
ഇന്ത്യയുടെ അയൽ രാജ്യങ്ങളിൽ ഏറ്റവും ചെറുതും, ഏഷ്യ ഭൂഖണ്ഡത്തിലെ തെക്ക് ഏഷ്യൻ രാജ്യവുമാണ് ഭൂട്ടാൻ. വളരെ അധികം തന്ത്രപരമായ ഒരു സ്ഥാനത്താണ് ഭൂമിശാസ്ത്രപരമായി ഭൂട്ടാൻ നിലകൊള്ളുന്നത്. കിഴക്കൻ ഹിമാലയത്തിൽ കാണപ്പെടുന്ന ഒരു ബുദ്ധമത രാജ്യം ആണ് ഭൂട്ടാൻ. ഭൂട്ടാനിന്റെ വടക്ക് വശത്തു സ്ഥിതി ചെയ്യുന്നത് ടിബറ്റാണ്. പടിഞ്ഞാറ് പശ്ചിമ ബംഗാൾ, സിക്കിം എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളും, തെക്ക് വശത്തായി ആസ്സാമും, പശ്ചിമ ബംഗാളിന്റെ കുറച്ച് ഭാഗങ്ങളും, കിഴക്ക് ഭാഗത്തു അരുണാചൽ പ്രദേശുമായി ചുറ്റപ്പെട്ടിരിക്കുന്നു. തെക്ക് ഏഷ്യയിലെ ജനസംഖ്യ കുറഞ്ഞ രണ്ടാമത്തെ രാജ്യമാണ് ഭൂട്ടാൻ. ‘തിമ്പു’ ആണ് ഭൂട്ടാന്റെ പ്രധാന നഗരവും, തലസ്ഥാനവും. പ്രധാനമായും ഒരു ബുദ്ധ മത രാജ്യം ആണ് ഭൂട്ടാൻ. ‘ദോംഖയാണ്’ ഇവിടുത്തെ പ്രധാന ഭാഷ ജനസംഖ്യയിൽ 74.87 ശതമാനവും ബുദ്ധ മത വിശ്വാസികളാണ്. മാത്രമല്ല രാജ ഭരണം നില നിൽക്കുന്ന ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ് ഭൂട്ടാൻ. 2018 ലെ കണക്ക് പ്രകാരം 7.5 ലക്ഷം ആണ് ഭൂട്ടാനിലെ മൊത്തം ജന സംഖ്യ. ലോക രാജ്യങ്ങളിൽ, ജനസംഖ്യയിൽ 165 ആമത്തെ സ്ഥാനവും, ജന സാന്ദ്രതയിൽ 162 ആമത്തെ സ്ഥാനവുമാണ് ഈ കൊച്ചു രാജ്യാമായ ഭൂട്ടാന്. ഒരു സ്ക്വയർ കിലോമീറ്ററിൽ 19.3 എന്നതാണ് നിലവിലെ ഭൂട്ടാനിലെ ജന സാന്ദ്രത.
ചരിത്രത്തിൽ ഇത് വരെ കോളനിവത്കരിക്കപ്പെടാത്ത ഒരു രാജ്യമാണ് ഭൂട്ടാൻ. പ്രാചീന കാലത്ത് നില നിന്നിരുന്ന സുപ്രസിദ്ധമായ ‘സിൽക്ക് റൂട്ട്’ ഭൂട്ടാനിലൂടെയാണ് കടന്ന് പോയിരുന്നത്. തെക്ക് കിഴക്കൻ ഏഷ്യയേയും, ഇന്ത്യൻഉപ ഭൂഖണ്ഡത്തെയും ടിബറ്റുമായി ബന്ധപ്പെടുത്തുന്നത് ഭൂട്ടാനിലൂടെയാണ്. ഭൂട്ടാനിലെ ഭൂഘടന തെക്ക് ഉപ ഉഷ്ണമേഖല സമതലങ്ങൾ മുതൽ വടക്ക് സബ്- ആൽപൈൻ ഹിമാലയൻ പർവ്വതങ്ങൾ വരെ വ്യത്യസ്തമായി നില കൊള്ളുന്നു. ഏകദേശം 7000 മീറ്റർ വരെ ഉയരമുള്ള കൊടുമുടികൾ ഈ പർവ്വത നിരകളിൽ കണ്ടു വരുന്നു. ‘ഗാംഗർ വ്യുൻസും’ ആണ് ഭൂട്ടാനിലെ ഏറ്റവും വലിയ കൊടുമുടി. അത് പോലെ തന്നെ ലോകത്തിൽ ഇതുവരെ കീഴടക്കിയിട്ടില്ലാത്ത ഏറ്റവും ഉയരം കൂടിയ കൊടുമുടിയും ഇത് തന്നെയാണ്.
തെക്ക് ഏഷ്യൻ രാജ്യങ്ങളിൽ സാമ്പത്തിക സ്വാതന്ത്ര്യത്തിനും, സമാധാനത്തിനും ഒന്നാം സ്ഥാനത്താണ് ഭൂട്ടാൻ. മാത്രമല്ല അഴിമതി ഏറ്റവും കുറഞ്ഞ ഒരു രാജ്യമാണ് ഇത്. ‘മുൾട്രാമാണ്’ ഇവിടുത്തെ കറൻസി. പാർലിമെന്ററി ജനാധിപത്യ വ്യവസ്ഥ നിലനിൽക്കുന്ന ഈ രാജ്യത്ത് രാജാവാണ് തലവൻ. യൂറോപ്യൻ യൂണിയനുമായിട്ടും, മറ്റ് 52 രാജ്യങ്ങളുമായിട്ടും ഭൂട്ടാൻ നയതന്ത്ര ബന്ധം പുലർത്തി വരുന്നു. ഐക്യരാഷ്ട്രസഭ, ബ്രിക്സ്(BRIKS), ബിംസ്റ്റിക്(BIMSTEC) എന്നിവയിൽ ഭൂട്ടാൻ തങ്ങളുടെ അംഗത്വം നിലനിർത്തുന്നു. ഇന്ത്യൻ സായുധ സേനയുമായി, ‘റോയൽ ഭൂട്ടാൻ ആർമി’ വളരെ അടുത്ത ബന്ധം ആണ് പുലർത്തി വരുന്നത്.
ബുദ്ധ മത പൈതൃകത്തിൽ ഊന്നി നിൽക്കുന്നതാണ് ഭൂട്ടാനിലെ പാരമ്പര്യം. രാജ്യത്തിന്റെ സംസ്കാരവും, പാരമ്പര്യവും നില നിർത്തുവാൻ ഭൂട്ടാൻ സർക്കാർ ശ്രമിച്ചു വരുന്നു, മാത്രമല്ല പ്രകൃതിയെ ഏറ്റവും അധികം സംരക്ഷിക്കുന്ന ഒരു കൂട്ടരാണ് ഭൂട്ടാൻ ജനത. അതിനാൽ തന്നെ രാജ്യത്ത് 60% വനം ഉണ്ടായിരിക്കണം എന്നത് അവിടെ കർശന നിയമമാണ്. ടൂറിസമാണ് ഇവരുടെ പ്രധാന വരുമാന മാർഗ്ഗം. എന്നാൽ ഇന്ത്യ, ബംഗ്ലാദേശ്, മാലി ദ്വീപ് എന്നിവിടങ്ങളിൽ നിന്നുള്ളവർക്ക് പ്രവേശനം സൗജന്യമാണ്. അതേ സമയം മറ്റ് രാജ്യങ്ങളിൽ നിന്ന് ഉള്ളവർ പ്രതി ദിനം 250 യു.എസ് ഡോളർ നൽകേണ്ടി വരുന്നതാണ്. ലോകത്ത് ആദ്യമായി പുകവലി നിരോധിച്ച രാജ്യമാണ് ഭൂട്ടാൻ. ഇവിടെ പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നത് നിയമ വിരുദ്ധമാണ്. മാത്രമല്ല 1999 മുതൽ പ്ലാസ്റ്റിക് ബാഗുകൾ ഭൂട്ടാനിൽ നിരോധിച്ചു വരുന്നു.
ഭൂട്ടാൻ, ലോകത്തിലെ ഏക കാർബൺ നെഗറ്റീവ് രാജ്യമാണ് . അതായത് അവിടെ ഉത്പാദനം ചെയ്യപ്പെടുന്ന കാർബൺ ഡയോക്സൈഡിനേക്കാൾ, ആഗീകരണം ചെയ്യപ്പെടുന്നുന്ന കാർബൺ ഡയോക്സൈഡ് ആണ് കൂടുതൽ. അതിനാലാണ് അവിടം കാർബൺ നെഗറ്റീവ് സ്ഥലമായി മാറിയത്. ഭൂട്ടാനിൽ ജനങ്ങൾക്ക് വിദ്യാഭ്യാസവും, മറ്റ് ആരോഗ്യപരമായ കാര്യങ്ങളുമെല്ലാം തീർത്തും സൗജന്യമാണ്. ഭൂട്ടാനിലെ മറ്റൊരു രസകരമായ കാര്യമാണ്, അവിടെയുള്ളവർ തങ്ങളുടെ ജന്മദിനമായി ആചരിക്കുന്നത് ഭൂട്ടാനിലെ പുതുവർഷ ദിനമാണ്. അവിടുത്തെ ഒട്ടു മിക്ക ജനങ്ങൾക്കും തങ്ങളുടെ യഥാർത്ഥ ജന്മദിനം അറിയുക പോലുമില്ല. അവരെല്ലാവരും പുതുവർഷ ദിനം, തങ്ങളുടെ ജന്മദിനമായി കൊണ്ടാടുന്നു. ഭൂട്ടാനിൽ എല്ലാ വർഷവും നവംബർ 11 എന്ന തീയതി, അവിടുത്തെ രാജാവിന്റെ ജന്മദിനമായി കണക്കാക്കുന്നു. ആ ദിവസം പൊതു അവധിയും ആയിരിക്കുന്നതാണ്. കഴിഞ്ഞ ജന്മദിനത്തിൽ 10,8000 വൃക്ഷ തൈകൾ നട്ടുകൊണ്ടാണ് ഭൂട്ടാനിൽ രാജാവ് തന്റെ ജന്മദിന ആഘോഷം സമൃദ്ധമാക്കിയത്. ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന് അവരുടെ പ്രശ്നങ്ങൾ മനസ്സിലാക്കി ഭരിക്കുന്ന ആളായതിനാൽ രാജാവിനേ ‘പീപ്പിൾസ് കിംഗ്’ എന്ന് സ്നേഹത്തോടെ വിളിക്കുന്നു.
ഭൂട്ടാനിൽ ജനങ്ങൾ തമ്മിൽ വളരെ സ്നേഹത്തോടെയും, ഐക്യത്തോടെയും ആണ് ജീവിച്ചു വരുന്നത്. അതിനാൽ തന്നെ ഇവിടെ കുറ്റ കൃത്യങ്ങൾ റിപ്പോർട്ട് ചെയ്യുന്നത് വളരെ കുറവാണ്. സ്വന്തമായി ഒരു സൈന്യം ഇല്ലാത്ത ഭൂട്ടാനെ സംരക്ഷിച്ചു പോകുന്നത് ഇന്ത്യൻ സൈന്യമാണ്. അതിനാൽ തന്നെ ഇന്ത്യക്കാർക്ക് ഭൂട്ടാനിൽ എത്തിച്ചേരുവാൻ വിസ നടപടികളുടെ ആവശ്യകത ഒന്നും തന്നെയില്ല. ഒരു അംഗീകൃത തിരിച്ചറിയൽ രേഖയുണ്ടെങ്കിൽ ഏതൊരു ഇന്ത്യക്കാരനും ഭൂട്ടാനിൽ പോകുവാൻ സാധിക്കുന്നതാണ്. ലോകത്തിലെ ഏറ്റവും ചെറിയ വിമാന താവളങ്ങളിൽ ഒന്നായ ‘പാറോ വിമാനത്താവളം’ സ്ഥിതി ചെയ്യുന്നത് ഭൂട്ടാനിലാണ്. മല നിരകളാൽ ചുറ്റപ്പെട്ട ഈ വിമാനത്താവളത്തിൽ, വിമാനം പറത്തിയിറക്കുവാൻ പ്രത്യേക കഴിവ് തന്നെ വേണം. ലോകത്തിൽ ആകെ 8 പൈലറ്റ്മാർക്ക് മാത്രമാണ് ‘പാറോ വിമാനത്താവളത്തിൽ’, വിമാനം പറത്തിയിറക്കുവാൻ അനുമതിയുള്ളത്.
പ്രകൃതി രമണീയതയിൽ മുൻ പന്തിയിൽ നിൽക്കുന്ന ഒരു രാജ്യമാണ് ഭൂട്ടാൻ. ഇവിടെ പ്രധാനമായും സന്ദർശിച്ചിരിക്കേണ്ട ചില സ്ഥലങ്ങൾ ഉണ്ട്. അതിൽ പ്രധാനമാണ് ‘പാറോ താഴ്വര’, ‘ഗ്യാങ്ടെ താഴ്വര’, ‘ബുംതാങ്ങ്’ എന്നിവിടങ്ങൾ. ഒരു ബുദ്ധ മത രാജ്യമായതിനാൽ തന്നെ അനേകം ബുദ്ധ മഠങ്ങൾ ഭൂട്ടാനിൽ സ്ഥിതി ചെയ്യുന്നുണ്ട്. അവയിൽ പ്രധാനമാണ് ‘ടൈഗർ നെസ്റ്റ്’, ട്രോങ്സായിയിലെ മഠങ്ങൾ എന്നിവ. മറ്റ് പ്രധാന വിനോദ സഞ്ചാര പ്രദേശങ്ങളാണ് വാങ്ഡ്യൂ, തിംബു, ഗാസ, മനസ് നാഷണൽ പാർക്ക് മുതലായവ. ടാക്കിനാണ് ഭൂട്ടാനിന്റെ ദേശീയ മൃഗം. ഇമാ ദാറ്റ്സി ആണ് ഇവിടുത്തുകാരുടെ പ്രധാന ഭക്ഷണം. വ്യത്യസ്തമായ വസ്ത്രധാരണ രീതിയുള്ള ഭൂട്ടാനിൽ പുരുഷന്മാരുടെ തനത് വസ്ത്രം ‘ഖോ’, എന്നും, സ്ത്രീകളുടേത് ‘കീര’ എന്നും അറിയപ്പെടുന്നു.
ലോകത്തിലെ ഏറ്റവും സുന്ദരമായ രാജ്യങ്ങളുടെ പട്ടികയെടുത്തു നോക്കുമ്പോൾ അതിൽ ഒന്നാണ് കൊച്ചു രാജ്യമായ ഭൂട്ടാൻ. വൈവിധ്യങ്ങളും, ആചാരാനുഷ്ഠാനങ്ങളും, പൈതൃകങ്ങളും ഒക്കെ കൊണ്ട് സമൃദ്ധമായ ഭൂട്ടാൻ ബുദ്ധ മത വിശ്വാസങ്ങളെ മുറുകെ പിടിച്ചുകൊണ്ടു മുന്നോട്ട് പോകുന്ന വളരെ ചുരുക്കം രാജ്യങ്ങളിൽ ഒന്നാണ്.
Read also: സ്വപ്നം നിയന്ത്രിക്കുന്ന വിദ്യയെ പറ്റി കേട്ടിട്ടുണ്ടോ?
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2