ഇന്ത്യ 74 ആം സ്വാതന്ത്ര്യ ദിനം ആചരിച്ചു.


Spread the love

Iഇന്ന് ഓഗസ്റ്റ് 15 ന് ഭാരതം 74 ആം സ്വാതന്ത്ര്യ ദിനം ആചരിച്ചു. സ്വാതന്ത്ര്യ ദിനത്തിൽ പ്രധാന മന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ചു. കോവിഡ് മഹാമാരിക്ക് എതിരെ പൊരുതുന്ന എല്ലാവർക്കും പ്രധാന മന്ത്രി അഭിനന്ദനങ്ങൾ അറിയിച്ചു. കോവിഡ് മൂലം ഭാരതം വളരെ ആശങ്കാജനകമായ ഒരു സാഹചര്യത്തിലൂടെയാണ് കടന്ന് പോകുന്നത്. എന്നാൽ തങ്ങൾ ഇത് തീർച്ചയായും അതിജീവിച്ചു പൂർവ്വാധികം ശക്തിയോടെ വന്നിരിക്കും എന്നും അദ്ദേഹം രാജ്യത്തോട് പറഞ്ഞു. സ്വാശ്രയത്വം നേടുക എന്നതാണ് ഇന്ത്യയെ സംബന്ധിച്ചടുത്തോളം ഇപ്പോൾ പ്രധാന കാര്യം എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് ഭാരതത്തിൽ ‘നാഷണൽ ഡിജിറ്റൽ ആരോഗ്യ മിഷൻ’ ആരംഭിച്ചു. ഇത് വഴി ഇന്ത്യയുടെ ആരോഗ്യ മേഖലയിൽ വിപ്ലവകരമായ മാറ്റങ്ങൾ സാധ്യമാകുമെന്ന് അദ്ദേഹം ജനങ്ങൾക്ക് വാഗ്ദാനം നൽകി. ഭാരതത്തിലെ എല്ലാ ജനങ്ങൾക്കും ഈ മിഷൻ വഴി ആരോഗ്യ സംബന്ധമായ ഐ.ഡി കാർഡുകൾ ലഭ്യമാകും. പ്രധാന മന്ത്രി നരേന്ദ്ര മോദിയുടെ തുടർച്ചയായ ഏഴാം സ്വാതന്ത്ര്യ ദിന സംബോധനയ്ക്കാണ് ഇന്ന് രാജ്യം സാക്ഷ്യം വഹിച്ചത്.

                പാകിസ്ഥാന്റെയും, ചൈനയുടെയും പേര് പരാമർശിക്കുവാതെ തന്നെ പ്രസംഗത്തിൽ പ്രധാന മന്ത്രി ശക്തമായ താക്കീത് നൽകി. എൽ.ഓ.സി(L.O.C) യിലും എൽ.എ.സി(L.A.C) യിലും ഉള്ള ഇന്ത്യൻ ആധിപത്യം ചോദ്യം ചെയ്യുന്നവർക്ക് അവരുടെ ഭാഷയിൽ തന്നെ മറുപടി കൊടുത്തിട്ടുണ്ട്. ഇന്ത്യയ്ക്ക് എന്ത് ചെയ്യുവാൻ സാധിക്കുമെന്ന് ലഡാക്കിലൂടെ ഭാരതം ലോകത്തിനു കാണിച്ചു കൊടുത്തു എന്ന് അദ്ദേഹം പ്രസംഗത്തിൽ സൂചിപ്പിച്ചു. ജമ്മു കാശ്മീരിൽ നടക്കുന്ന അതിർത്തി നിർണ്ണയ പ്രവർത്തനങ്ങൾ പൂർത്തിയായതിന് ശേഷം, താഴ്‌വരയിൽ അസംബ്‌ളി തിരഞ്ഞെടുപ്പ് നടത്തുന്നതിനെ കുറിച്ച് ആലോചിക്കുന്നുണ്ട് എന്നും അദ്ദേഹം തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു. 

               അയോധ്യയിലെ രാമ ക്ഷേത്ര നിർമ്മാണത്തിന്റെ ജോലികൾ പത്തു ദിവസം മുൻപേ ആരംഭിച്ചിരുന്നു. നൂറ്റാണ്ടുകളായി നില നിന്നിരുന്ന അയോധ്യ തർക്ക ഭൂമി വിഷയമാണ് ഇപ്പോൾ തീർത്തും സമാധാനപരമായി അവസാനിച്ചിരിക്കുന്നത്. രാജ്യത്തെ ജനങ്ങളുടെ ഈ പെരുമാറ്റ മനോഭാവം മാതൃകാപരവും, കൂടാതെ വരും തലമുറയ്ക്ക് പ്രചോദനവുമാണ് എന്നത് പ്രധാന മന്ത്രി പ്രത്യേകം എടുത്ത് പറഞ്ഞു അഭിനന്ദിച്ചു. 

               ചെങ്കോട്ടയിൽ വച്ച് നടന്ന സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ നയതന്ത്രജ്ഞരും, മറ്റ് വിശിഷ്ട വ്യക്തികളും, മാധ്യമ പ്രവർത്തകരും ഉൾപ്പടെ 4000 ഓളം പേർ പങ്കെടുത്തു. കടുത്ത സുരക്ഷ സജ്ജീകരിച്ചുകൊണ്ടാണ് ചെങ്കോട്ടയിൽ ആഘോഷ പരിപാടികൾ സംഘടിപ്പിച്ചത്. സാമൂഹിക അകലവും, മാസ്കും നിർബന്ധമാക്കിയിരുന്നു. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ചു നാലിൽ മൂന്ന് ശതമാനം അതിഥികളെ മാത്രമാണ്, കോവിഡ് പരിമിതികൾ മൂലം ഈ വർഷം ക്ഷണിച്ചത്. ചടങ്ങിൽ പങ്കെടുത്തവർക്കായി ശക്തമായ സുരക്ഷാ മുന്നൊരുക്കങ്ങൾ ഒരുക്കിയിരുന്നു. മാസ്കും, കയ്യുറകളും, സാമൂഹിക അകലവുമെല്ലാം കൃത്യമായി തന്നെ പാലിച്ചു കൊണ്ടുള്ള ഒരു സ്വാതന്ത്ര്യദിനാഘോഷത്തിനു ആയിരുന്നു, ഭാരതം ഈ തവണ സാക്ഷ്യം വഹിച്ചത്.  

Read also: സംസ്ഥാനത്ത് ഇന്ന് 1608 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു: 1409 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്

അത്ലറ്റികോയെ തകർത്ത് ലെയ്പ്സിഗ് സെമിയിലേക്ക് ; ഒരു ജർമൻ വീരഗാഥ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close