കോവിഡ് 19 ഉത്ഭവം: വരാനിരിക്കുന്ന തെളിവുകൾ ചൈനയെ കൂടുതൽ സമ്മർദ്ദത്തിലാഴ്ത്തും- ജയ്ക് സള്ളിവൻ


Spread the love

ലോകമെമ്പാടും ജനങ്ങൾ കോവിഡ് 19 രോഗ ബാധയുടെ വ്യാപക നാശനഷ്ടങ്ങൾക്കെതിരെ പൊരുതിക്കൊണ്ടിരിക്കുമ്പോഴും, ഈ രോഗത്തിന്റെ ഉത്ഭവത്തെ ക്കുറിച്ചുള്ള കൃത്യമായ വിവരം ഇപ്പോഴും ലഭ്യമായിട്ടില്ല.

ചൈനയിലെ വുഹാൻ പ്രവിശ്യയിൽ, ഒരു മാംസ ചന്തയിലാണ് രോഗം ആദ്യമായി ഉടലെടുത്തതെന്ന റിപ്പോർട്ട് ചൈന പുറത്തുവിട്ടെങ്കിലും, മറ്റു രാജ്യങ്ങൾക്കെതിരെയുള്ള ചൈനയുടെ ബയോ വാർ ആണോ ഇതെന്ന് സംശയിക്കുന്നവർ ഏറെയാണ്. ഇത് സംബന്ധിച്ച് യു.എസ്.എ ഉൾപ്പടെ പല രാജ്യങ്ങളും ചൈനയ്ക്കെതിരെ രഹസ്യാന്വേഷണം നടത്തി വരുന്നുണ്ട്. ഈ സംശയങ്ങൾക്ക് ഊന്നൽ നൽകും വിധം അമേരിക്കൻ രഹസ്യാന്വേഷണ ഏജൻസി അടുത്തിടെ ഒരു റിപ്പോർട്ട്‌ പുറത്ത് വിട്ടിരുന്നു. അതിൻ പ്രകാരം, വുഹാൻ പ്രവിശ്യയിലെ മാംസ ചന്തയിൽ തൊഴിലാളികൾക്ക് ഈ രോഗം റിപ്പോർട്ട് ചെയ്യുന്നതിന് മുൻപേ തന്നെ ചൈനയിലെ ലാബിൽ ജോലി ചെയ്തിരുന്ന രണ്ട് ശാസ്ത്രജ്ഞൻമാർ ഇതേ രോഗത്തിന് അവിടെ ഒരു ആശുപത്രിയിൽ ചികിത്സ തേടിയിരുന്നെന്ന രഹസ്യ വിവരവും, ഇത് സംബന്ധിച്ച ആശുപത്രി വിവരങ്ങളും ലഭിച്ചിരുന്നതായാണ് അമേരിക്ക പുറത്ത് വിട്ടത്. എന്നാൽ ഇതിനെക്കുറിച്ച് കൂടുതൽ വ്യക്തത ഇതുവരെ അവർ ലോകത്തിന് നൽകിയിട്ടില്ല. ഈ തെളിവുകളെല്ലാം ഇത് ചൈനയുടെ ഒരു ആണവ യുദ്ധം തന്നെയയാണെന്ന് സൂചിപ്പിക്കുന്നു.

ഇപ്പോൾ യു. എസ് സുരക്ഷാ ഉപദേഷ്ടാവ് ജയ്ക് സള്ളിവൻ, ചൈനയ്ക്കെതിരെ പുതിയൊരു മുന്നറിയിപ്പുമായി മുന്നോട്ട് വന്നിരിക്കുകയാണ്.കോവിഡ് 19 ൻ്റെ ഉത്ഭവുമായി ബന്ധപ്പെട്ട് ചൈന സത്യസന്ധവും, സുതാര്യവുമായ റിപ്പോർട്ടുമായി മുന്നോട്ട് വരുന്നത് വരെ, മറ്റു ലോക രാജ്യങ്ങളുമായി ചേർന്ന് ചൈനയ്ക്ക്മേലുള്ള സമ്മർദ്ദം തങ്ങൾ തുടരുമെന്നാണ് സള്ളിവന്റെ മുന്നറിയിപ്പ്. ഇത് വരെ ചൈന പുറത്ത് വിട്ട റിപ്പോർട്ടുകൾ അംഗീകരിക്കുവാൻ തങ്ങൾ തയ്യാറല്ലെന്നും, സത്യസന്ധമായ റിപ്പോർട്ടുമായി ചൈന മുന്നോട്ട് വരേണ്ടതാണെന്നും അദ്ദേഹം കൂട്ടി ചേർത്തു. വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ പത്രസമ്മേളനത്തിലാണ് അദ്ദേഹം ഈ നടപടി പ്രഖ്യാപിച്ചത്. കൂടാതെ  ഇക്കാര്യം യു. എസ് പ്രസിഡന്റ്‌ ജോ ബൈഡൻ യു.കെ യിൽ നടക്കുന്ന ജി 7 ഉച്ചകോടിയിലും, നാറ്റൊ (N.A.A.T.O) മീറ്റിങ്ങിലും മറ്റു ലോക നേതാക്കളുമായി ചർച്ച ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ഈ നടപടിയുമായി അമേരിക്കയും, മറ്റു ലോക രാഷ്ട്രങ്ങളും മുന്നോട്ട് പോകുകയാണെങ്കിൽ ചൈന വൻ തോതിൽ സമ്മർദ്ദത്തിലാകും.

നിലവിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ കോവിഡ് 19 എന്ന ആഗോള വൈറസിന്റെ ഉത്ഭവത്തിന് പിന്നിൽ രണ്ട് സാധ്യതകളാണുള്ളത് .ഒന്ന്, അത് ഒരു ലാബിൽ നിന്നും വ്യാപിക്കുക, അല്ലാത്ത പക്ഷം സ്വഭാവികമായി രൂപപ്പെട്ടുവരുക എന്ന് ഇതുവരെയുള്ള അന്വേഷണങ്ങളുടെ അടിസ്ഥാനത്തിൽ യു.എസ് സെക്രട്ടറി ഓഫ് സ്റ്റേറ്റ് ടോണി ബ്ലിൻകെൻ അഭിപ്രായപ്പെട്ടു. കൂടാതെ ഇപ്പോൾ ഉണ്ടായ കോവിഡ് രണ്ടാം തരംഗത്തിന്റെ ഉത്ഭവത്തെക്കുറിച്ചുള്ള അന്വേഷണം ശക്‌തമാക്കുവാൻ ലോകാരോഗ്യസംഘടനയെ കൂടുതൽ സമ്മർദ്ദത്തിലാ ക്കേണ്ടതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കോവിഡ് 19 ഏൽപ്പിച്ച ആഘാതം മൂലം അമേരിക്ക ഉൾപ്പടെയുള്ള രാജ്യങ്ങൾ സാമ്പത്തികമായി പിന്നോട്ട് പോകുമ്പോൾ, ചൈന മാത്രം കുതിച്ചുയരുന്നത് അമേരിക്കയ്ക്ക് ഭീഷണിയായ് മാറുമെന്ന് യു.എസ് വിദേശകാര്യ മന്ത്രാലയ അംഗം സ്റ്റീവ് ചാബ്ബട്ട് അഭിപ്രായപ്പെട്ടു.

കോവിഡ് 19ൻ്റെ ഉത്ഭവം ചൈനയിൽ ആയിരുന്നെങ്കിലും, ഇന്ന് മറ്റു രാജ്യങ്ങളിലെ മരണനിരക്കും, സാമ്പത്തിക പ്രതിസന്ധിയും വെച്ച് നോക്കുമ്പോൾ ചൈന ഏറെ പിന്നിലാണ്. എന്നാൽ കോവിഡ് കാലത്തെ പുരോഗമനത്തിൽ ഏറെ മുൻപിലും. ഈ ഘടകങ്ങൾ അമേരിക്കയെ മാത്രമല്ല ലോക രാജ്യങ്ങളെയെല്ലാം സംശയത്തിലാക്കിയിരിക്കുകയാണ്. കൂടാതെ, നിലവിലെ ലോക ശക്തിയായ അമേരിക്കയെ പിൻതള്ളി, പ്രഥമ ലോക ശക്തിയായി ചൈന മാറുമോ എന്ന സമ്മർദ്ദം അമേരിക്കയ്ക്കുമുണ്ട്. നിലവിൽ അമേരിക്ക മാത്രമല്ല, മിക്ക ലോക രാഷ്ട്രങ്ങളും പുറം ലോകം അറിഞ്ഞും അറിയാതെയും ചൈനയ്ക്കെതിരെ രഹസ്യാന്വേഷണ ഏജൻസികളെ രൂപീകരിച്ചിട്ടുണ്ട്. ചൈനയ്ക്കെതിരെ മറ്റു ലോക രാജ്യങ്ങളെല്ലാം ഒറ്റ കെട്ടായി മാറുന്ന സാഹചര്യമാണിപ്പോൾ.

കോവിഡ് 19 ൻ്റെ ഉത്ഭവസമയത്ത് തന്നെ മറ്റു രാജ്യങ്ങൾക്ക് അത് സംബന്ധിച്ചുള്ള മുന്നറിയിപ്പ് നൽകേണ്ടതും, പുറം രാജ്യങ്ങളിലേക്ക് പകരാതെ നോക്കേണ്ടതും ചൈനയുടെ ഉത്തരവാദിത്തമായിരുന്നു. എന്നാൽ ചൈന അതിൽ വൻ തോതിൽ വൈമുഖ്യത കാണിച്ചു. ലോകമെമ്പാടും വൈറസ് പരക്കുവാനും ഇതൊരു ആഗോള മഹാമാരിയായി മാറുവാനും പ്രധാന കാരണം ചൈന തുടക്കത്തിൽ കാണിച്ച അശ്രദ്ധയാണ്. കോവിഡിൽ നിന്നും സ്വന്തം ജനതയെ രക്ഷിക്കുവാൻ നോക്കുമ്പോൾ, മറ്റു ജനതയിലേക്കും ഇത് പകരാതിരിക്കുവാനുള്ള മുന്നൊരുക്കങ്ങൾ അവർ എടുത്തില്ല.

വൈറസിൻ്റെ ഉത്ഭവസമയത്ത് കുറച്ചു കാലം ചൈനയിൽ രോഗികൾ എണ്ണത്തിൽ കൂടുതലായിരുന്നെങ്കിലും, പിന്നീട് ഇത് ക്രമാതീതമായി കുറയുകയും, ചൈന വളരെ പെട്ടന്ന് പൂർവ്വസ്ഥിതിയിലെത്തുകയും ചെയ്തു. ചൈനയിൽ രോഗം മൂർദ്ധന്യാവസ്ഥയിൽ ആയിരുന്നപ്പോഴും രാജ്യത്തിന്റെ പ്രധാന സാമ്പത്തിക, വാണിജ്യ, വ്യാപാര നഗരങ്ങളെല്ലാം കോവിഡ് മുക്തമായിരുന്നു. ഇത് മറ്റു രാജ്യങ്ങളെ സംശയത്തിലാക്കി. പിന്നീട് വളരെ വേഗം കോവിഡ് പിടിയിൽനിന്നും വിമുക്തമായ ചൈന, സാമ്പത്തികരംഗത്ത് മറ്റു രാജ്യങ്ങളെ അപേക്ഷിച്ചു വൻ കുതിച്ചു ചാട്ടം നടത്തി. ഇതെല്ലാം ചൈനയ്ക്കെതിരെയുള്ള സംശയങ്ങൾക്ക് ആക്കം കൂട്ടുന്നു. ഒരുപക്ഷെ കോവിഡ് 19 ന് പിന്നിൽ പ്രവർത്തിച്ച ശക്തി ചൈനയാണെന്ന് തെളിയുകയായാണെങ്കിൽ, മറ്റ് രാജ്യങ്ങളിൽ നിന്നും വൻ പ്രതിഷേധമായിരിക്കും ചൈനയെ കാത്തിരിക്കുന്നത്.

Read More:https://exposekerala.com/covid-19-china-us-relation

കൂടുതൽ വാർത്തകൾക്കായി എക്സ്പോസ് കേരളയുടെ വാട്സ്ആപ്പ് ഗ്രൂപ്പിൽ ജോയിൻ ചെയ്യുക.https://bit.ly/3jhwCp6

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close