കോവിഡിനൊപ്പം ജീവിക്കുവാൻ പഠിക്കുക : എൻ. ആർ. നാരായണ മൂർത്തി


Spread the love

 കോവിഡ്-19 വ്യാപനം തടയുന്നതിന് വേണ്ടിയുള്ള നിയന്ത്രണം കടുപ്പിച്ചാൽ രോഗം പിടിപെട്ടുള്ള മരണത്തേക്കാൾ കൂടുതൽ പട്ടിണി മരണം രാജ്യത്ത്‌ സംഭവിക്കുമെന്ന് ഇൻഫോസിസ് സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തി. കൊറോണ വൈറസിനെ സാധാരണമായി അംഗീകരിക്കാൻ ജനം തയ്യാറാകണം എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. 

സാമൂഹ്യ അകലം പാലിച്ചുകൊണ്ട് കൊണ്ട് തന്നെ രാജ്യത്തെ ഓഫിസുകൾ എല്ലാം തുറന്ന് പ്രവർത്തിക്കേണ്ട ആവശ്യകത ഉണ്ട്. ഇതിനായി ഓഫീസുകളിൽ ഒരു ഷിഫ്റ്റ്‌ ന് പകരം മൂന്ന് ഷിഫ്റ്റുകൾ പ്രാവർത്തികം ആക്കുകയും അതിലൂടെ ഒരേ സമയം ജോലി ചെയ്യുന്നവരുടെ എണ്ണം കുറയ്ക്കുവാനും, സാമൂഹിക അകലം പാലിക്കുവാനും കഴിയുമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കൂടുതൽ നിയന്ത്രണങ്ങൾ രാജ്യത്തെ സംരംഭങ്ങളെ നഷ്ടത്തിലാക്കുകയും, അത് രാജ്യത്തിന്റെ നികുതി,  ജി.എസ്.ടി സമാഹരണത്തെ ബാധിക്കുകയും ചെയ്യുന്നു. അന്താരാഷ്ട്ര നാണ്യനിധിയുടെ കണക്കുകൾ പ്രകാരം ഇന്ത്യയുടെ ജി.ഡി.പി വളർച്ച 1.9% ആയി കുറയും എന്നാണ് കണക്കാക്കുന്നത്. 

9 ദശലക്ഷം ആളുകൾ ഒരു വർഷം മരണപ്പെടുന്ന രാജ്യത്തിൽ, കോവിഡ് മൂലം മരണപ്പെടുന്നവരുടെ എണ്ണം നിയന്ത്രണ വിധേയം ആണ്. വികസിത രാജങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഇന്ത്യയിലെ മൊത്തം പോസിറ്റീവ് കേസുകളുടെ എണ്ണവും, മരണനിരക്കും കുറവാണ്. അതുകൊണ്ട് തന്നെ 190 ദശലക്ഷം അസംഘടിത തൊഴിലാളികൾ ജീവിക്കുന്ന രാജ്യത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് കൂടുതൽ സാമ്പത്തിക മാന്ദ്യത്തിലേക്ക് വഴിതെളിക്കും.

ഒപ്പം തന്നെ പകർച്ചവ്യാധി മൂലം ഇന്ത്യൻ ഐ.ടി മേഖലയ്ക്ക് ഉണ്ടായേക്കാവുന്ന നേട്ടവും അദ്ദേഹം ചൂണ്ടിക്കാട്ടി. ചിലവ് ചുരുക്കലിന്റെ  ഭാഗമായി ആഗോള തലത്തിൽ കമ്പനികൾ സാങ്കേതികവിദ്യ യിലേക്ക് കൂടുതൽ നിക്ഷേപങ്ങൾ നടത്താൻ സാധ്യതയുണ്ട്. ഈ സാഹചര്യം മുന്നിൽകണ്ട് രാജ്യത്തെ ഐടി കമ്പനികൾ അവർക്കായുള്ള സേവനങ്ങൾ നൽകാൻ കൂടുതൽ പരിശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

Read also :- കൊറോണയ്ക്ക് ഒപ്പം കുറ്റകൃത്യങ്ങളും വർധിക്കുന്നു..! 

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close