ഇന്ത്യൻ നിർമ്മിത മൊബൈൽ ഫോണുകൾക്ക് വിപണിയിൽ ആവിശ്യകതയേറുന്നതായി റിപ്പോർട്ട്‌.


Spread the love

ഇന്ത്യയിൽ നിർമ്മാണം പൂർത്തിയാക്കിയ സ്മാർട്ട്‌ ഫോണുകൾക്ക് ഡിമാൻഡ് വർദ്ധിച്ചതായി റിപ്പോർട്ട്‌. 2022 വർഷത്തിന്റെ രണ്ടാം പാദത്തില്‍ 4 കോടിയിലധികം ഫോണുകൾ വിറ്റഴിച്ചതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ഇന്ത്യയിൽ നിർമ്മിച്ച സ്മാർട്ട്‌ ഫോണുകളാണെങ്കിലും അവയിൽ മിക്കതും വിദേശ ബ്രാൻഡുകളാണ്. ഇന്ത്യയിൽ നിർമ്മാണ ഫാക്ടറികൾ സ്ഥാപിച്ചുകൊണ്ട് ലോകവ്യാപകമായി വിതരണം ചെയുന്ന കമ്പനികളാണ് അവ. കഴിഞ്ഞ പാദവർഷത്തിൽ വിറ്റഴിച്ച സ്മാർട്ട്‌ ഫോണുകളിൽ ഇന്ത്യൻ കമ്പനികൾ നിർമ്മിച്ച ഫോണുകൾ വിരലിൽ എണ്ണാൻ മാത്രമേ ഉണ്ടാവുകയുള്ളൂ. വിദേശ കമ്പനിയായ ഒപ്പോ  ഇന്ത്യയിൽ നിന്ന് നിർമ്മിച്ച ഫോണുകളാണ് കൂടുതൽ വിറ്റുപോകുന്നവയുടെ ലിസ്റ്റിൽ ഒന്നാമതുള്ളത്. ഇന്ത്യൻ നിർമ്മിത ഫോണുകളുടെ വില്പനയിൽ 23.9 ശതമാനവും ഓപ്പോയുടെ സ്മാർട്ട്‌ ഫോണുകളാണ് പങ്ക് വഹിക്കുന്നത്. ലോകപ്രശസ്ഥ ബ്രാൻഡായ സാംസങ്ങാണ് വില്പനയിൽ രണ്ടാം സ്ഥാനത്തുള്ളത്.

ലോകത്തിലെ തന്നെ ഏറ്റവും സങ്കീർണ്ണമായ സ്മാർട്ട്‌  ഫോൺ വിപണിയാണ് ഇന്ത്യയുടേത്. എന്നിട്ടുപ്പോലും ഒരു ഇന്ത്യൻ കമ്പനിക്ക് സ്വന്തം വിപണിയിൽ വേണ്ടത്ര ചലനം സൃഷ്ടിക്കാൻ ഇതുവരെ പറ്റിയിട്ടല്ല. കയറ്റുമതിയുടെ കാര്യത്തിൽ ഇന്ത്യൻ ബ്രാൻഡുകളിൽ മുൻനിരയിൽ നിൽക്കുന്ന മൊബൈൽ ഫോൺ ബ്രാൻഡാണ് ലാവ. തങ്ങളുടെ ഉൽപ്പന്നങ്ങൾ പൂർണ്ണമായും ഇന്ത്യയിൽ രൂപകൽപ്പന ചെയ്യുന്ന ഒരേയൊരു കമ്പനിയാണിത്. പ്രമുഖ കമ്പനികളായ ഓപ്പോ, സാംസങ്, വൺപ്ലസ്, വിവോ എന്നിവർ അവരുടെ പ്ലാന്റുകൾ ഇന്ത്യയിൽ കൂടി സ്ഥാപിച്ചതാണ് ലാവ പോലുള്ള കമ്പനികൾക്ക് തിരിച്ചടിയായത്.

ചിപ്പ്, സെമി കണ്ടക്ടർ പോലുള്ള ഡിമാൻഡേറിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിർമ്മാണമേഖലയിൽ ആധിപത്യം സ്ഥാപിക്കാനുള്ള ശ്രമത്തിലാണ് ഇന്ത്യ ഇപ്പോഴുള്ളത്. വോക്‌സ്കോൺ, വേദാന്ത എന്നീ കമ്പനികൾ ഇന്ത്യയിൽ സെമികണ്ടക്ടർ പ്ലാന്റുകൾ നിർമ്മിക്കാൻ പദ്ധതിയിട്ടിട്ടുണ്ട്. ഈ പദ്ധതി ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ വിപ്ലവകരമായ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിദഗ്ദർ അഭിപ്രായപ്പെടുന്നത്. ഈ വര്‍ഷത്തിന്റെ ആദ്യ പാദത്തിനേക്കാളും ഏഴ് ശതമാനത്തോളം വാർദ്ധനവാണ് രണ്ടാം പാദത്തിൽ ഇന്ത്യൻ നിര്‍മ്മിത സ്മാര്‍ട്ട്ഫോണുകളുടെ വില്‍പ്പനയില്‍ ഉണ്ടായിരിക്കുന്നത്.

English summary :- increase in the sales of indian made smartfones in this years second Quarter

Read also വരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close