
ലഡാക്ക്: ഗല്‍വാന്‍ താഴ്വരയില് ഇന്ത്യന്‍ സൈനികര്‍ക്കു നേരേ ചൈനീസ് സേന നടത്തിയത് ആസൂത്രിത ആക്രമണമാണെന്നു വ്യക്തമാക്കുന്ന തെളിവുകള്‍ നല്കി ഇന്ത്യന്‍ സേന. പട്രോളിങ്ങിനിടെ ഇരുവിഭാഗവും തമ്മില്‍ സംഘര്‍ഷമുണ്ടായെന്നും കല്ലേറിലും കമ്ബുകള്‍ കൊണ്ടുള്ള മര്‍ദനത്തിലുമാണ് സൈനികര്‍ കൊല്ലപ്പെട്ടതെന്നായിരുന്നു ചൈനീസ് വാദം. എന്നാല്‍, ഇന്ത്യന്‍ സൈനികരെ ആക്രമിക്കാന്‍ കരുതിക്കൂട്ടി ആണികള്‍ തറച്ച കമ്ബികള്‍ ചൈനീസ് പട്ടാളം കൈയില്‍ കരുതിയിരുന്നെന്നു വ്യക്തമായി. ആക്രമണത്തിന് ഉപയോഗിച്ച നിരവധി ഇത്തരത്തിലുള്ള ആയുധങ്ങള്‍ ഗല്‍വാന്‍ താഴ് വരയില്‍ നിന്നു ഇന്ത്യന്‍ സൈന്യം പിടിച്ചെടുത്തു. ഇതോടെ, ഇരുവിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷം എന്ന ചൈനീസ് വാദം അവസാനിക്കുകയാണ്. 1962 നു ശേഷം അതിര്‍ത്തിത്തര്‍ക്കങ്ങള്‍ ഇല്ലാതിരുന്ന ഇവിടം തങ്ങളുടേതാണെന്ന് ചൈനീസ് സേന ഇപ്പോള്‍ പറയുന്നത് പ്രകോപനപരമായ നടപടിയാണെന്ന് ഇന്ത്യന്‍ സേനാ വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടി.
എന്നാല്‍ ‘ഗല്‍വാന്‍ താഴ്വരയുടെ പരമാധികാരം എക്കാലവും ചൈനയുടേതായിരുന്നു. അതിര്‍ത്തി ധാരണകള്‍ ഇന്ത്യ ലംഘിച്ചു. ഗല്‍വാനിലേക്കു വീണ്ടും കടന്നുകയറി. പ്രശ്നമുണ്ടാക്കാന്‍ അവര്‍ കരുതിക്കൂട്ടി നടത്തിയ സംഘര്‍ഷമാണു സേനാംഗങ്ങളുടെ മരണത്തില്‍ കലാശിച്ചത്. പ്രശ്നങ്ങള്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാന്‍ തയാറാവണം’ എന്നായിരുന്ന ഷാങിന്റെ പ്രസ്താവന.
അതിര്‍ത്തിയിലുണ്ടാകുന്ന വാക്കുതര്‍ക്കങ്ങള്‍ പലപ്പോഴും കല്ലേറില്‍ കലാശിക്കാറുണ്ടെന്ന് സൈനിക കേന്ദ്രങ്ങള്‍ തന്നെ വ്യക്തമാക്കുന്നുണ്ട്. സംഘട്ടനങ്ങളില്‍ സേനകള്‍ ഉപയോഗിക്കുന്ന പ്രധാന ആയുധമാണു കല്ല്. എന്നാല്‍, ആക്രമണത്തിനായി കരുതിക്കൂട്ടിയെത്തിയ ചൈനീസ് സേന ആണിതറച്ച കമ്ബികള്‍ ഉപയോഗിച്ച് കേണല്‍ സന്തോഷിനെയും സംഘത്തെയും ക്രൂരമായി ആക്രമിക്കുകയായിരുന്നു. വയര്‍ലസില്‍ വിവരം ലഭിച്ചതോടെ ഇന്‍ഫന്‍ട്രി ബറ്റാലിയനില്‍ നിന്നു കൂടുതല്‍ ഇന്ത്യന്‍ സൈനികര്‍ സംഭവസ്ഥലത്തേക്കു കുതിച്ചെത്തി. തുടര്‍ന്നു നടന്ന കൂട്ടസംഘര്‍ഷത്തിലാണ് ഇരുഭാഗങ്ങളിലേയും സൈനികര്‍ കൊല്ലപ്പെട്ടത്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2