ജയസൂര്യ നായകനായ ക്യാപ്റ്റനിലെ രംഗങ്ങള്‍ പുറത്ത്


Spread the love

ജയസൂര്യ നായകനായ ക്യാപ്റ്റനിലെ ചില രംഗങ്ങള്‍ പുറത്തുവിട്ടിരിക്കുകയാണ്. ജയസൂര്യയും അനുസിത്താരയും ബുള്ളറ്റില്‍ കറങ്ങുന്ന രംഗങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്. ജയസൂര്യയെ നായകനാക്കി പ്രജേഷ് സെന്‍ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ക്യാപ്റ്റനിലെ നീക്കം ചെയ്ത രംഗങ്ങളാണ് ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
2.34 മിനിറ്റ് ദൈര്‍ഘ്യമുള്ള രംഗമാണ് പുറത്തുവിട്ടിരിക്കുന്നത്. ജയസൂര്യയും അനുസിത്താരയും തമ്മിലുള്ള രംഗമാണ് വീഡിയോയില്‍. ഇതിനോടകം തന്നെ ചിത്രം തിയേറ്ററില്‍ മികച്ച നേടിയിരിക്കുകയാണ്.
മലയാള സിനിമാ ചരിത്രത്തില്‍ ആദ്യത്തെ സ്‌പോര്‍ട്‌സ് ബയോപിക് ചിത്രം കൂടിയാണ് ക്യാപ്റ്റന്‍. വില്‍ എന്റര്‍ടെയ്ന്‍മെന്റസിന്റെ ബാനറില്‍ ടിഎല്‍ ജോര്‍ജ്ജാണ് ചിത്രത്തിന്റെ നിര്‍മ്മാണം. രഞ്ജി പണിക്കര്‍, സിദ്ധീഖ്, സൈജു കുറുപ്പ്, ദീപക് പറമ്‌ബോല്‍ എന്നിവര്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. പത്രപ്രവര്‍ത്തകനായ ജി.പ്രജേഷ് സെന്‍ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close