വാട്ട്സാപ്പ് ഇല്ലാത്ത ഐഫോണോ !? ഇനി ഏതൊക്കെ മോഡലുകളിൽ വാട്ട്സാപ്പ് ഉപയോഗിക്കാൻ സാധിക്കും ?


Spread the love

ലോകമെമ്പാടുമുള്ള ജനങ്ങൾ ചാറ്റിങ്,   ഷെയറിങ് തുടങ്ങിയ ആവിശ്യങ്ങൾക്കായി ഉപയോഗിക്കുന്ന സോഷ്യൽ മീഡിയ ഫ്ളാറ്റഫോമാണ് വാട്ട്സാപ്പ്. ഈ ആപ്പിന്റെ ആവിശ്യകത ഒഴിവാക്കാൻ പറ്റാത്തത്ര  തലത്തിൽ ഇന്ന് വളർന്നിട്ടുണ്ട്. ഇപ്പോളിതാ ആപ്പിൾ ഐഫോണിന്റെ ചില വേരിയന്റുകളിൽ വാട്ട്സാപ്പ് സേവനങ്ങൾ നിർത്തലാക്കാൻ പോവുകയാണെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ്. ഒക്‌ടോബർ മുതൽ iOS 10, iOS 11 എന്നീ ഓപ്പറേറ്റിങ് സിസ്റ്റം ഉപയോഗിച്ച് പ്രവർത്തിക്കുന്ന ഐഫോൺ മോഡലുകളിലാണ് വാട്ട്സപ്പ് ഉപയോഗിക്കാൻ പറ്റാത്തത്. അതിനാൽ, ഇത്തരം വിഭാഗത്തിൽ പെടുന്ന ഐഫോണുകൾ  ഉപയോഗിക്കുന്നവർക്ക് വാട്സാപ്പ് സേവനങ്ങൾ ആസ്വദിക്കണമെങ്കിൽ പുതിയൊരു ഐഫോൺ മോഡലിലേക്ക് മാറേണ്ടിവരും.

വാട്സാപ്പിന്റെ ബീറ്റ സോഫ്റ്റ്‌വെയറുകൾ കൈകാര്യം ചെയ്യുന്ന WABetaInfo എന്ന സ്ഥാപനം പുറത്തുവിട്ട റിപോർട്ടുകൾ അനുസരിച്ച് iOS 10, iOS 11 എന്നീ പതിപ്പുകളിൽ പ്രവർത്തിക്കുന്ന ഐഫോൺ 5, ഐഫോൺ 5c എന്നിവയിലാണ് വാട്സാപ്പ് സേവനങ്ങൾ ഉപയോഗിക്കാൻ പറ്റാതെ വരിക. ഈ വേരിയന്റുകൾ ഉപയോഗിക്കുന്നവർക്ക് iOS ന്റെ പുതിയ ബിൽഡിലേക്ക് അപ്ഡേറ്റ് നടത്താനും സാധിക്കുകയില്ല. താങ്കളുടെ മൊബൈലിൽ വാട്സാപ്പ് സേവനങ്ങൾ കൂടുതൽ കാലം ഉപയോഗിക്കാൻ പറ്റില്ലെന്ന് അർത്ഥമാക്കുന്ന വാർണിങ് മെസേജസും ഉപയോക്താക്കൾക്ക് ലഭിച്ചിട്ടുണ്ട്. ഒക്ടോബർ 24 മുതൽ കമ്പനിയുടെ ഈ നയങ്ങൾ പ്രാബല്യത്തിൽ വരുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നുണ്ട്. നിലവിൽ ഐഫോണിന്റെ പഴയ മോഡലുകൾ ഉപയോഗിക്കുന്നവരെ കമ്പനിയുടെ പുതുപുത്തൻ മോഡലുകളായ ഐഫോൺ 13 പ്രൊ, ഐഫോൺ 14 തുടങ്ങിയവ വാങ്ങുവാൻ പ്രേരിപ്പിക്കുകയാണ് ഇത്തരം നിയന്ത്രണങ്ങളുടെ പിന്നിലെ ലക്ഷ്യമെന്നും പലരും അഭിപ്രായപ്പെടുന്നുണ്ട്.

മീറ്റയുടെ കീഴിൽ വരുന്ന ആപ്പുകൾ ഇതിന് മുമ്പും പഴയ ഐഫോൺ മോഡലുകളിൽ സപ്പോർട്ടാകുന്ന പാച്ചുകൾ നൽകാതെ നിന്നിട്ടുണ്ട്. ഈ അപ്പുകളിൽ കൊണ്ടുവരുന്ന പുതിയ ഫീച്ചറുകളും അപ്ഡേറ്റുകളും പഴയ മോഡൽ ഫോണുകളിൽ ശരിയായ രീതിയിൽ ഉപയോഗിക്കാൻ പറ്റില്ല. ഈ കാരണം കൊണ്ടാണ് വിവിധ കമ്പനികൾ ചില മോഡലുകളിൽ അപ്ഡേറ്റുകൾ നൽകാത്തത്. ഐഫോണിന്റെ 5s, 6s തുടങ്ങിയ മോഡലുകൾ കൈവശമുള്ളവർക്ക്‌ ഇനിയും വാട്സാപ്പ് ഉപയോഗിക്കാവുന്നതാണ്.

English summary :- whatsapp will discontinue its support to older variants of iphone such as 5, 5c

Read also വരുന്ന ദീപാവലിക്കുള്ളിൽ രാജ്യത്തെ പ്രാധാന നഗരങ്ങളിലെല്ലാം 5G സേവനങ്ങൾ ഒരുക്കുമെന്ന് റിലയൻസ് ജിയോ.

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close