സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറക്കുമെന്ന് സൂചന


Spread the love

ഡല്‍ഹി: കോവിഡ് പശ്ചാത്തലത്തില്‍ ലോക് ഡൗണിനെ തുടര്‍ന്ന് അടച്ച് പൂട്ടിയ രാജ്യത്തെ സിനിമ തിയേറ്ററുകളും മള്‍ട്ടി പ്ലക്‌സുകളും തുറക്കുമെന്ന് സൂചന. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ഇത് സംബന്ധിച്ച് തീരുമാനം ഉണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍. ടിക്കറ്റ് നിരക്കില്‍ ഇളവുനല്‍കിയാകും തീയേറ്ററുകള്‍ തുറക്കുകയെന്നാണ് പുറത്തുവരുന്ന വിവരം. രണ്ട് ടിക്കറ്റെടുക്കുന്നവര്‍ക്ക് അടുത്തഷോയ്ക്ക് ഒരു ടിക്കറ്റ് സൗജന്യമായി നല്‍കുന്നകാര്യവും പരിഗണനയിലുണ്ട്.
മറ്റെല്ലാ വ്യാപാരമേഖലകളും തുറന്നെങ്കിലും സിനിമാ തിയേറ്ററുകള്‍ ഇപ്പോഴും അടഞ്ഞുകിടക്കുകയാണ്. സൂരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചും ശുദ്ധീകരണം ഇടക്കിടെ നടത്തിയുമാകും സിനിമാ ഹാളുകള്‍ തുറക്കുക. സിനിമാ പ്രേമികളെ തിയേറ്ററുകളിലേയ്‌ക്കെത്തിക്കാന്‍ ആദ്യഘട്ടത്തില്‍ വ്യാപകമായ ഇളവുകളും നല്‍കിയേക്കുമെന്നാണ് ഇന്‍ഡസ്ട്രിയില്‍നിന്നുള്ളവര്‍ പറയുന്നത്. ആദ്യ ആഴ്ചകളില്‍ ആരോഗ്യമേഖലയില്‍നിന്നുള്ളവര്‍ക്കും പൊലീസുകാര്‍ക്കും സൗജന്യം അനുവദിക്കുന്നകാര്യവും മള്‍ട്ടിപ്ലക്‌സുകള്‍ പരിഗണിക്കുന്നുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close