വിക്രാന്തിലേക്കുള്ള യുദ്ധവിമാനങ്ങളുടെ കരാറിനായുള്ള മത്സരം മുറുകുന്നു. ഫ്രാൻസ്,യു.എസ് എന്നീ രാജ്യങ്ങൾ രംഗത്ത്.


Spread the love

ഇന്ത്യൻ യുദ്ധവിമാനവാഹനി കപ്പലായ വിക്രാന്തിൽ ഉൾപെടുത്തേണ്ട യുദ്ധ വിമാനങ്ങൾക്കായുള്ള കരാർ നടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. അടുത്ത സെപ്റ്റംബർ ആദ്യവാരം പുറത്തിറക്കാൻ പോകുന്ന ഈ വിമാനവാഹനിയിൽ ഏതൊക്കെ യുദ്ധ വിമാനം ഉണ്ടാകുമെന്ന കാര്യത്തിൽ അന്തിമതീരുമാനം ഇതുവരെ ഉണ്ടായിട്ടില്ല. യു.എസ്, ഫ്രാൻസ് എന്നീ രാജ്യങ്ങൾ വിക്രാന്തിന്റെ യുദ്ധവിമാനക്കരാർ സ്വന്തമാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. കേരളത്തിലെ കൊച്ചിൻ ഷിപ്പ്‌യാർഡ് ലിമിറ്റഡ് നിർമ്മിച്ച ആദ്യ ഇന്ത്യൻ ഷിപ്പ് കാരിയരാണ് വിക്രാന്ത്. ഇതിലേക്ക് ഒട്ടാകെ 26 യുദ്ധവിമാനങ്ങൾ ആവിശ്യമായി വരുന്നുണ്ട്. യു.എസ് നാവികസേനയുടെ തുറുപ്പുചീട്ടായ എഫ്.എ 18 സൂപ്പർ ഹോണറ്റ്, ഫ്രഞ്ച് നാവികസേനയുടെ റഫാൽ മറീൻ എന്നീ യുദ്ധവിമാനങ്ങൾ വാഗ്ദാനം ചെയ്തുക്കൊണ്ട്‌  ഇരു രാജ്യങ്ങളും ഇന്ത്യയെ സമീപിച്ചിട്ടുണ്ട്.

കേരളത്തിലെ കൊച്ചിയിൽ നിർമ്മാണം നടന്ന ഐ.എൻ.എസ് വിക്രാന്ത് ഈ വരുന്ന സെപ്റ്റംബർ 2 നാണ് കമ്മീഷനിങ് ചെയ്യുക. അടിക്കിടെ സുരക്ഷാ വെല്ലുവിളികൾ ഉണ്ടാകറുള്ള ഇന്തോ-പസഫിക് മേഖലയിൽ സുരക്ഷയും സമാധാനവും ഉറപ്പാക്കാൻ ഈ യുദ്ധക്കപ്പൽ സഹായിക്കും. ഇന്ത്യൻ നാവിക സേനയുടെ കീഴിലുള്ള യുദ്ധവിമാനങ്ങൾ ലാൻഡ് ചെയ്യാനും ടേക്ക് ഓഫ്‌ ചെയ്യാനുമൊക്കെ പറ്റുന്ന തരത്തിലുള്ള നീളൻ റൺവേയും ഈ യുദ്ധവിമാന വാഹനിയിലുണ്ട്. അവയുടെ ലാൻഡിംഗ് ട്രയലുകൾ വരുന്ന നവംബറിൽ തന്നെ ആരംഭിക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് ഐ.എൻ.എസ് വിക്രാന്ത് കൊച്ചിയിൽ കമ്മീഷനിങ് ചെയ്യുക.

വിക്രാന്ത് യുദ്ധവിമാനക്കരാറിനായുള്ള മത്സരം ഒരു ഭാഗത്ത് കനക്കുന്നുണ്ടെങ്കിലും നാവികസേനയുടെ ആവിശ്യങ്ങൾക്ക് അനുയോജ്യമായ വിമാനങ്ങൾ  മാത്രമേ സർക്കാർ പരിഗണിക്കുകയുള്ളു. പ്രമുഖ യു.എസ്‌ വിമാന കമ്പനിയായ ബോയിങും ഫ്രഞ്ച് കമ്പനിയായ ഡസോൾട്ടും അവരുടെ യുദ്ധ വിമാനങ്ങൾ ഗോവയിലെ എയർക്രാഫ്റ്റ് ടെസ്റ്റിൽ എത്തിച്ചിരുന്നു. അവിടെ നടന്ന നാവികസേനയുടെ ടെസ്റ്റിൽ രണ്ട് യുദ്ധവിമാനങ്ങളും വിജയിച്ചിട്ടുണ്ട്. ഇവയിലേതാണ് ഉപയോഗിക്കാൻ പോകുന്നതെന്ന് ഇനിവരുന്ന ടെസ്റ്റുകളിൽ നിന്നും തീരുമാനിക്കും. അമേരിക്കയുടെ സൂപ്പർ ഹോണറ്റിനായിരിക്കും കൂടുതൽ മുൻ‌തൂക്കം.

English summary :- high competition by u.s and  france for the aircraft contract for ins vikrant

Read also പതിനെട്ട് തേജസ്‌ വിമാനങ്ങൾ മലേഷ്യയ്ക്ക് വിൽക്കാൻ ഒരുങ്ങി ഇന്ത്യ.

സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്കും യൂറോപ്പ്യൻ രാജ്യങ്ങളിൽ ജോലി നേടാം. ചെലവ് കുറഞ്ഞ മാർഗങ്ങൾ ഏതൊക്കെ ?

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close