തോക്കുകൾ തീ തുപ്പുന്ന യുദ്ധമുഖത്ത്  ഒരു ജീവൻ രക്ഷിച്ച ഐഫോൺ താരമായി


Spread the love

 

ഐഫോൺ 11 പ്രോ എന്ന 2019ൽ പുറത്തിറങ്ങിയ മോഡലാണ് ഇപ്പോൾ താരമായിരിക്കുന്നത്.   റഷ്യൻ അധിനിവേശത്തിനെതിരെ പോരാടുന്ന ഉക്രൈൻ പട്ടാളക്കാരന്റെ ജീവനാണ് ഐഫോൺ 11 പ്രോ രക്ഷിച്ചിരിക്കുന്നത്.  ബുള്ളറ്റ് കയറി പൊട്ടിയ ഐഫോൺ 11 പ്രോ ജാക്കറ്റിന്റെ പോക്കറ്റിൽ നിന്നും പുറത്തെടുക്കുന്ന വീഡിയോ ആണ് ഈ സംഭവം പുറത്തറിയാൻ കാരണമായത്. റെഡ്ഡിറ്റിൽ ഷെയർ ചെയ്ത വീഡിയോ ഇപ്പോൾ ലോകം മുഴുവൻ വൈറൽ ആയിരിക്കുകയാണ്.    പൊട്ടിപോയ ഐഫോൺ വീഡിയോയിൽ വ്യക്തമായി കാണിക്കുന്നു. അതിൽ ഇപ്പോഴും ബുള്ളറ്റ് കുടുങ്ങിക്കിടക്കുന്നതായും കാണുന്നുണ്ട്.  വീഡിയോ പോസ്റ്റ് ചെയ്തത് മുതൽ, റെഡ്ഡിറ്റിൽ ധാരാളം ആളുകൾ ഈ വീഡിയോ ഷെയർ ചെയ്തിട്ടുണ്ട്.  സംഭവം വൈറലായതോടെ ഐഫോണുകളുടെ നിർമാണത്തിലെ ക്വാളിറ്റി ഒരിക്കൽ കൂടി പ്രശംസിക്കപ്പെടുകയാണ്.

 

ആകസ്മികമായിട്ടുണ്ടാകുന്ന വീഴ്ച്ചകൾ, പോറലുകൾ, മറ്റ് ചെറിയ കേടുപാടുകൾ എന്നിവയിൽ നിന്നെല്ലാം ഫോണിനെ സംരക്ഷിക്കാൻ കട്ടിയുള്ള ഗ്ലാസോട് കൂടിയ റിയർ പാനലാണ്   ഇത്.  ആപ്പിൾ ഐഫോണുകളുടെ ബിൽഡ് ക്വാളിറ്റിയിലും പ്രീമിയം ഫീച്ചറുകളിലും ആർക്കും മതിപ്പ് തോന്നാതിരിക്കില്ല. നേരത്തെയും ആപ്പിൾ ഡിവൈസുകൾ ആളുകളുടെ ജീവൻ രക്ഷിച്ചിട്ടുണ്ട്. ആപ്പിൾ വാച്ചുകളുടെ ഫീച്ചറുകളാണ് ആളുകളെ അപകടങ്ങളിൽ നിന്നും രക്ഷിച്ചത്. ഇതിൽ ആദ്യത്തെ സംഭവം   അമേരിക്കയിലാണ് ഈ സംഭവം നടന്നത്. ബൈക്കിൽ യാത്ര ചെയ്യുകയായിരുന്ന പിതാവ് അപകടത്തിൽപ്പെട്ടത് മകന് മെസേജ് ചെയ്താണ് വാച്ച് സഹായിച്ചത്.  ആപ്പിൾ വാച്ച് സിരീസ് 4ലെ ഫാൾ ഡിറ്റക്ഷൻ ഫീച്ചറാണ് അച്ഛൻ ബൈക്കിൽ നിന്നും വീണ കാര്യം മകനെ അറിയിച്ചത്. സംഭവം നടന്ന ലൊക്കേഷൻ ഉൾപ്പെടെയുള്ള വിവരങ്ങൾ ഈ മെസേജിൽ ഉണ്ടായിരുന്നു. ഈ മെസേജിനൊപ്പം അമേരിക്കയിലെ എമർജൻസി മെഡിക്കൽ സേവനത്തിലേക്കും ആപ്പിൾ വാച്ച് മെസേജ് അയച്ചിരുന്നു.  അമേരിക്കയിലെ തന്നെ ടെക്സസിൽ താമസിക്കുന്ന 79 വയസ്സുള്ള മൃഗഡോക്ടറുടെ ജീവനും ആപ്പിൾ രക്ഷിച്ചിരുന്നു. ഹൃദയം സാധാരണ നിലയിൽ നിന്ന് വ്യത്യസ്തമായി ക്രമരഹിതമായി മിടിക്കുന്നത് തിരിച്ചറിഞ്ഞാണ് ഈ സംഭവത്തിൽ ആപ്പിൾ വാച്ച് താരമായത്. ഹൃദയമിടിപ്പിൽ പ്രശ്നങ്ങൾ അനുഭവപ്പെട്ടതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവരെ വിദഗ്ദ ചികിസ്തയ്ക്ക് വിധേയയാക്കിയതാണ് ജീവൻ രക്ഷപ്പെടാൻ കാരണം.

 

 

Read also…. ഇലക്ട്രിക് ഉപകരണങ്ങളുടെ പാക്കിൽ ഇനി വിവരങ്ങൾ എഴുതിപിടിപ്പിക്കേണ്ട..ക്യു.ആർ കോഡ് മതിയാകും.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close