മറ്റൊരു ഫോണ്‍ നിര്‍മാതാവിനും ഇതുവരെ നല്കാന് കഴിയാത്ത ഫീച്ചറുകളാണ് ആപ്പിള്‍ ഇനി കൊണ്ടുവരാന്‍ ശ്രമിക്കുക്കുന്നത്. പുതിയ ഫീച്ചര്‍ വഴി മഴയത്ത് ഫോൺ സ്ക്രീന്‍ ഉപയോഗിക്കാമെന്ന അധികഗുണവും ഐഫോണിന് ലഭിച്ചേക്കും. വെള്ളത്തിനടിയിലും മഴയത്തും ഒക്കെ ഫോട്ടോയും വിഡിയോയും പകര്‍ത്താന്‍ അനുവദിക്കുന്ന അണ്ടര്‍ വാട്ടര്‍, വെറ്റ് മോഡുകള്‍ ഐഫോണുകളില്‍ കൊണ്ടുവരാന്‍ ആപ്പിള്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. മൂന്നു മോഡുകളില്‍ ക്യാമറ പ്രവര്‍ത്തിപ്പിക്കാനാണ് ആപ്പിളിന്റെ ഉദ്ദേശം – വെറ്റ്, അണ്ടര്‍ വാട്ടര്‍, ഡ്രൈ. ഓരോ സാഹചര്യത്തിനും അനുസരിച്ച് ക്യാമറയുടെ ഇന്റര്‍ഫെയ്സും മാറിയേക്കും. ഇത് പേറ്റന്റ് അപേക്ഷയില്‍ വ്യക്തമാണെന്ന് റിപ്പോര്‍ട്ട് പറയുന്നു. സാഹചര്യത്തിന് അനുയോജ്യമായ സെറ്റിങ്സ് ഫോണ്‍ തന്നെ തിരഞ്ഞെടുത്തു പ്രവര്‍ത്തിപ്പിക്കും. എല്ലാ കാര്യങ്ങളും ഫോണ്‍ ഓട്ടമാറ്റിക്കയി നിയന്ത്രിക്കും. വെള്ളത്തിനടിയില്‍ ചിത്രമെടുക്കേണ്ട വസ്തുവിനു നേരെ ക്യാമറ ചൂണ്ടി ഷട്ടര്‍ അല്ലെങ്കില്‍ റെക്കോഡ് ബട്ടനില്‍ അമര്‍ത്താന്‍ മാത്രമായിരിക്കും സാധിക്കുക. ഫോണ്‍ വെള്ളത്തില്‍ എത്ര അടി താഴ്ചയിലാണ് ഉള്ളതെന്നും സ്ക്രീനില്‍ കാണിച്ചുകൊണ്ടിരിക്കും. കാരണം, ഒരു നിശ്ചിത പരിധിക്ക് താഴെ വാട്ടര്‍ റെസിസ്റ്റന്‍സ് ഉണ്ടായിരിക്കില്ല. അതിനു താഴേക്ക് ഫോണ്‍ കൊണ്ടുപോകാതിരിക്കാനാണ് ഇത്.
ആപ്പിള്‍ കൊണ്ടുവരാന്‍ പോകുന്ന സാങ്കേതികവിദ്യ ക്യാമറാ ആപ്പുകള്‍ ഉപയോഗിക്കുന്നിടത്തു മാത്രമല്ല ഗുണകരമാകുക. മഴയത്തും ഇര്പ്പമുളള സന്ദര്‍ഭങ്ങളിലും ഫോണ്‍ ഉപയോഗിക്കുമ്പോഴും ഗുണകരമാകുന്ന രീതിയിലുള്ള മാറ്റങ്ങളും സ്ക്രീന്‍ ടെക്നോളജിയില്‍ കൊണ്ടുവന്നേക്കും. ചില സന്ദര്‍ഭങ്ങളില്‍ അതിവേഗം ഒരു സന്ദേശം മഴയത്തു നിന്ന് ടൈപ്പു ചെയ്യേണ്ടി വരാം പക്ഷേ മഴയത്ത് ഫോണ്‍ പിടിച്ച് ചെറിയ ഒരു ടെക്സ്റ്റ് സന്ദേശം ടൈപ്പു ചെയ്യാൻ പോലും വലിയ ബുദ്ധിമുട്ടാണ് ഈ പ്രശ്നവും ഒഴിവാക്കാന്‍ ഐഫോണില്‍ മര്‍ദവും ഈര്‍പ്പവും അറിയാനുള്ള സെന്‍സറുകള്‍ ഉള്‍പ്പെടുത്താനാണ് ആപ്പിള്‍ ഉദ്ദേശിക്കുന്നത്. ഏതു സാഹചര്യത്തിലും ഉപയോഗിക്കാവുന്ന ഒരു ഫോണ്‍ ഇറക്കാന്‍ സാധിക്കുക എന്നത് തങ്ങളുടെ എതിരാളികളെക്കാള്‍ ഒരു പടി മുന്നില്‍നില്‍ക്കാന്‍ ആപ്പിളിനെ സഹായിച്ചേക്കുമെന്നു പറയുന്നു. ഒരു വെടിക്കു രണ്ടു പക്ഷികളെ വീഴ്ത്താന്‍ തന്നെയാണ് ആപ്പിളിന്റെ ശ്രമം.
Read also.. ടോൾ പ്ലാസകൾ പൂർണ്ണമായും ഒഴിവാക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ. പകരം ജി.പി.എസ് ഓട്ടോമേറ്റഡ് നമ്പർ പ്ലേറ്റ് ?