
ഇന്ത്യയിലെ യുവ ജനങ്ങൾക്ക് യു. കെ യിൽ കൂടുതൽ അവസരങ്ങൾ സൃഷ്ടിക്കുവാൻ ഉള്ള നിർണ്ണായക നീക്കവും ആയി മോദി സർക്കാർ. ബ്രിട്ടനുമായി വ്യാപാരം ബന്ധത്തിൽ ഏർപ്പെടുക വഴി, രാജ്യവുമായുള്ള നയതന്ത്ര ബന്ധം ഊട്ടിയുറപ്പിക്കുകയും, അത് വഴി ഇന്ത്യൻ ജനതയ്ക്ക് നിലവിൽ ഉള്ള യു. കെ നിയമങ്ങൾ ലളിതമാക്കി, അവിടെ കൂടുതൽ അവസരങ്ങൾ നേടി എടുക്കുവാനും ആണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇതിനായുള്ള പദ്ധതികൾ ഇരു രാജ്യങ്ങളും ആരംഭിച്ചു കഴിഞ്ഞു.
പ്രസ്തുത വിഷയത്തിൽ കൂടുതൽ ചർച്ചയ്ക്ക് ആയി യു. കെ ട്രേഡ് സെക്രട്ടറി ആൻ മേരി ട്രിവെൽയാൻ ജനുവരിയിൽ ഇന്ത്യയിൽ എത്തി ചേരും എന്ന് ആണ് ഇത് സംബന്ധിച്ച് നിലവിൽ പുറത്ത് വരുന്ന റിപ്പോർട്ട്. ചർച്ച വിജയം ആയി മാറിയാൽ, ഇന്ത്യ- യു. കെ വ്യാപാര ബന്ധം ശക്തം ആകുന്നതിൽ ഉപരി, ഇന്ത്യൻ ജനതയ്ക്ക് ഇളവുകളോടെ യു. കെ യിൽ എത്തി ചേരാം എന്നത് ആണ് സാധാരണക്കാരെ ആകർഷിക്കുന്നത്. മാത്രമല്ല ലോക രാജ്യങ്ങൾക്ക് ഇടയിൽ ഇന്ത്യയുടെ വളർച്ച നിർണയിക്കുന്ന ഒരു പ്രധാന ഘടകം ആയി ഈ കരാർ മാറും എന്നത് സംശയം ഇല്ലാത്ത ഒരു വസ്തുത ആണ്. ഇന്ത്യൻ സാമ്പത്തിക രംഗത്തിന് വലിയ തോതിൽ വളർച്ച കൈവരിക്കുവാൻ ഉള്ള ഒരു അവസരം കൂടി ആണ് ഈ കരാർ.
ഇന്ത്യൻ യുവത്വത്തിന് ഒരു പുതിയ പ്രതീക്ഷ ആണ് പ്രസ്തുത ഇന്ത്യ- യു. കെ കരാർ വഴി ലഭിക്കുവാൻ പോകുന്നത്. യു. കെ പോലെ ഒരു വികസിത രാജ്യത്ത് പോയി ജോലി ചെയ്യണം, പഠിക്കണം എന്നൊക്കെ ആഗ്രഹിക്കുന്ന ഒരുപാട് ആളുകൾ നമ്മുടെ നാട്ടിൽ ഉണ്ട്. പശ്ചാത്യ സംസ്കാരത്തിനോടുള്ള അഭിനിവേശവും, ഉയർന്ന ശമ്പളവും ആണ് പലരെയും യു. കെ പോലെ ഉള്ള വികസിത രാജ്യങ്ങളിലേക്ക് ആകർഷിപ്പിക്കുന്നത്. പക്ഷേ, ഇവിടേക്ക് എത്തി ചേരുവാൻ ഉള്ള കർശനം ആയ മാനദണ്ഡങ്ങളും, അമിത ചിലവും പലരെയും ഇതിൽ നിന്നും പിന്തിരിപ്പിക്കുന്നു. എന്നാൽ ഇനി ഈ മേഖലയിൽ എല്ലാം, ഇന്ത്യയ്ക്ക് വേണ്ടി കൂടുതൽ ഇളവ് വരുത്തുവാൻ തീരുമാനിച്ചിരിക്കുക ആണ് യു. കെ യിലെ ബോറിസ് ജോൺസൺ സർക്കാർ ഇപ്പോൾ.
നിലവിൽ ഓസ്ട്രേലിയ, കാനഡ, ദക്ഷിണ കൊറിയ, ജപ്പാൻ മുതലായ രാജ്യങ്ങൾക്കായി മാത്രമേ ഇത്തരത്തിൽ ഉള്ള ഒരു വ്യാപാര കരാറിൽ യു. കെ ഏർപ്പെട്ടിട്ടുള്ളു. എന്നാൽ ഇപ്പോൾ ഓസ്ട്രേലിയയ്ക്ക് ശേഷം, യു. കെ യും ആയി വ്യാപാര ഉടമ്പടി ഒപ്പ് വയ്ക്കുന്ന പ്രബല രാജ്യം ആയി ഇന്ത്യ മാറിയിരിക്കുകയാണ്. ഒരു പുതിയ വർഷത്തിലേക്ക് കാൽ എടുത്ത് വെച്ച ഇന്ത്യൻ ജനതയ്ക്ക് ലഭിച്ച ഏറ്റവും നല്ല സമ്മാനങ്ങളിൽ ഒന്ന് തന്നെ ആണ് ഈ ഇന്ത്യ- യു. കെ ബന്ധം.