ഐക്കൂ ഫാമിലിയിൽ നിന്നും  ഐക്കൂ 9ടി ഇന്ത്യയിലെത്തി


Spread the love

ഐക്കൂ ഫാമിലിയിൽ നിന്നും ഇന്ത്യയിൽ എത്തുന്ന ഏറ്റവും പുതിയ സ്മാർട്ട്ഫോൺ ആണ് ഐക്കൂ 9ടി.  12 ജിബി വരെയുള്ള റാം ഓപ്ഷനുകളും 256 ജിബി ഇന്റേണൽ സ്‌റ്റോറേജും ഐക്കൂ 9ടി സ്മാർട്ട്ഫോൺ ഓഫർ ചെയ്യുന്നുണ്ട്. ലിക്വിഡ് വേപ്പർ കൂളിങ് ചേമ്പറും ഡിവൈസിൽ നൽകിയിരിക്കുന്നു. ഏറെ നേരം നീണ്ടു നിൽക്കുന്ന ഗെയിമിങ് സെഷനുകളിൽ പോലും ഫോൺ ഓവർ ഹീറ്റ് ആകാതിരിക്കാൻ ഈ സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.  വിവോ വി1 പ്ലസ് ഇമേജിങ് ചിപ്പ്സെറ്റും ഐക്കൂ 9ടി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നു. ഡിവൈസിൽ പകർത്തുന്ന ചിത്രങ്ങളും വീഡിയോകളും എൻഹാൻസ് ചെയ്യാൻ ഈ ചിപ്പ്സെറ്റ് സഹായിക്കും.  സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 16 മെഗാ പിക്സലിന്റെ ഫ്രണ്ട് ക്യാമറയും ഡിവൈസിൽ നൽകിയിരിക്കുന്നു.   50 മെഗാ പിക്സൽ പ്രൈമറി സെൻസറാണ് ഈ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിന്റെ ഹൈലൈറ്റ്. ഒപ്പം 13 മെഗാ പിക്സൽ അൾട്രാ വൈഡ് ആംഗിൾ സെൻസർ, 12 മെഗാ പിക്സൽ പോർട്രെയിറ്റ് സെൻസർ എന്നിവയും ഐക്കൂ 9ടി സ്മാർട്ട്ഫോണിലെ ട്രിപ്പിൾ ക്യാമറ സജ്ജീകരണത്തിൽ ലഭ്യമാണ്.

ആൻഡ്രോയിഡ് 12 ബേസ് ചെയ്ത് എത്തുന്ന ഒറിജിൻഒഎസ് ഓഷ്യനിലാണ് ഐക്കൂ 9ടി സ്മാർട്ട്ഫോൺ പ്രവർത്തിക്കുന്നത്. വൈഫൈ, ബ്ലൂടൂത്ത്, ഒടിജി, എൻഎഫ്സി, ജിപിഎസ്, 3.5 എംഎം ഓഡിയോ ജാക്ക്, 5ജി സപ്പോർട്ട് തുടങ്ങിയ സാധാരണ കണക്റ്റിവിറ്റി സെൻസറുകളും ഐക്കൂ 9ടി സ്മാർട്ട്ഫോണിൽ ലഭ്യമാണ്. എട്ട് മിനിറ്റിനുള്ളിൽ ഫോൺ 50 ശതമാനം ചാർജ് ചെയ്യാൻ ഈ ഫ്ലാഷ് ചാർജിങ് സാങ്കേതികവിദ്യ സഹായിക്കുമെന്നാണ് കമ്പനി പറയുന്നത്.    4,700 എംഎഎച്ചിന്റെ ബാറ്ററിയാണ് ഐക്കൂ 9ടി സ്മാർട്ട്ഫോണിൽ നൽകിയിരിക്കുന്നത്. 120 വാട്ട് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഡിവൈസിൽ ലഭ്യമാണ്. 6.78 ഇഞ്ച് അമോലെഡ് ഡിസ്‌പ്ലെയാണ് ഐക്കൂ 9ടി സ്മാർട്ട്ഫോൺ ഫീച്ചർ ചെയ്യുന്നത്. 120 ഹെർട്സിന്റെ ഉയർന്ന റിഫ്രഷ് റേറ്റും ഐക്കൂ 9ടി സ്മാർട്ട്ഫോണിന്റെ സവിശേഷതയാണ്.

എച്ച്ഡിആർ 10, 1500 നിറ്റ്സിന്റെ പീക്ക് ബ്രൈറ്റ്നസ്, പി3 കളർ ഗാമറ്റ്, എംഇഎംസി എന്നിവയും ഡിവൈസിൽ ലഭ്യമാണ്.  ഐക്കൂ 9ടിയിൽ വി1 പ്ലസ് ഡിസ്പ്ലെ ചിപ്പ്സെറ്റും കമ്പനി നൽകിയിരിക്കുന്നു. ഇത് ഐക്കൂ 9ടി സ്മാർട്ട്ഫോണിലെ ഗെയിമിങ് എക്സ്പീരിയൻസ് മെച്ചപ്പെടുത്താൻ സഹായിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്.  ക്വാൽകോം സ്‌നാപ്ഡ്രാഗൺ 8 പ്ലസ് ജെൻ 1 എസ്ഒസിയാണ് 9ടി സ്‌മാർട്ട്‌ഫോണിന്റെ കരുത്ത്. വിപണിയിൽ ലഭ്യമായ ഏറ്റവും കരുത്തുറ്റ ചിപ്പ്സെറ്റുകളിൽ ഒന്നാണിത്. കൂടുതൽ മികച്ച ഡിസ്പ്ലെ, മികച്ച ക്യാമറകൾ എന്നിവയെല്ലാം ഐക്കൂ 9ടി 5ജി സ്മാർട്ട്ഫോണിനെ കൂടുതൽ ആകർഷകമാക്കുന്നു. ഫീച്ചർ റിച്ച്നസിന് ഒപ്പം മനോഹരമായ ഡിസൈനും ഐക്കൂ സ്മാർട്ട്ഫോണുകളുടെ സവിശേഷതയാണ്.

Read also… ഷഓമിയുടെ മിജിയായ്   സ്മാര്‍ട്  ഗ്ലാസ്

 

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close