ടിക്‌ടോക് നിരോധനം ഉപയോഗപ്പെടുത്താനൊരുങ്ങി ഇന്‍സ്റ്റഗ്രാം!


Spread the love

ടിക്‌ടോക്കിന് ബദലായി റീല്‍സ് എന്ന പ്രത്യേക ഫീച്ചര്‍ ഇന്ത്യയിലെത്തിക്കുകയാണ് ഇന്‍സ്റ്റഗ്രാം. ഇന്നലെയോടെയാണ് ഫീച്ചര്‍ ഇന്ത്യയില്‍ ലഭ്യമായി തുടങ്ങിയതായാണ് റിപ്പോര്‍ട്ടുകള്‍. ബ്രസീല്‍, ഫ്രാന്‍സ് ജെര്‍മനി എന്നീ രാജ്യങ്ങള്‍ക്ക് ശേഷം റീല്‍സ് അവതരിപ്പിയ്ക്കുന്ന നാലാമത്തെ രാജ്യമാണ് ഇന്ത്യ. ഇത്
പ്രത്യേക ആപ്പല്ല. പകരം ഇന്‍സ്റ്റഗ്രാമില്‍ തന്നെയുള്ള ഫീച്ചറാണ് റീല്‍സ്. 2019ല്‍ തന്നെ വീഡിയോ മ്യൂസിക് റീമിക്സ് ഫീച്ചറായ റില്‍സിനെ ഉന്‍സ്റ്റഗ്രാം അവതരിപ്പിച്ചിരുന്നു. എന്നാല്‍ ടിക്‌ടോക്കിന് ലഭിച്ച സ്വീകാര്യത ഈ ഫീച്ചറിന് ലഭിച്ചിരുന്നില്ല.

ടിക്‌ടോകിലേതിന് സമാനമായ ഫീച്ചര്‍ ഉണ്ടായിരുന്നില്ല എന്നതാണ് പ്രധാന കാരണം. എന്നാല്‍ അപ്ഡേറ്റ് ചെയ്ത കൂടുതല്‍ സംവിധാനങ്ങളുമായാണ് റീല്‍സ് ഇന്ത്യയിലെത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ ക്യാമറ ഓപ്ഷനില്‍ പോയാല്‍ റീല്‍സ് എന്ന പ്രത്യേക ഭാഗം കാണം. ഇതില്‍നിന്നും വീഡിയോ സെലക്‌ട് ചെയ്യാം. വീഡിയോയ്ക്ക് പശ്ചാത്തല ശബ്ദമോ സംഗീതമോ നല്‍കാം. പാട്ടുകളുടെ വലിയ ശേഖരം തന്നെ റീല്‍സിലും ഒരുക്കിയിട്ടുണ്ട്. റീല്‍സ് ഇന്‍സ്റ്റഗ്രാം ഫീഡില്‍ പങ്കുവയ്ക്കാം. എന്നാല്‍ 15 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോകളാണ് റീല്‍സില്‍ ഒരുക്കാനാവുക. വരും നാളൂകളില്‍ ഇതില്‍ മാറ്റം വരുത്തിയേക്കും.

പുതിയ സംവിധാനം ഇന്‍സ്റ്റഗ്രാമുമായി യോജിച്ചായിരിക്കും പ്രവര്‍ത്തിക്കുകയെന്നും റീല്‍സിലൂടെ നിര്‍മ്മിക്കുന്ന വീഡിയോകള്‍ സ്റ്റോറിയായി പങ്കുവെക്കുകയും ചെയ്യാമെന്നും കമ്പനി അറിയിക്കുന്നു. 15 സെക്കന്‍റ് വരെയാണ് വീഡിയോ നിര്‍മ്മിക്കാവുന്ന പരമാവധി ദൈര്‍ഘ്യം. ഇതിലൂടെ സംഗീതവും എ.ആര്‍ എഫക്‌ട്സും യോജിപ്പിക്കുകയും ചെയ്യാം. ടൈമര്‍, സ്പീഡ്, റിവൈന്‍‍ഡ്, അലൈന്‍ എന്നിങ്ങനെ വീഡിയോ നിര്‍മ്മിക്കാവുന്ന എല്ലാ ഉപകരണങ്ങളും ഇതില്‍ പ്രവര്‍ത്തനക്ഷമമാണ്. റീല്‍സില്‍ വീഡിയോ നിര്‍മ്മിക്കുന്നവരുടെ പ്രത്യേക പ്രൊഫൈല്‍ സെക്ഷനും ഇതില്‍ സംവിധാനിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ 88 മില്യണ്‍ ഉപയോക്താക്കളുള്ള ഇന്‍സ്റ്റഗ്രാം പുതിയ നീക്കം വലിയ ചുവടുവെപ്പായാണ് വിലയിരുത്തുന്നത്. ടിക് ടോക്കിലെ നിലവിലെ വീഡിയോ മേക്കേഴ്സിനെ ഇന്‍സ്റ്റഗ്രാമിലേക്ക് ആകര്‍ഷിക്കാന്‍ പുതിയ നീക്കം സഹായിക്കും എന്നാണ് കരുതപ്പെടുന്നത്. നിലവില്‍ ചിങ്കാരി, മിത്രാേന്‍ എന്നീ ആപ്പുകളാണ് ടിക് ടോക്കിന് പകരക്കാരായുള്ളത്. അതെ സമയം പുതിയ വീഡിയോ വിനോദ സംവിധാനം പുറത്തിറക്കുന്നതില്‍ കേന്ദ്ര സര്‍ക്കാരിന്‍റെ പുതിയ നിരോധന ഉത്തരവുമായി ഒരു ബന്ധവുമില്ലെന്ന് ഇന്‍സ്റ്റഗ്രാം കമ്ബനി അധികൃതര്‍ അറിയിച്ചു.

Ad Widget
Ad Widget

Recommended For You

About the Author: admin

Close