ഗള്‍വാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈന പിന്‍മാറുന്നതായി റിപ്പോർട്ട്; അതിര്‍ത്തിയിലും സൈനിക പോസ്റ്റുകളിലും സ്ഥാപിച്ചിരുന്ന ടെന്റുകള്‍ പൊളിച്ച് മാറ്റി


Spread the love

ഇന്ത്യ – ചൈന സംഘര്‍ഷമുണ്ടായ ഗള്‍വാന്‍ അതിര്‍ത്തിയില്‍ നിന്ന് ചൈനീസ് സേന പിന്‍മാറുന്നതായി റിപ്പോർട്ട് . സംഘര്‍ഷത്തിന് പിന്നാലെ ഇരു സേനകളുടേയും മേജര്‍ ജനറല്‍ തലത്തില്‍ നടത്തിയ ചര്‍ച്ചകള്‍ക്കൊടുവിലാണ് ചൈനയുടെ നീക്കം എന്നാണ് സൂചന. അതിര്‍ത്തിയിലും മൂന്ന് സൈനിക പോസ്റ്റുകളിലും സ്ഥാപിച്ചിരുന്ന ടെന്റുകള്‍ ഉള്‍പ്പടെ പൊളിച്ച് മാറ്റിയ ശേഷമാണ് ചൈന പിന്‍മാറുന്നത്. ഏകദേശം ഒരു കിലോമീറ്ററോളം ചൈന പിന്‍വാങ്ങിയെന്നാണ് ഇപ്പോള്‍ പിന്നോട്ട് പോയിരിക്കുന്നത്. കേന്ദ്ര മന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടുണ്ട്.

അതേസമയം ഇന്ത്യ ചൈനയുടെ നീക്കം നിരീക്ഷിച്ച് വരികയാണ്. സമാധാനം പുനസ്ഥാപിക്കാനും നേരത്തെ ഉണ്ടായിരുന്ന നില തുടരാനും ചര്‍ച്ചകളില്‍ ധാരണയായിരുന്നു. അതേസമയം ഇന്ത്യന്‍ സൈനികര്‍ വീരമൃത്യു വരിച്ചതിന് പിന്നാലെയും ഗള്‍വാന്‍ തങ്ങളുടെ പരമാധികാരത്തില്‍ വരുന്ന സ്ഥലമാണെന്ന തരത്തില്‍ ചൈനീസ് വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചിരുന്നു. കഴിഞ്ഞയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ലഡാക്ക് സന്ദര്‍ശനത്തിനെതിരെയും ചൈന പ്രതികരിച്ചിരുന്നു. സമാധാനം പുനസ്ഥാപിക്കാന്‍ ശ്രമിക്കുമ്പോള്‍ പ്രകോപനപരമായ നടപടി ആരുടെ ഭാഗത്ത് നിന്നും ഉണ്ടാകരുതെന്നായിരുന്നു വിഷയത്തോട് ചൈനയുടെ പ്രതികരണം.

ജൂൺ 16 ന് നടന്ന പോരാട്ടത്തിൽ ഒരു ഉദ്യോഗസ്ഥൻ ഉൾപ്പെടെ 20 ഇന്ത്യൻ സൈനികർ മരിച്ചു.ഇതുവരെ 43 ചൈനീസ് സൈനികർ മരണമടഞ്ഞിട്ടുണ്ടെന്നും നിരവധി സൈനികർക്ക് പരിക്കേറ്റതായും ഇന്ത്യൻ മാധ്യമ വൃത്തങ്ങൾ അവകാശപ്പെട്ടിട്ടുണ്ട്. ലഡാക്കിലെ പാങ്കോംഗ് തടാകത്തിനും സിക്കിമിലെ നാഥു ലാ ചുരത്തിനും സമീപമാണ് സംഭവങ്ങൾ. കൂടാതെ കിഴക്കൻ ലഡാക്കിലെ സ്ഥലങ്ങളിൽ1962 ലെ ചൈന-ഇന്ത്യൻ യുദ്ധത്തിൽ തുടരുന്ന യഥാർത്ഥ നിയന്ത്രണ രേഖയ്ക്കൊപ്പം (എൽ‌എസി) യുദ്ധസമാനമായ അന്തരീക്ഷമാണ് നടന്നത്. ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ഇന്ത്യയുടെ റോഡ് നിർമ്മാണത്തെ ചൈനീസ് സൈന്യം എതിർത്തതോടെയാണ് സംഘർഷങ്ങൾക്ക് തുടക്കമിട്ടത്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close