3 ഇന്ത്യൻ കോവിഡ് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിൽ.


Spread the love

ഇന്ത്യയിൽ സുപ്രധാനമായ 3 കോവിഡ് വാക്‌സിനുകൾ പരീക്ഷണ ഘട്ടത്തിൽ. കഴിഞ്ഞ സ്വാതന്ത്യ ദിനത്തിൽ പ്രധാന മന്ത്രി ജനങ്ങളെ അഭിസംബോധന ചെയ്യുവാൻ നേരം ആണ് ഈ വിവരം ഔദ്യോഗികമായി അറിയിച്ചത്. ഇതിന്റെ പരീക്ഷണങ്ങൾ വിജയകരമായി മുന്നോട്ട് പോകുകയാണ് എന്ന് അദ്ദേഹം അറിയിച്ചു. ഇതിനോടനുബന്ധിച്ച്  ഇന്ത്യൻ ശാസ്ത്രജ്ഞരെ പ്രധാനമന്ത്രി തന്റെ അഭിനന്ദനം അറിയിച്ചു. 3 തദ്ദേശീയമായ വാക്‌സിനുകളുടെ പരിശോധന ഇന്ത്യയിൽ നടന്നുകൊണ്ട് ഇരിക്കുകയാണെന്നും, പരിശോധന വിജയകരമായാൽ എത്രയും വേഗം തന്നെ ഉത്പാദനം ആരംഭിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

               നിലവിൽ ഇന്ത്യയുടെ 2 വാക്‌സിനുകൾ രണ്ടാം ഘട്ടത്തിലാണ്. അതിൽ ഭാരത് ബയോടെക്,  ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിന്റെയും(I.C.M.R), പൂനെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയുടെയും സഹകരണത്തോടെ നിർമ്മിക്കുന്ന കോ വാക്‌സിൻ ആയിരിക്കും ആദ്യം ഇന്ത്യയിൽ സമാരംഭിക്കുന്നത്. മറ്റൊരു വാക്‌സിനാണ് അഹമ്മദാബാദ് കമ്പനി ആയ സൈഡസ്, ഡി.എൻ.എ യും, പുനസംയോജനം നടത്തിയ മീസിൽസ് വൈറസ് സ്‌ട്രെയിൻ എന്നിവ ഉപയോഗിച്ച് വികസിപ്പിച്ചെടുക്കുന്ന വാക്‌സിൻ ആയ സൈക്കോവ്- ഡി(Zycov- D). രണ്ട് വാക്‌സിനുകളും ജൂലൈ മാസം ആദ്യം തന്നെ പരീക്ഷണം ആരംഭിച്ചിരുന്നു. ഓഗസ്റ്റിൽ ഇവ രണ്ടാം ഘട്ട പരീക്ഷണത്തിലേക്ക് കടന്നിരുന്നു. 

               ഇത് വരെ നടത്തിയ പരിശോധനയിൽ രണ്ട് വാക്‌സിനുകളും വളരെ അധികം സുരക്ഷിതമാണ് എന്ന് കണ്ടെത്തുവാനായി. രോഗികൾക്ക് വേണ്ടുന്ന രോഗ പ്രതിരോധ പ്രതികരണങ്ങളെ കുറിച്ച് വിശദീകരിച്ചു, അതിൽ ഊന്നൽ നൽകുന്ന മൂന്നാമത്തെ വാക്‌സിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്ത് വന്നിട്ടില്ല. ലോക ആരോഗ്യ സംഘടനയുടെ റിപ്പോർട്ട് പ്രകാരം ലോകത്ത് 7 കമ്പനികൾ കോവിഡിനെതിരെ ഉള്ള തദ്ദേശീയമായ വാക്‌സിനുകൾ നിർമ്മിക്കുവാൻ പരിശ്രമിക്കുന്നുണ്ട്. റിപ്പോർട്ടുകൾ പ്രകാരം 2021 ഓടെ കോ വാക്‌സിൻ, സൈക്കൊവ് -ഡി  എന്നീ വാക്‌സിനുകൾ ഇന്ത്യയിൽ ലഭ്യമായി തുടങ്ങും. 

               നാഷണൽ ഹെൽത്ത്‌ മിഷൻ സമാരംഭിക്കുന്നതിനെ കുറിച്ച് പ്രധാന മന്ത്രി പ്രഖ്യാപിച്ചിരുന്നു. അതോടൊപ്പം തന്നെ എല്ലായിടത്തുമുള്ള ജനങ്ങളിൽ വാക്‌സിൻ എങ്ങനെ ഫലപ്രദമായി എത്തിക്കാം എന്നതിന് വേണ്ടിയുള്ള പദ്ധതികളും ആരംഭിക്കുന്നതിനെ പറ്റി അദ്ദേഹം വിശദീകരിച്ചു. കഴിഞ്ഞ ആഴ്ചയിൽ വിവിധ മേഖലയിലുള്ള വിദഗ്ധരുമായി എപ്പോൾ, എങ്ങനെ ഈ വാക്‌സിൻ ജനങ്ങളിൽ എത്തിക്കാം എന്ന വിഷയത്തിലൂന്നി ചർച്ച നടത്തിയിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ തന്നെ എങ്ങനെ ഈ വാക്‌സിൻ ജനങ്ങളിലേക്ക് എത്തിക്കാം എന്നത് മുൻനിർത്തി പദ്ദതികൾ തയ്യാറാക്കി വരികയാണെന്ന് അദ്ദേഹം ജനങ്ങളെ അറിയിച്ചു.

            ഇന്ത്യ വാക്‌സിൻ നിർമ്മാണ രംഗത്തേക്ക് പതുക്കെ ആണ് കടന്നു വന്നത് എങ്കിലും, ഇതിൽ വളരെ വലിയ നേട്ടം സാധിക്കുവാൻ ഭാരതത്തിനായി. ലോകത്തിലെ ഏറ്റവും വലിയ വാക്‌സിൻ നിർമ്മാതാക്കളിൽ ഒന്നായ ‘സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ‘, ലോകത്തിലെ മറ്റ് പ്രധാന വാക്‌സിൻ നിർമ്മാതാക്കളായ ഓക്സ്ഫോർഡ് സർവ്വകലാശാലയുടെ ആസ്ട്ര സെനേക്കയും, നോവാസ്‌കുമായും കരാറുകൾ ഒപ്പിട്ടു. വാക്‌സിന്റെ വിതരണം സർക്കാർ സ്ഥാപനങ്ങൾ വഴി സൗജന്യമായി നടത്തുവെന്നും പ്രധാന മന്ത്രി അറിയിച്ചു.  

Read also: ഓര്‍ഡര്‍ ചെയ്ത 1400 രൂപയുടെ സാധനം എത്തിയ പെട്ടിപൊട്ടിച്ചപ്പോള്‍ കിട്ടിയത്?

ഇനി ‘ഡ്രീം ഇലവൻ ഐ. പി.എൽ’ ;  ഇന്ത്യൻ പ്രീമിയർ ലീഗിന് പുതിയ സ്പോൺസർ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close