ജയസൂര്യയുടെ ഞാന്‍ മേരിക്കുട്ടി ജൂണ്‍ 15ന് തിയേറ്ററുകളില്‍ എത്തും


Spread the love

ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തിന്റെ കഥ പറയുന്ന ജയസൂര്യ കേന്ദ്രകഥാപാത്രമായ മേരിക്കുട്ടിയെ കാണാന്‍ പ്രേക്ഷകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. തുടക്കം മുതലെ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചിരുന്നത്. ജയസൂര്യയുടെ സ്ത്രീയായിട്ടുള്ള ഗെറ്റപ്പും ചിത്രത്തിന്റെ പാട്ടും ഫസ്റ്റ് ലുക്ക് ടീസറുമൊക്കെ പ്രേക്ഷകര്‍ ഇരും കൈകളും നീട്ടിയായിരുന്നു സ്വീകരിച്ചത്.
ഇപ്പോഴിത മേരിക്കുട്ടിയുടെ രണ്ടാമത്തെ ടീസര്‍ പുറത്തു വന്നിട്ടുണ്ട്. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്തു വിട്ടത്. ഇതിനോടകം തന്നെ ടീസര്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞിട്ടുണ്ട്. പ്രേക്ഷകരില്‍ ആവേശം കൊള്ളിക്കും വിധത്തിലുള്ള പഞ്ച് ഡയലോഗുകള്‍ ടീസറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇത് മേരിക്കുട്ടിയെ കാണാന്‍ പ്രേക്ഷകരില്‍ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്.
പെരുന്നാള്‍ റിലീസായിട്ടാകും ചിത്രം തിയേറ്ററുകളില്‍ ഞാന്‍ മേരിക്കുട്ടി എത്തുക. ജൂണ്‍ 15ന് റിലീസാകുന്ന ചിത്രത്തിന് സെന്‍സര്‍ ബോര്‍ഡ് ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടുണ്ട്. ഡ്രീംസ് ആന്‍ഡ് ബിയോണ്ട്‌സിന്റെ ബാനറില്‍ ജയസൂര്യയും രഞ്ജിത്ത് ശങ്കറും തന്നെയാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. മേരിക്കുട്ടിയെ കാത്തിരിക്കാന്‍ പ്രേകര്‍ക്ക് ഒരുപാട് കാരണങ്ങളുണ്ട്. ജയസൂര്യയുടെ രൂപ മാറ്റം എടുത്തു പറയേണ്ട സംഗതി തന്നെയാണ്. പ്രേക്ഷകരെ അമ്ബരപ്പിക്കുന്ന ഗെറ്റപ്പിലാണ് ജയസൂര്യ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്
ഇതുവരെ ഒരു പൂര്‍ണ്ണ ട്രാന്‍സ് സെക്‌സ് ജനവിഭാഗത്തിന്റെ കഥപറയുന്ന ചിത്രം മലയാളത്തില്‍ ഉണ്ടായിട്ടില്ല. ജീവിച്ചിരിക്കുന്ന ഒരു കൂട്ടം ജനങ്ങളുടെ പശ്ചയായ ജിവിതകഥ പറയുന്ന ചിത്രമാണ് ഞാന്‍ മേരിക്കുട്ടി. ഇവരുടെ ജീവിതത്തില്‍ പുറം വെളിച്ചത്തില്‍ നമ്മള്‍ കാണാത്ത പല കാര്യങ്ങളും മേരിക്കുട്ടിയിലൂടെ പുറം ലോകത്ത് എത്തുകയാണ്. സ്ത്രീയുടെ മനസും ശരീരവുമുള്ള വ്യക്തി ശസ്ത്രക്രീയയ്ക്ക് വിധേയമായി മാറുന്നതു. തുടര്‍ന്ന് നേരിടേണ്ടിവരുന്ന പ്രശ്‌നങ്ങളുമായി സിനിമയുടെ പ്രമേയം.മുന്‍പ് വന്നിട്ടുള്ള ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ ചിന്തകളല്‍ നിന്ന് തീര്‍ത്തും വ്യത്യസ്തമാണ് ഈ ചിത്രം.
ഞാന്‍ മേരിക്കുട്ടി എന്ന ചിത്രം ഒരു കെട്ടുകഥയല്ല. നമ്മുടെ ചുറ്റിലും ജീവിക്കുന്ന ഒരു വിഭാഗ ആളുകളുടെ കഥയാണ്. നമുക്ക് ചുറ്റും ഒരുപാട് മേരിക്കുട്ടിമാര്‍ ജീവിക്കുന്നുണ്ട്. അവര്‍ സമൂഹത്തില്‍ നിന്ന് നേരിടേണ്ടി വരുന്നത് പരിഹാസവും അവഗണനയും മാത്രമാണ്. എന്തായാലും ജയസൂര്യ ചിത്രം ട്രാന്‍സ് ജെന്‍ഡേഴ്‌സിനുളള ഒരു സമ്മാനമായിരിക്കും.
ഇതുവരെ മേരിക്കുട്ടിമാര്‍ മലയാള സിനിമയില്‍ ഉണ്ടായട്ടില്ല. കാഴ്ചയില്‍ പുതിയൊരു അനുഭവമായിരിക്കും ചിത്രം പ്രേക്ഷകര്‍ക്കായി സമ്മാനിക്കുന്നത്. കൂടാതെ ജയസൂര്യയ്ക്കും മേരിക്കുട്ടിയ്ക്കും അഭിനന്ദനവുമായി നിരവധി പേര്‍ രംഗത്തെത്തുന്നുണ്ട്. മോഡലും നടിയുമായ അഞ്ജലി അമീര്‍ മേരിക്കുട്ടിയ്ക്ക് ആശംസയുമായി രംഗത്തെത്തിയിരുന്നു. ഒത്തിരി ആകാംക്ഷയോടെയാണ് ജൂണ്‍ 15 നായി കാത്തിരിക്കുന്നതെന്നും താരം പറഞ്ഞു. കൂടാതെ സെലിബ്രിറ്റി മേക്കപ്പ് ആര്‍ട്ടിസ്റ്റ് രെഞ്ചു രഞ്ജിയും ചിത്രത്തിനെ പ്രശംസിച്ച് രംഗത്തെത്തിയിട്ടുണ്ട്.

 

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close