വിവര സാങ്കേതിക നിയമം 2000 (IT Act 2000)


Spread the love

ഇന്ത്യൻ പാർലമെന്റിൽ 2000-ൽ നടപ്പാക്കിയ നിയമമാണ് വിവര സാങ്കേതിക നിയമം (IT Act 2000).സൈബർ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവർക്ക് കർശനമായ നിയമനടപടികളും ശിക്ഷയും ഉറപ്പാക്കുന്ന നിയമങ്ങൾ ഇതിൽ വ്യവസ്ഥ ചെയ്തിട്ടുണ്ട്.
ഈ നിയമത്തിലെ ഒമ്പതാം അധ്യായത്തിലും, പതിനൊന്നാം അധ്യായത്തിലും വ്യവസ്ഥ ചെയ്തിരിക്കുന്ന നിയമങ്ങൾ പ്രകാരം കുറ്റം ചെയ്യുന്നവർക്ക് മൂന്നുവർഷം വരെ കഠിനതടവും 2 ലക്ഷം രൂപ വരെ പിഴയും അതുമല്ലെങ്കിൽ ഇവയിൽ ഏതെങ്കിലും ഒന്ന് ശിക്ഷ വിധിക്കാം എന്നു പറയുന്നുണ്ട്.

മറ്റൊരാളുടെ കമ്പ്യൂട്ടർ സംവിധാനത്തിലേയ്ക്കോ, ഫയലിലേയ്ക്കോ, പ്രോഗ്രാം വഴി അതിക്രമിച്ചു കയറി അത് തനിയെ മറ്റു ഫയലുകളിലേയ്ക്കോ ശൃംഖലയിലുള്ള മറ്റു കമ്പ്യൂട്ടറുകളിലേയ്ക്കോ പ്രവേശിക്കുകയും അതിലുള്ള വിവരങ്ങൾ നശിപ്പിക്കുകയോ മാറ്റിമറിക്കുകയോ, ചോർത്തുകയോ ചെയ്യുന്നത്, ഈ നിയമത്തിൽ വ്യവസ്ഥ ചെയ്യുന്ന പ്രകാരം മൂന്നുവർഷംവരെ കഠിനതടവോ, രണ്ട് ലക്ഷം രൂപ പിഴയോ അല്ലെങ്കിൽ ഇവ രണ്ടും കൂടിയോ ശിക്ഷ വിധിക്കാവുന്ന കുറ്റമാകുന്നു.

അശ്ലീലം കലർന്ന ഉള്ളടക്കം ഇലക്ട്രോണിക് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തുകയും, പ്രചരിപ്പിക്കുകയും ചെയ്യുന്നത് മൂന്നു വർഷം വരെ തടവും 5 ലക്ഷം രൂപ വരെ പിഴയും ശിക്ഷ വിധിക്കാവുന്ന കുറ്റകൃത്യമാണ്. കുറ്റവാളി ഇത്തരത്തിലുള്ള കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നത് ആദ്യത്തെ തവണയാണെങ്കിൽ മേൽപ്പറഞ്ഞ ശിക്ഷയും തുടർന്നും പ്രസ്തുത കുറ്റ കൃത്യം ആവർത്തിക്കുകയാണെങ്കിൽ 5 വർഷം വരെ തടവും പത്തുലക്ഷം രൂപവരെ പിഴയും എന്ന നിലയിലേക്ക് ശിക്ഷയുടെ പരിധി വർദ്ധിക്കുന്നതുമാണ്.

ഭരണകൂടത്തിനെതിരെ (സൈബർ ഭീകരാക്രമണം,നിയമപരമല്ലാത്ത പ്രവർത്തികൾ)
വിവര സാങ്കേതിക വിദ്യയുടെ ഉപയോഗം സുരക്ഷിതവും ഭദ്രവും ആകുവാനും നിയന്ത്രിക്കുവാനും വേണ്ടിയാണ് ഇത്തരത്തിൽ ഒരു നിയമം രൂപീകരിച്ചിരിക്കുന്നത്.

ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക. http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close