
അടുത്ത കാലത്ത് ആയി ഇന്ത്യ സൗഹൃദ ബന്ധം ശക്തം ആക്കിക്കൊണ്ടിരിക്കുന്ന രാജ്യങ്ങളിൽ ഒന്ന് ആണ് യു. കെ. ഈ സൗഹൃദ ബന്ധത്തിൻറ്റെ ഫലമായി ഒട്ടനേകം പുതിയ പദ്ധതികളും ഈ രണ്ട് രാജ്യങ്ങൾ ചേർന്ന് നടത്തുവാൻ ഉദ്ദേശിക്കുന്നുണ്ട്. അതിൽ ഏറ്റവും പ്രാധാന്യം അർഹിക്കുന്ന ഒന്ന് ആണ് ‘വൺ സൺ, വൺ വേൾഡ്, വൺ ഗ്രിഡ്’ (O. S. O. W. O. G) പദ്ധതി. ലോകത്തിലെ തന്നെ ഏറ്റവും വലിയ സോളാർ ഗ്രിഡ് പ്രൊജക്റ്റ് സ്ഥാപിക്കുവാൻ വേണ്ടിയുള്ള പദ്ധതി ആണ് ഇത്. 2021 ഒക്ടോബർ 31 മുതൽ നവംബർ 12 വരെ അരങ്ങേറിയ ‘യു.എൻ ക്ലൈമറ്റ് ചേഞ്ച് കോൺഫറൻസിൽ’ ആണ് നിർണായക തീരുമാനവും ആയി ഇരു രാജ്യങ്ങളും മുൻപോട്ട് വന്നത്.
പദ്ധതി പ്രകാരം 140 ഓളം രാജ്യങ്ങളെ ഈ സോളാർ ഗ്രിഡുമായി ബന്ധിപ്പിച്ചു, ഇവയ്ക്കിടയിൽ വൈദ്യുതി വിതരണം നടത്തുവാൻ ആണ് ഉദ്ദേശിക്കുന്നത്. ഇത് വഴി, ഇനിയും വൈദ്യുതി എത്തി ചേർന്നിട്ടില്ലാത്ത പ്രദേശങ്ങളിൽ, വൈദ്യുതി എത്തിച്ചു നൽകുവാൻ സാധിക്കുന്നു എന്നത് ആണ് ഏറ്റവും വലിയ മേന്മ ആയി കണക്കാക്കുന്നത്. പദ്ധതിയെ 3 ഘട്ടങ്ങൾ ആയി ആണ് തിരിച്ചിരിക്കുന്നത്. അതിൽ ആദ്യ ഘട്ടത്തിൽ ഇന്ത്യയെ മിഡിൽ ഈസ്റ്റ്, തെക്കേ ഏഷ്യ, തെക്ക് – കിഴക്കൻ ഏഷ്യ എന്നിവയും ആയി ബന്ധിപ്പിക്കുന്നു. രണ്ടാം ഘട്ടത്തിൽ, ഒന്നാം ഘട്ടത്തിലെ ഗ്രിഡിനെ ആഫ്രിക്കൻ രാജ്യങ്ങളും ആയി ബന്ധിപ്പിക്കുകയും, മൂന്നാം ഘട്ടത്തിൽ ഇവയെ ആഗോള തലത്തിൽ ബന്ധിപ്പിക്കുകയും ചെയ്യുന്നു.
ചിലവ് കുറഞ്ഞ ഈ ഊർജ്ജ സ്രോതസ്സിലേക്കാണ് ആണ് ഇപ്പോൾ ലോക രാഷ്ട്രങ്ങൾ ഉറ്റ് നോക്കുന്നത്. ഇൻറ്റർനാഷണൽ സോളാർ അലയൻസും (ഐ. എസ്. എ ), ലോക ബാങ്കും ഈ പദ്ധതിയിൽ പങ്ക് വഹിക്കുന്നുണ്ട്. ചിലവ് കുറഞ്ഞതും, ഒരിക്കലും നശിക്കാത്തതും ആയ ഊർജ്ജ സ്രോതസ് ആയ സൗരോർജ്ജത്തെ പരമാവധി പ്രയോജനപ്പെടുത്തിയെടുക്കുക എന്ന മുഖ്യ ലക്ഷ്യത്തോട് കൂടി ആരംഭിക്കുവാൻ പോകുന്ന ഈ പദ്ധതി, വൻ വിജയം ആയി തീരും എന്ന ശുഭ പ്രതീക്ഷയിൽ ആണ് ലോക രാജ്യങ്ങൾ. എന്നാൽ ചൈന, പാകിസ്ഥാൻ തുങ്ങിയ രാജ്യങ്ങൾ പദ്ധതിയിൽ അംഗങ്ങൾ ആയിട്ടില്ല എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഈ പദ്ധതിയുടെ വരവോട് കൂടി ലോകത്ത് ഏറ്റവും കൂടുതൽ ജോലി സാധ്യത ഉള്ള ഒരു മേഖല ആയി മാറുവാൻ പോകുന്ന ഒന്ന് ആണ് സോളാർ പവർ. സോളാർ സിസ്റ്റം എൻജിനീയർ, സൂപ്പർവൈസർ, ടെക്നീഷ്യന്മാർ എന്നിവരുടെ ആവശ്യകതയിൽ കുതിച്ചുകയറ്റം ഉണ്ടാകുന്നതിനാൽ ഇവരുടെ ശമ്പളവും, ആനുകൂല്യങ്ങളും, ജോലിസ്ഥിരതയുമെല്ലാം ഉയരും എന്നത് തർക്കം ഇല്ലാത്ത ഒരു വസ്തുത ആണ്. ജോലി സാധ്യത ഉള്ള കോഴ്സുകൾ അന്വേഷിക്കുന്നവർക്ക് ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും മികച്ചത് എന്ന് പറയുവാൻ സാധിക്കുന്ന ഒന്ന് ആയി സോളാർ മേഖല മാറിയിരിക്കുക ആണ്.
SSLC, +2, ITI,VHSC, പോളിടെക്നിക് ഡിപ്ലോമ, മുതൽ എൻജിനീയറിങ് വരെ പഠിച്ച ഏതൊരാൾക്കും ഈ കോഴ്സിന് ചേരാവുന്നതാണ്. സോളാർ പവർ ട്രെയിനിങ് മേഖലയിൽ കേരളത്തിലെ മികച്ച ഇൻസ്റ്റിറ്റ്യൂട്ട് ആയ I.A.S.E 6 മാസം ദൈർഖ്യമുള്ള കോഴ്സിൽ 4 മാസം തിയറി, പ്രാക്ടിക്കൽ എന്നിവയിൽ ട്രെയിനിങ് നൽകുകയും അതിനു ശേഷം 2 മാസത്തെ ഇൻറ്റേൺഷിപ് നൽകുകയും ചെയ്തുവരുന്നു. അഭ്യസ്തവിദ്യർക്കിടയിലെ തൊഴിലില്ലായ്മ വലിയ അളവിൽ പരിഹരിക്കാൻ സോളാർ പവർ മേഖലയ്ക്ക് കഴിയും എന്ന കാര്യം ഉറപ്പാണ്. സോളാർ പവ്വർ ഇന്ത്യയിൽ ഏറ്റവുമധികം തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്ന മേഖലയാകുമെന്ന National Council of Educational Research And Training (N.C.E.R.T.) പഠന റിപ്പോർട്ട് ഈ കാര്യം അടിവരയിട്ടു പറയുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്കായി വെബ്സൈറ്റ് സന്ദർശിക്കുക www.iasetraining.org. അഡ്മിഷൻ സംബന്ധിച്ച വിവരങ്ങൾക്കായി മിസ്സ് കാൾ ചെയ്യുക 7025570055.