കോവിഡ്-ഒന്നാം സ്ഥാനം നഷ്ടപ്പെട്ട് ‘അലിബാബ’യുടെ ‘ജാക്ക് മാ’


Spread the love

കോവിഡ് തകർത്ത ലോകത്തിലെ സാമ്പത്തിക വ്യവസ്ഥിതിയിൽ പല കൊമ്പന്മാരും കാലിടറി വീഴുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. കോവിഡ് സാധാരണക്കാരെ മാത്രമല്ല സമ്പന്നരുടെ ജീവിതവും മാറ്റി മരിച്ചു. ഓഹരി വിപണിയിൽ ഒന്നാം സ്ഥാനക്കാർ പടിയിറങ്ങുകയും അപ്രതീക്ഷിതമായ ചിലർ മുൻ നിരയിലെത്തുകയും ചെയ്തു. അത്തരത്തിൽ കൈ പൊള്ളിയിരിക്കുകയാണ് ചൈനയിലെ ഏറ്റവും വലിയ പണക്കാരൻ” ജാക്ക് മാ” യ്ക്ക്. ‘അലിബാബ’യെന്ന ഓൺലൈൻ ഷോപ്പിംഗ് വെബ് പോർട്ടലിന്റെ സഹായത്തോടെ അതിവേഗം ചൈനീസ് സമ്പന്നരിൽ ഒന്നാം സ്ഥാനത്തേക്കുയർന്ന ജാക്ക് മായുടെ ആ സ്ഥാനമാണിപ്പോൾ നഷ്ടപെട്ടിരിക്കുന്നത്. ചൈനയിലെ തന്നെ ഏറ്റവും വലിയ ഗെയിം ഡെവലപ്പർ ആയ ‘ടെൻസെന്റ്‌ ‘ആണ് ആലിബാബയെ മറികടന്നത്. കമ്പനികളുടെ മൂല്യം ഉയർന്നത് അവയുടെ ഉടമകളുടെ തലവരയും മാറ്റിയെഴുതി. 48ബില്യൺ ഡോളർ വരുമാനമുള്ള ജാക്ക് മായേ മറികടന്നു ‘പോണി മാ’, 50 ബില്യൺ ഡോളറോടെ ഒന്നാം സ്ഥാനത്തെത്തി. കോവിഡ് കാലം ജോലികൾ എല്ലാം തന്നെ വർക്ക്‌ അറ്റ് ഹോം ആക്കിയതും ഇന്റർനെറ്റ്‌ ഉപയോഗം കൂട്ടിയതും ഇന്റർനെറ്റ് കമ്പനികൾക്ക് വിപണി മൂല്യം കൂട്ടി. ഗെയിം ഡെവലപ്പ് കമ്പനികൾക്കും കോവിഡ് കാലം ചാകരയാണെന്നു പറയാം. ചുരുക്കത്തിൽ സാമ്പത്തിക മേഖല ടെക് വ്യവസായികൾ കയ്യടക്കുന്ന കാഴ്ചയാണിപ്പോൾ കാണുന്നത്.

ജാക്ക് മായേ കുറിച്ച് കൂടുതൽ വായിക്കാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക
‘ആലിബാബ’യും ‘ജാക്ക് മാ’യും
ഈ വാർത്ത നിങ്ങൾക്ക് ഇഷ്ടപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കും വർത്തകൾക്കുമായ് എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.
http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close