16 വയസ്സ് തികയാത്ത കുഞ്ഞൻ യൂസേഴ്സിന് നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ ഒരുങ്ങി ഇൻസ്റ്റാഗ്രാം.


Spread the love

ലോകത്ത് ഇന്ന് പ്രചാരത്തിലുള്ള സോഷ്യൽ മീഡിയ വെബ്സൈറ്റായ ഇൻസ്റ്റാഗ്രാം അവരുടെ സെൻസിറ്റീവായ ഉള്ളടക്കങ്ങൾ പരിമിതപ്പെടുത്താൻ പോകുകയാണ്. ഈയടുത്ത കാലത്ത് യുവാക്കൾക്കിടയിൽ ഏറ്റവും കൂടുതൽ തരംഗം സൃഷ്ടിക്കാനായ ഓൺലൈൻ ഫ്ലാറ്ഫോമാണ് ഇൻസ്റ്റാഗ്രാം. ഇതുവരെ ഇരുന്നൂറ് കോടിയിലധികം പേർ ഇൻസ്റ്റാഗ്രാം ഉപയോഗിച്ച് വരുന്നുണ്ട്. അതിൽ ഇരുപത് കോടിയോളം പേർ പതിനെട്ടു വയസ്സ് പോലും തികയാത്തവരാണ്. ലോകമെമ്പാടുമുള്ള പല തരത്തിലുള്ള മനുഷ്യർ ഉപയോഗിക്കുന്ന അപ്പ് ആയതിനാൽ തന്നെ പല വിധത്തിലുള്ള കണ്ടെന്റുകകളാണ് ദിനംപ്രതി ഇൻസ്റ്റാഗ്രാമിൽ പൊങ്ങിവരുന്നത്. അതുകൊണ്ട് 16 വയസ്സിന് താഴെയുള്ള ഇൻസ്റ്റാഗ്രാം ഉപയോക്താക്കൾക്ക് കാണാൻ പറ്റുന്ന കണ്ടെന്റുകൾ നിയന്ത്രിച്ചുകൊണ്ട് ഇൻസ്റ്റാഗ്രാം അവരുടെ സുരക്ഷാ മാനദണ്ഡങ്ങൾ കർശനമാക്കിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിന്റെ പുതിയ സുരക്ഷാ അപ്ഡേറ്റിന്റെ ഭാഗമായി അപ്പ് ഉപയോഗിക്കുന്ന കൗമാരക്കാർക്ക്  അവരുടെ അക്കൗണ്ടിൽ ഫിൽട്ടറിംഗ് ഓപ്ഷനുകൾ സെറ്റ് ചെയ്യാനുള്ള അറിയിപ്പുകൾ ലഭിക്കുന്നതാണ്. 18 വയസ്സ് തികയാത്ത എല്ലാ ഉപയോക്താക്കൾക്കും അവരുടെ സുരക്ഷ മുൻനിർത്തികൊണ്ട്‌ ഇൻസ്റ്റാഗ്രാം മറ്റുചില അപ്ഡേറ്റുകളും കൊണ്ടുവന്നിട്ടുണ്ട്. ഇത്തരം അപ്ഡേറ്റുകൾ വഴി പ്രായപൂർത്തിയാവാത്ത ആപ്പ് ഉപയോക്താക്കൾക്ക് സെൻസിറ്റീവായ കാര്യങ്ങൾ പങ്കുവെക്കുന്ന അക്കൗണ്ടുകളിലേക്ക്‌ എത്താനുള്ള വഴികൾ ഇല്ലാതാക്കും. സെർച്ചിങ് ബോക്സ്, ഹാഷ്‌ടാഗ് പേജുകൾ, എക്സ്പ്ലോർ, റീൽസ്‌, ഫീഡ് തുടങ്ങിയ ഭാഗങ്ങളിലൊക്കെ ഇൻസ്റ്റാഗ്രാം നിയന്ത്രണങ്ങൾ കൊണ്ടുവരും.

അശ്ലീലചുവയുള്ളതും മോശവുമായ കണ്ടെന്റുകൾ വേണ്ടാത്ത എല്ലാവർക്കും ഇനി മുതൽ അവരുടെ  ഫീഡിൽ നിന്നും അവയൊക്കെ ഒഴിവാക്കാൻ പറ്റും. ഈ ഫീച്ചർ ഉപയോഗിക്കാനായി പ്രൊഫൈൽ ക്ലിക്ക് ചെയ്ത് സെറ്റിംഗ്സ് > അക്കൗണ്ട്സ് > സെൻസിറ്റീവ് കണ്ടെന്റ് കണ്ട്രോൾ എന്നിവ തിരഞ്ഞെടുക്കുക. തുടർന്ന് മൂന്ന് തരത്തിൽ വേർതിരിച്ചിട്ടുള്ള കണ്ട്രോൾ സെറ്റിങ്സിൽ നിങ്ങൾക്ക് ആവിശ്യമുള്ളത് സെലക്ട്‌ ചെയ്യണം. ലെസ്സ്, സ്റ്റാൻഡേർഡ്, മോർ എന്നിങ്ങനെ ആണ് കണ്ട്രോളുകൾ സെറ്റ് ചെയ്തിരിക്കുന്നത്. ലെസ്സ് വിഭാഗത്തിൽ യാതൊരുവിധ സെൻസിറ്റീവ് കണ്ടെന്റുകളും അക്കൗണ്ടിൽ വരികയില്ല. എന്നാൽ  സ്റ്റാൻഡേർഡ് മോഡിൽ കാര്യമായി ഒരു കണ്ട്രോളും നടക്കുകയില്ല. മോർ മോഡ് സെലക്ട്‌ ചെയ്‌താൽ എല്ലാവിധ സെൻസിറ്റീവ് കണ്ടെന്റുകളും നിങ്ങളുടെ അക്കൗണ്ടിൽ കാണാനാകും.

English summary :- instagram polishes the sensitive content control settings for users below the age of 16

Read also സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി നേടാം. ചെലവ് കുറഞ്ഞ മാർഗങ്ങൾ ഏതൊക്കെ ?

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close