ലോകത്തിലെ ഏറ്റവും മികച്ച ക്യാമറ മൊഡ്യൂൾ ഇനി ഐഫോൺ 14 സീരിസിൽ. വീഡിയോ റെക്കോർഡിങ് 8K യിൽ !?


Spread the love

മൊബൈൽ ക്യാമറകളിൽ പകരം വെക്കാനാകാത്ത ഫീച്ചറുകറുകളുമായി വന്നുകൊണ്ട് ആരാധകരെ പലപ്പോഴായും ആപ്പിൾ ഞെട്ടിച്ചിട്ടുണ്ട്. തങ്ങളുടെ ഏറ്റവും പുതിയ സ്മാർട്ട്‌ഫോണായ ഐഫോൺ 14 സീരിസിലും പതിവ് ശൈലി തെറ്റിക്കാൻ ആപ്പിളിന് ഉദ്ദേശമില്ല. ഇന്റർനെറ്റ്‌ ലോകത്തിലെ ടെക് വിദഗ്ദർ പുറത്ത് വിടുന്ന റിപോർട്ടുകൾ അനുസരിച്ച് മറ്റു ഐഫോൺ മോഡലുകളിൽ നിന്നും വ്യത്യസ്തമായ പുതുപുത്തൻ ക്യാമറ മൊഡ്യൂളാണ് ഐഫോൺ 14 നിന്റെ രണ്ട് വേരിയന്റുകളിലും ആപ്പിൾ ഉൾപ്പെടുത്താൻ പോകുന്നത്. 48 മെഗാ പിക്സൽ വരുന്ന അൾട്രാ വൈഡ് ലെൻസുകളാണ് പുതിയ മോഡലിൽ ആപ്പിൾ കൊണ്ടുവരുന്നത്. ഈ ലെൻസുകൾ ഉപയോഗിച്ച് 8K റസല്യൂഷനിൽ വരെ വീഡിയോകൾ റെക്കോർഡ് ചെയ്യാൻ കഴിയും. സാംസങിന്റെ ഗാലക്സി S22 അൾട്രായിലെ ക്യാമറയെ വെല്ലുന്ന തരത്തിലാണ് ഐഫോൺ തങ്ങളുടെ ക്യാമെറയെ ഡിസൈൻ ചെയ്തിട്ടുള്ളത്.

വരും വാരങ്ങളിൽ കമ്പനി പുറത്തിറക്കാൻ പോകുന്ന ഐഫോൺ 14 പ്രൊ, ഐഫോൺ 14 മാക്സ് പ്രൊ എന്നീ രണ്ട് മോഡലുകളിനായി ഒട്ടനവധി പേരാണ് ലോകത്തെമ്പാടുമായി കാത്തിരിക്കുന്നത്. പുതിയ 14 പ്രൊ മോഡലുകൾക്ക് 1.4 µm പിക്സലുകൾ വരെ ഒപ്പിയെടുക്കാൻ പറ്റുന്ന തരത്തിലുള്ള സെൻസറുകൾ ഉണ്ടായിരിക്കുമെന്നാണ് കമ്പനി കഴിഞ്ഞ ദിവസം റിപ്പോർട്ട്‌ ചെയ്തിട്ടുള്ളത്. കൂടുതൽ ഡീറ്റെയിലിങ് നൽകുന്ന ഷോട്ടുകളും മികച്ചലോ ലോ ലൈറ്റ് ഫോട്ടോഗ്രാഫിയും ഉറപ്പുനൽകുന്ന പിക്സൽ റേറ്റാണ് ഇത്. നിലവിലുള്ള ഐഫോൺ വേരിയന്റായ 13 പ്രോ മോഡലുകൾക്ക്‌ 1.0µm പിക്സലുകളിലാണ് ചിത്രങ്ങൾ പകർത്താൻ സാധിക്കുക.

ക്യാമറയെ കൂടാതെ ധാരാളം ടെക്നികൽ ഫീച്ചറുകൾ നിറഞ്ഞ സ്മാർട്ട്‌ഫോൺ തന്നെയാണ് ഐഫോൺ 14. സീരീസിലെ എല്ലാ ഫോണുകൾക്കും സാറ്റലൈറ്റ് കമ്മ്യൂണിക്കേഷനുകൾ പ്രവർത്തിപ്പിക്കാനുള്ള നൂതന സംവിധാനവും ആപ്പിൾ ഒരുക്കുന്നുണ്ട്. ഐഫോൺ 13 നിൽ ഈ ഫീച്ചർ അവതരിപ്പിക്കുമെന്ന് ആരാധകർ പ്രതീക്ഷിച്ചിരുന്നു. പക്ഷെ വേരിയന്റിന്റെ സ്റ്റോറേജ് സംവിധാനങ്ങൾ ഉയർത്താൻ വേണ്ടി ഈ ഫീച്ചർ ഒഴിവാക്കിയിരുന്നു. സെല്ലുലാർ കണക്റ്റിവിറ്റിയോ ഇന്റർനെറ്റോ മോശമാകുമ്പോൾ സാറ്റ്ലൈറ്റ്  നെറ്റ്‌വർക്കുകൾ ഉപയോഗിച്ച് കാളിങ് & ടെക്സ്റ്റിങ് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കാൻ ഈ ഫീച്ചർ വഴി സാധിക്കും.

English summary :- iphone 14 series will have 8k video recording and ultra wide lense

Read alsoവരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close