ജമ്മു കാശ്മീർ: വൈദ്യുതി മീറ്റർ സ്ഥാപിക്കാനുള്ള കരാർ ചൈനീസ് കമ്പനിക്ക്…


Spread the love

ജമ്മുവലും ശ്രീനഗറിലും വൈദ്യുതി മീറ്റർ സ്ഥാപിക്കാനുള്ള കരാർ ചൈനീസ് കമ്പനിയായ ഡോങ്ഫാങന് ലഭിച്ചു.
കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ ജി. കൃഷ്ണ റെഡ്ഡി 2017ൽ ഈ കമ്പനിയുടെ പ്രവർത്തനങ്ങളെ സംബന്ധിച്ച് ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു .

രണ്ടുലക്ഷത്തോളം ഇലക്ട്രിക് മീറ്ററുകൾ സ്ഥാപിക്കാനുള്ള കരാറാണ് ചൈനീസ് കമ്പനി നേടിയത്. ഡോങ്ഫാങ് ന് ചൈനീസ് സൈന്യവുമായി അടുത്ത ബന്ധമുള്ളതായി കോൺഗ്രസ് ആരോപിക്കുന്നു, മാത്രമല്ല പാകിസ്ഥാനിലെ പല വൈദ്യുതിപദ്ധതികളിലും പ്രസ്തുത ചൈനീസ് കമ്പനി പ്രവർത്തന പങ്കാളിയാണ്. അടിയന്തര സാഹചര്യങ്ങളിൽ ജമ്മുവിലെയും, ശ്രീനഗറിലെയും വൈദ്യുതിവിതരണം താറുമാറാക്കാൻ ഈ കമ്പനിക്ക് സാധിക്കുമെന്നും കോൺഗ്രസ് വക്താവ് പവൻഖേര ആരോപിക്കുന്നു.

ഇന്ത്യയും ചൈനയും തമ്മിൽ അതിർത്തിയിൽ യുദ്ധസാഹചര്യം നിലനിൽക്കുമ്പോൾ ചൈനീസ് കമ്പനി ഇത്തരമൊരു കരാർ നേടിയത് കേന്ദ്ര സർക്കാരിന്റെ വീഴ്ചയായി പ്രതിപക്ഷ പാർട്ടികൾ വിലയിരുത്തുന്നു.

കേന്ദ്രസർക്കാർ ചൈനീസ് ബഹിഷ്കരണവുമായി മുന്നോട്ടുപോകുമ്പോൾ ഇത്തരമൊരു കരാർ ചൈന നേടിയത് കേന്ദ്രസർക്കാരിനെ വിഷമവൃത്തത്തിലാക്കിയിട്ടുണ്ട്.

Read also :അമേരിക്കയില്‍ ടിക് ടോക് ആപ്ലിക്കേഷൻ വിലക്കുമെന്ന് സൂചന

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close