ഇന്ത്യയുടെ കാര്യക്ഷമമായ ആരോഗ്യ പ്രവർത്തനം ഉയർന്ന രോഗ മുക്തിക്ക് കാരണമെന്ന് പ്രധാന മന്ത്രി 


Spread the love

ഇന്ത്യയിൽ കോവിഡ് രോഗികളുടെ ഉയർന്ന രോഗ മുക്തിയുടെ പിന്നിൽ, താഴെ തട്ട് മുതലുള്ള ആരോഗ്യ പ്രവർത്തകരുടെ അക്ഷീണ പ്രവർത്തനമാണെന്ന് പ്രഖ്യാപിച്ച്, പ്രധാന മന്ത്രി നരേന്ദ്ര മോദി. ഐക്യരാഷ്ട്ര സഭയുടെ പ്രധാന ഘടകമായ സാമ്പത്തിക സാമൂഹിക സമിതിയെ (ECOSOC) അഭിസംബോധന ചെയ്തായിരുന്നു അദ്ദേഹം സംസാരിച്ചത്. കഴിഞ്ഞ മാസം ഇന്ത്യ ഐക്യരാഷ്ട്ര സഭയുടെ രക്ഷാ സമിതിയിൽ അസ്ഥിര അംഗമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു.

‘കോവിഡി’ന് എതിരായ ഈ യുദ്ധത്തിൽ മറ്റ് രാജ്യങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ, ഇന്ത്യയിൽ രോഗ മുക്തർ ആകുന്നവരുടെ നിരക്ക് വളരെ കൂടുതലാണ്. അതുപോലെ തന്നെ, തങ്ങൾ 2025-ന് ഉള്ളിൽ തന്നെ, ക്ഷയ രോഗത്തെ ഭാരതത്തിൽ നിന്നും പൂർണ്ണമായും തുടച്ചു മാറ്റുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. ഇന്ത്യയുടെ താഴെ തട്ട് മുതലുള്ള മികച്ച ആരോഗ്യ പ്രവർത്തനങ്ങളാണ് ഇതിന്റെയെല്ലാം നട്ടെല്ല് എന്ന് അദ്ദേഹം അറിയിച്ചു. 

ഏത് തരത്തിലുള്ള പ്രശ്നങ്ങൾ വന്നാലും, അത് പ്രകൃതിദത്തമായാലും, മനുഷ്യ നിർമ്മിത പ്രതിസന്ധികളായാലും ഇന്ത്യ വേഗത്തിലും, അതേപോലെ തന്നെ ഐക്യദാർഢ്യത്തോടെയും അതിനോട് പ്രതികരിക്കാറുണ്ട്. മാത്രമല്ല, കോവിഡിന് എതിരായ യുദ്ധത്തിലും തങ്ങൾ പങ്കു ചേരുന്നു. അതോടൊപ്പം തന്നെ, 150-ൽ പരം രാജ്യങ്ങൾക്ക് ഇന്ത്യ വൈദ്യ ശാസ്ത്രപരമായും, മറ്റു മാർഗ്ഗങ്ങളിലൂടെയും പിന്തുണ നൽകിയിരിക്കുന്നുവെന്ന് കൂടി അദ്ദേഹം അറിയിച്ചു. ഐക്യരാഷ്ട്ര സഭയുടെ സാമ്പത്തിക സാമൂഹിക സമിതിയിലാണ്, മോദി ഇത്തരത്തിൽ അഭിസംബോധന ചെയ്തത്.സഭയുടെ വാലിഡക്ടറി സെഷനിലാണ് അദ്ദേഹം, നോർവീജിയൻ പ്രതിനിധി എർണ സോൾബെർഗ്, യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ് എന്നിവരോടൊപ്പം സംസാരിച്ചത്. 

ഇന്ത്യയിലെ കൊറോണ കേസ് വെള്ളിയാഴ്ച 1,0,03,832 ആയി ഉയർന്നിരുന്നു. എന്നാൽ അതിൽ 6.35 ലക്ഷം രോഗികൾ രോഗ മുക്തി നേടി. ഇന്ത്യയിൽ കോവിഡിന് എതിരായ യുദ്ധം ജനങ്ങളെ വൻ ശക്തികളായി മാറ്റിയിരിക്കുകയാണ്. ഈ മഹാമാരിക്കെതിരെ ജനങ്ങളും സർക്കാരും ഒന്നിച്ചു പ്രവർത്തിക്കുന്നു. രണ്ടാം ലോക മഹായുദ്ധത്തോടു അനുബന്ധിച്ച് രൂപപ്പെട്ട സംഘടനയാണ് ഐക്യരാഷ്ട്ര സംഘടന. എന്നാൽ ഇന്ന് കോവിഡ് മഹാമാരിയുടെ തീവ്രത ഐക്യരാഷ്ട്ര സംഘടനയുടെ പുനർജന്മത്തിനും, നവീകരണത്തിനും കാരണമാകും. അതിനാൽ ആ അവസരം വേണ്ട വിധം നന്നായി ഉപയോഗിക്കണമെന്നും മോദി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.  

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

10 വർഷത്തിനുള്ളിൽ, 273 മില്യൺ ഇന്ത്യൻ ജനത ദാരിദ്ര്യത്തിൽ നിന്നും മുക്തരായെന്ന്ഐക്യരാഷ്ട്ര സഭ കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close