
കൊവിഡ് വ്യാപനത്തെ തുടർന്ന് മാറ്റിവെച്ച ഈ വര്‍ഷത്തെ ഐപിഎല്ലിന് വേദിയാവാന്‍ സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ്. ഈ വര്‍ഷം ഒക്ടോബര്‍ നവംബര്‍ മാ സങ്ങളിലായി ഓസ്ട്രേലിയയില്‍ നടക്കേണ്ട ടി20 ലോകകപ്പ് മാറ്റിവെക്കുമെന്ന് ഉറപ്പായതിനാല്‍ ഈ സമയം ഐപിഎല്‍ നടത്താന്‍ ബിസിസിഐ ആലോചിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യയില്‍ കൊവിഡ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തിലാണ് സന്നദ്ധത അറിയിച്ച് ന്യൂസിലാന്‍ഡ് മുന്നോട്ട് വന്നിരിക്കുന്നത്. ഐപിഎല്‍ നടത്തുന്ന കാര്യം ബിസിസിഐ പരിഗണിക്കുന്നുണ്ട് എന്നാണ് റിപ്പോർട്ട്.
കൊവിഡ് അധികം ബാധിച്ചിട്ടില്ലാത്ത രാജ്യങ്ങളിലൊന്നാണ് ന്യൂസിലന്‍ഡ് എങ്കിലും കളിക്കാരെ മുഴുവന്‍ അവിടെ എത്തിച്ച് മത്സരങ്ങള്‍ നടത്തുക ബിസിസിഐക്ക് വലിയ വെല്ലുവിളിയാവും. ഇതിന് പുറമെ ഇന്ത്യയും ന്യൂസിലന്‍ഡും തമ്മില്‍ ഏഴര മണിക്കൂര്‍ സമയവ്യത്യാസമുണ്ട്. ഇന്ത്യന്‍ സമയം ഉച്ചക്ക് 12.30 ക്ക് മത്സരങ്ങള്‍ നടത്തിയാല്‍ പോലും ഇന്ത്യയിലെ വലിയൊരു വിഭാഗം ടെലിവിഷന്‍ പ്രേക്ഷകരെ നഷ്ടമാവും എന്നതാണ് മറ്റൊരു വെല്ലുവിളി. ഈ സാഹചര്യത്തില്‍ വിദേശത്ത് ഐപിഎല്‍ നടത്താന്‍ തീരുമാനിച്ചാല്‍ ഒട്ടേറെ ഇന്ത്യന്‍ ആരാധകരുള്ള യുഎഇ ആവും ബിസിസിഐ പരിഗണിക്കുക എന്നാണ് സൂചന. 2014ല്‍ രാജ്യത്ത് പൊതുതിരഞ്ഞെടുപ്പ് സമയത്ത് പകുതിയോളം മത്സരങ്ങള്‍ യുഎഇയില്‍ നടത്തിയിരുന്നു.
ടൂര്‍ണമെന്റ് നടത്താന്‍ തയ്യാറാണെന്ന് അറിയിച്ച് രംഗത്തു വരുന്ന മൂന്നാമത്തെ രാജ്യമാണ് ന്യൂസിലാന്‍ഡ്. ശ്രീലങ്ക, യുഎഇ എന്നിവരും നേരത്തേ ഐപിഎല്‍ നടത്താന്‍ താല്‍പ്പര്യം അറിയിച്ചിരുന്നു. ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ കൂടിക്കൊണ്ടിരിക്കെ ടൂര്‍ണമെന്റിന്റെ നടത്തിപ്പ് പ്രതിസന്ധിയിലേക്കു നീങ്ങുകയാണ്. ഇതോടെയാണ് ടൂര്‍ണമെന്റിനെ തങ്ങളുടെ നാട്ടിലേക്കു ക്ഷണിച്ച് മറ്റു രാജ്യങ്ങളുടെ വരവ്. ഇന്ത്യയില്‍ ഐപിഎല്‍ സംഘടിപ്പിക്കുകയെന്നതാണ് ബിസിസിഐയെ സംബന്ധിച്ച് ഏറ്റവും പ്രധാനപ്പെട്ട കാര്യം. എന്നാല്‍ ഇന്ത്യയില്‍ സുരക്ഷിതമല്ലെങ്കില്‍ വിദേശത്തു ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കേണ്ടി വരും. ടീമുടമകള്‍, ബ്രോഡ്കാസ്റ്റര്‍, മറ്റു ഓഹരിയുടമകള്‍ എന്നിവരുമായെല്ലാം ചര്‍ച്ച ചെയ്ത ശേഷം അന്തിമ തീരുമാനമെടുക്കും. ഐപിഎല്‍ വിദേശത്തു നടത്തുകയെന്നത് ബിസിസിഐയെ സംബന്ധിച്ചു പുതിയ കാര്യമല്ല. നേരത്തേ 2009ലെ എഡിഷനിലെ മുഴുവന്‍ മല്‍സരങ്ങളും നടന്നത് ദക്ഷിണാഫ്രിക്കയിലായിരുന്നു. പൊതു തിരഞ്ഞെടുപ്പ് ഇന്ത്യയില്‍ നടന്ന സമയത്തായിരുന്നു ഇത്. പിന്നീട് 2014ല്‍ ഐപിഎല്ലിലെ പകുതി മല്‍സരങ്ങള്‍ ഇതേ കാരണത്താല്‍ തന്നെ വിദേശത്തു വച്ച് നടത്തിയിട്ടുണ്ട്.
ഖത്തറിന്റെ ഏറ്റവും വലിയ സ്റ്റേഡിയം; 2022 ഫിഫ ലോകകപ്പിനായി തയ്യാറാകാനൊരുങ്ങി ലുസെയ്ൽ. കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു. https://exposekerala.com/fifa-worldcup-2022-qatar-stadium-lusail/
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala