ചക്കയ്ക്ക് ഇത്രേം ഗുണങ്ങളോ?


Spread the love

ഇന്ന്  ജൂലൈ- 4 ലോക ചക്ക ദിനം.
കേരളത്തിന്റെ ഔദ്യോഗിക ഫലമാണ് ചക്ക. നമ്മുടെ നാട്ടില്‍ ഇന്ന് വിഷമില്ലാതെ ലഭിക്കുന്ന അപൂര്‍വം ചില ഭക്ഷ്യ വിളകളിലൊന്നു കൂടിയാണ് ചക്ക. ചക്കയ്ക്ക് ഒട്ടേറെ ഗുണങ്ങള്‍ ഉണ്ട്. അവ എന്തൊക്കെ ആണെന്ന് നോക്കാം.

* ചക്കയിൽ അടങ്ങീട്ടുള്ള ഡയറ്ററി ഫൈബര്‍, ഭക്ഷണത്തിലെ ഗ്ലൂക്കോസിന്റെ അമിതമായുള്ള ആഗിരണത്തെ തടയാൻ സഹായിക്കും.

*ചക്കയില്‍ ധാരാളം നാരുകള്‍ അടങ്ങിയിരിക്കുന്നു. ഇത് വന്‍കുടല്‍ കാന്‍സര്‍ പ്രതിരോധിക്കാനും, മലബന്ധം തടയാനും സഹായിക്കുന്നു.

*ചക്കയില്‍ ഗ്ലൈസീമിക് ഇന്‍ഡക്‌സ് കുറവാണ്. അതിനാൽ ചക്ക  പ്രമേഹരോഗികള്‍ക്ക്
കഴിക്കാവുന്നതാണ്.

*ചക്കയിൽ വിറ്റാമിൻ എ, സി എന്നിവയുടെ അളവ് കൂടുതലായതിനാൽ ഇവ കഴിക്കുന്നത് നേത്രാരോഗ്യത്തിന് ഗുണം ചെയ്യും.

*പ്രമേഹത്തിന്റെ ഭാഗമായ ന്യൂറോപ്പതി, റെറ്റിനോപ്പതി, നെഫ്രോപ്പതി എന്നീ രോഗങ്ങളെ ചക്കയിലെ ആന്റീ ഓക്‌സിഡന്റുകള്‍ തടയും.

*ചക്ക പഴത്തിൽ ഉയർന്ന പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. ഇത് രക്തസമ്മർദ്ദം കുറയ്ക്കുന്നതിനും ഹൃദയാരോഗ്യം മെച്ചപ്പെടുത്തുന്നതിനും സഹായിക്കുന്നു.

* ഈ പഴത്തിൽ നാരുകൾ അടങ്ങിയിരിക്കുന്നതിനാൽ ശരീരഭാരം കുറയ്ക്കാൻ ഇവ സഹായിക്കും.

*എല്ലുകൾക്കും, പേശികൾക്കും ആവശ്യമായ മഗ്നീഷ്യം, കാൽസ്യം തുടങ്ങിയ ധാതുക്കളുടെ സമ്പന്നമായ ഉറവിടമാണ് ചക്ക.

*ചക്ക പഴത്തിൽ ആന്റിഓക്‌സിഡന്റുകളും വിറ്റാമിൻ സിയും ധാരാളം അടങ്ങിയിട്ടുണ്ട്. ഇത് രോഗപ്രതിരോധ ശേഷി മെച്ചപ്പെടുത്തുകയും, രോഗങ്ങൾ, അണുബാധകൾ, വൈറസുകൾ എന്നിവയ്ക്കെതിരെ പോരാടാനും, ശരീരത്തെ പ്രാപ്തമാക്കാനും സഹായിക്കും.

*പച്ച ചക്കയില്‍ സോലുബിള്‍ ഫൈബര്‍ ഏറെ കൂടുതലാണ്. ഇത് കൊളസ്‌ട്രോള്‍ നീക്കാന്‍ ഏറെ നല്ലതാണ്.

ചക്ക മാത്രമല്ല ചക്കക്കുരുവും ശരീരത്തിന് നിരവധി പോഷകങ്ങള്‍ നല്‍കുന്നുണ്ട്.

*ചക്കക്കുരുവില്‍ അടങ്ങിയിരിക്കുന്ന പ്രോട്ടീനും, മൈക്രോ ന്യൂട്രിയന്‍സും മാനസിക പിരിമുറുക്കം ലഘൂകരിക്കുന്നതിന് ഉത്തമമാണ്.

*ചക്കക്കുരു തണുത്ത പാലില്‍ അരച്ചെടുത്ത് ദിവസവും മുഖത്ത് പുരട്ടുന്നത് പാടുകള്‍ ഇല്ലാതാവാനും മുഖം കൂടുതല്‍ സുന്ദരമാകാനും സഹായിക്കും.

*രക്തസംബന്ധമായ പ്രശ്നങ്ങള്‍ ഒഴിവാക്കുകയും, തലച്ചോറിന്റെയും ഹൃദയത്തിന്റെയും, ആരോഗ്യം പരിപാലിക്കുകയും ചെയ്യുന്നു.

*പ്രോട്ടീന്‍ സമ്പന്നമായ ചക്കക്കുരു നിത്യേന ആഹാരത്തില്‍ ഉള്‍പ്പെടുത്തുന്നത് പേശികളുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഉത്തമമാണ്.

*ചക്കക്കുരുവില്‍ ധാരാളമായി അടങ്ങിയിരിക്കുന്ന വിറ്റമിന്‍ എ കണ്ണുകളുടെ ആരോഗ്യത്തിന് ഉത്തമമാണ്.

*ചക്കക്കുരുവില്‍ ധാരാളം ഡയട്രി ഫൈബര്‍ അടങ്ങിയിരിക്കുന്നതിനാല്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തി ദഹന പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാം.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close