നാട്ടിലേക്ക് തിരിച്ചു എത്തണം എന്ന ആവശ്യവും ആയി ഉക്രൈൻ സൈന്യത്തിൽ ചേർന്ന ഇന്ത്യൻ വിദ്യാർത്ഥി.


Spread the love

ഈ കഴിഞ്ഞ ഫെബ്രുവരി 24 ന് ആയിരുന്നു അനേകം പോർ വിളികൾക്ക് ഒടുവിൽ റഷ്യ ഉക്രൈനിലേക്ക് ബോംബ് വർഷിച്ചു യുദ്ധത്തിന് തുടക്കം കുറിച്ചത്. മുൻപ് സോവിയറ്റ് യൂണിയനിന്റെ ഭാഗം ആയിരുന്ന ഉക്രൈൻ പിന്നീട് 1991 ലെ രാജ്യത്തിന്റെ തകർച്ച ഓടെ ഒരു പ്രത്യേക രാജ്യം ആയി മാറുക ആയിരുന്നു. എന്നിരുന്നാലും, ഉക്രൈൻ സ്വന്തം ആക്കണം എന്ന മോഹം റഷ്യയുടെ ഉള്ളിൽ എന്നും പതിയിരിപ്പുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇന്റർ ഗവൺമെന്റൽ മിലിറ്ററി സഖ്യം ആയ നാറ്റോ (NATO) യിൽ ചേരുവാൻ ഉള്ള ഉക്രൈനിന്റെ നീക്കം ആണ് റഷ്യയെ പൊടുന്നനെ ചൊടിപ്പിച്ചതും, അത് ഒരു തുറന്ന യുദ്ധത്തിലേക്ക് കലാശിച്ചതും.

ഇന്ത്യയിൽ നിന്നും, മറ്റു വിദേശ രാജ്യങ്ങളിൽ നിന്നും ഉള്ള അനേകം വിദ്യാർഥികൾ ആണ് ഉക്രൈനിൽ വിദ്യാഭ്യാസത്തിനു ആയി എത്തിയിരുന്നത്. മെഡിക്കൽ പരിശീലന രംഗത്ത് പേര് കേട്ട രാജ്യം ആണ് ഉക്രൈൻ. അതിനാൽ തന്നെ ഇവരിൽ ബഹു ഭൂരിപക്ഷം വിദ്യാർത്ഥികളും തങ്ങളുടെ എം. ബി. ബി. എസ് ബിരുദം പൂർത്തിയാക്കുവാൻ ആയിരുന്നു ഇവിടേക്ക് എത്തി ചേർന്നിരുന്നത്. എന്നാൽ യുദ്ധം ഈ വിഭാഗത്തെ വലിയ തോതിൽ ബാധിച്ചു. അപകടത്തിൽ ആയ ഇന്ത്യക്കാർ ഉൾപ്പടെ ഉള്ള നിരവധി വിദ്യാർത്ഥികൾ അവരവരുടെ രാജ്യങ്ങളുടെ എംബസിയുടെ സഹായത്താൽ നാട്ടിൽ എത്തി ചേർന്നു. തോൽവിയുടെ വക്കിലെത്തിയ ഉക്രൈൻ ഒടുവിൽ, തദ്ദേശീയർക്കും ആയുധം നൽകി യുദ്ധ മുഖത്തെയ്ക്ക് ഇറക്കുവാൻ തീരുമാനിച്ചു. എന്നാൽ അതിനിടയിൽ അല്പം കൗതുകത്തോടെ എല്ലാവരുടെയും ശ്രദ്ധ പിടിച്ചു പറ്റിയ ഒരു വാർത്ത ആയിരുന്നു, റഷ്യക്ക് എതിരെ പോരാടുവാൻ ആയി ഇന്ത്യൻ വിദ്യാർത്ഥി ഉക്രൈൻ സൈന്യത്തിൽ ചേർന്ന വിവരം.

തമിഴ്നാട്ടിലെ കോയമ്പത്തൂർ,ഗൗണ്ടം പാളയം സ്വദേശി ആയ സായ് നികേഷ് എന്ന 21 കാരൻ ആയ വിദ്യാർത്ഥി ആണ് ഉക്രൈൻ സൈന്യത്തിൽ ചേർന്ന് പ്രവർത്തിക്കുവാൻ ആരംഭിച്ചു എന്ന വിവരം ലഭിച്ചത്. ഉക്രൈനിൽ ഖാർകിവ് എയറോനോട്ടിക്കൽ സർവ്വകലാശാലയിലെ വിദ്യാർത്ഥി ആയിരുന്നു ഇദ്ദേഹം. 2018 ൽ ഉക്രൈനിൽ പഠനത്തിനായി എത്തി ചേർന്ന സായ് നികേഷ്, ഈ വർഷം ആയിരുന്നു തന്റെ പഠനം പൂർത്തിയാക്കിയത്. വിദേശ പൗരന്മാർ ഉൾപ്പെടുന്ന, ഇന്റർനാഷണൽ ലീജിയൺ ഫോർ ടെറിറ്റോറിയൽ ഡിഫെൻസ്, എന്ന സൈനിക സംഘത്തിൽ ഇദ്ദേഹം ചേർന്നതായി ആയിരുന്നു വിവരം ലഭിച്ചിരുന്നത്.

ഒരു മാസം മുൻപ് നാട്ടിൽ എത്തിയ ഇദ്ദേഹം, താൻ ഉക്രൈൻ സൈന്യത്തിൽ ചേരുവാൻ ആഗ്രഹിക്കുന്നു എന്ന് അമ്മയും ആയി ചർച്ച ചെയ്തിരുന്നു. മടങ്ങി പോയതിന് ശേഷം ഇപ്പോൾ സൈന്യത്തിൽ ചേർന്ന ഫോട്ടോയും സാമൂഹിക മാധ്യമത്തിൽ പങ്ക് വെച്ചിരുന്നു. ഇതേ തുടർന്ന് ആണ്, സായ് നികേഷ് ഉക്രൈൻ സൈന്യത്തിൽ ചേർന്നു എന്ന സംശയം ഏവരിലും ഉടലെടുത്തത്. കോയമ്പത്തൂരിലെ സായ് നികേഷിന്റെ വീട്ടിൽ എത്തി ഇന്റലിജൻസ് ഉദ്യോഗസ്ഥർ വിവരങ്ങൾ ശേഖരിച്ചു. യുവാവ് ‘വാർ വീഡിയോ ഗെയിമു’ കളിൽ വളരെ അധികം തല്പരൻ ആയിരുന്നു എന്ന വിവരം ഇദ്ദേഹത്തിന്റെ വീട്ടിൽ നിന്നും ലഭിച്ചു. കൂടാതെ സായ് നികേഷിന്റെ മുറി നിറയെ സൈനികരുടെയും, ആയുധങ്ങളുടെയും ചിത്രങ്ങളാൽ നിറഞ്ഞിരുന്നു. യുദ്ധങ്ങളോടും, ആയുധങ്ങളോടും, സൈന്യങ്ങളോടുമൊക്കെ ഉള്ള അമിത ആവേശം ആണ് യുവാവിനെ ഇതിലേക്ക് നയിച്ചത് എന്ന് ആണ് പ്രാഥമിക നിഗമനം.

റഷ്യ – ഉക്രൈൻ ആക്രമണം തുടങ്ങിയതിൽ പിന്നെ, സായ് നികേഷും ആയി കുടുംബത്തിന് ബന്ധപ്പെടുവാൻ കഴിഞ്ഞിരുന്നില്ല. ഇതേ തുടർന്ന് ഇന്ത്യൻ എംബസി ആയി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ ആയിരുന്നു പ്രസ്തുത വിവരം കുടുംബാംഗങ്ങൾ അറിഞ്ഞതും, പിന്നീട് എംബസിയുടെ സഹായത്താൽ സായ് നികേഷും ആയി ബന്ധപ്പെടുവാൻ സാധിച്ചതും. കഴിഞ്ഞ ശനിയാഴ്ച ഇദ്ദേഹവും ആയി ബന്ധപ്പെടവേ, നാട്ടിലേക്ക് തിരിച്ചു എത്തണം എന്ന ആവശ്യം സായ് നികേഷ് ഉന്നയിച്ചു എന്ന് ആണ് ഇപ്പോൾ ഏറ്റവും പുതിയതായി പുറത്ത് വരുന്ന വിവരം.

 

മർദ്ദനം ഏറ്റ സി. സി. ടി. വി സംരംഭകൻ നാട് വിട്ടു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close