കൊവിഡ് വ്യാപനം രൂക്ഷം: രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ച് ഐ.എം.എ


Spread the love

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഈ സാഹചര്യത്തിൽ, രാജ്യത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ. വൈറസ് ബാധിച്ച്, ഡോക്ടർമാർ തുടർച്ചയായി മരണപ്പെടുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ഒരു പ്രഖ്യാപനം ഐ.എം.എ നടത്തിയിരിക്കുന്നത്.

ഇതുവരെ രാജ്യത്ത് 99 ഡോക്ടർമാരാണ് കോവിഡ് ബാധിച്ച് മണമടഞ്ഞത്. ഇതോടൊപ്പം തന്നെ ഡോക്ടർമാരും, മറ്റ് ആരോഗ്യപ്രവർത്തകരും അതീവജാഗ്രത പുലർത്തണമെന്നും ഐ.എം.എ കൂട്ടിച്ചേർത്തു. അതേസമയം രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിലായി കൊവിഡ് രൂക്ഷമായി പടരുകയാണ്. ഒപ്പം തന്നെ ഇന്ത്യയിലെ കോവിഡ് രോഗികളുടെ എണ്ണവും ദിനംപ്രതി വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്.

ഇന്ത്യയിലെ ആകെ രോഗികളുടെ എണ്ണം ഒമ്പത് ലക്ഷത്തി മുപ്പത്തിയാറായിരം പിന്നിടുകയും ചെയ്തു. മാത്രമല്ല, ഇന്നലെ മാത്രം രാജ്യത്ത്, 582 മരണങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. കൂടാതെ, രാജ്യത്ത് 592032 പേർ രോഗമുക്തി നേടുകയും ചെയ്തെന്ന് കേന്ദ്ര ആരോഗ്യ കുടുംബക്ഷേമ മന്ത്രാലയം പുറത്തുവിട്ട കണക്കുകൾ സൂചിപ്പിക്കുന്നു.
അതേസമയം കേരളത്തിൽ ഇന്നലെ 623 കൊവിഡ് കേസുകളാണ് സ്ഥിരീകരിച്ചത്.

ഇന്നത്തെ കോവിഡ് അപ്ഡേറ്റ് കൂടുതൽ വയ്ക്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. തലസ്ഥാനം കോവിഡ് ഭീതിയില്‍ തന്നെ:തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നാല് ഡോക്ടര്‍മാര്‍ക്ക് കോവിഡ്

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close