ഗാസയിൽ ഇസ്രായേൽ വ്യോമാക്രമണം; ഹമാസ് ബലൂൺ ബോംബുകൾ പ്രയോഗിച്ചതിനെ തുടർന്ന്


Spread the love

വ്യോമാക്രമണം

ജറുസലം : ഗാസയിൽ വീണ്ടും ഇസ്രയേൽ വ്യോമാക്രമണം. ഇസ്രയേലിലേക്കു ഗാസയിൽനിന്നു ബലൂൺ ബോംബുകൾ പ്രയോഗിച്ചതിന് പിന്നാലെയാണ് സംഘർഷം ഉടലെടുത്തത് . ചൊവ്വാഴ്ച തെക്കൻ ജറുസലമിലെ പലസ്തീൻ മേഖലകളിൽ ഇസ്രയേൽ റാലിക്കെതിരെ പലസ്തീൻ പ്രദേശങ്ങളിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ഇരുപക്ഷത്തും ആളപായം ഇല്ലെന്നാണ് റിപ്പോർട്ടുകൾ.

1967 ൽ കിഴക്കൻ ജറുസലമിൽ ഇസ്രയേൽ നടത്തിയ അധിനിവേശത്തിന്റെ വാർഷികാഘോഷമായിട്ടാണ് റാലി നടത്തിയത്. എന്നാൽ ഇതിൽ പ്രകോപിതരായ ഹമാസ് ബലൂണുകളിൽ ഘടിപ്പിച്ച ബോംബുകൾ പ്രയോഗിച്ചു. ഇതിന് പിന്നാലെ ഗാസ മുനമ്പിലെ ഹമാസ് സൈനിക കേന്ദ്രങ്ങളിലേക്ക് ഇസ്രയേൽ പ്രത്യാക്രമണം നടത്തി. കഴിഞ്ഞ മാസം 11 ദിവസം നീണ്ട സംഘർഷത്തിനു വിരാമമിട്ട വെടിനിർത്തൽ കരാറിനു ശേഷം ആദ്യമാണ് സംഘർഷം ഉണ്ടായിരിക്കുന്നത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close