ജിയോയുടെ കിടിലൻ പ്ലാനുകൾ ; നെറ്റ്ഫ്ലിക്സ് സബ്‌സ്‌ക്രിപ്‌ഷൻ സൌജന്യം


Spread the love

ജിയോ നൽകുന്ന ഒടിടി ആനുകൂല്യങ്ങളിൽ ഏറ്റവും ശ്രദ്ധേയം നെറ്റ്ഫ്ലിക്സ് സബ്ക്രിപ്ഷനാണ്.399 രൂപ മുതൽ ആരംഭിക്കുന്ന പ്ലാനുകൾപ്പം ജിയോ സൌജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്നുണ്ട്.ജിയോയുടെ പോസ്റ്റ്പെയ്ഡ് പ്ലാനുകൾക്കൊപ്പമാണ് നെറ്റ്ഫ്ലിക്സ് എന്ന ലോകത്തിലെ തന്നെ ജനപ്രിയ ഒടിടി പ്ലാറ്റ്ഫോമിലേക്ക് സൌജന്യ സബ്ക്രിപ്ഷൻ ലഭിക്കുന്നത്.നെറ്റ്ഫ്ലിക്സ് കൂടാതെ മറ്റ് ഒടിടി സബ്ക്രിപ്ഷനുകളും പ്ലാൻ നൽകുന്നുണ്ട്.

റിലയൻസ് ജിയോ നൽകുന്ന 339 രൂപ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 75 ജിബി ഡാറ്റയാണ് ലഭിക്കുന്നത്.ദിവസവും 100 എസ്എംഎസുകളും ഉപയോക്താക്കൾക്ക് ലഭിക്കും.ജിയോയുടെ 499 രൂപ വിലയുള്ള പോസ്റ്റ്പെയ്ഡ് പ്ലാൻ 100 ജിബി ഡാറ്റയാണ് ഉപയോക്താക്കൾക്ക് നൽകുന്നത്.799 രൂപ വിലയുള്ള ജിയോ പോസ്റ്റ്പെയ്ഡ് പ്ലാനിലൂടെ ഉപയോക്താക്കൾക്ക് 150 ജിബി ഡാറ്റയാണ് മൊത്തത്തിൽ ലഭിക്കുന്നത്.

പ്ലാൻ ഡാറ്റ അവസാനിച്ച് കഴിഞ്ഞാൽ പിന്നീട് ഉപയോഗിക്കുന്ന ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതം നൽകേണ്ടി വരും. 200 ജിബി വരെ ഡാറ്റ റോൾ ഓവർ ആനുകൂല്യങ്ങളും ഉപയോക്താക്കൾക്ക് ലഭിക്കുന്നു.ഇന്ത്യയിലെ എല്ലാ നെറ്റ്വർക്കിലേക്കും അൺലിമിറ്റഡ് കോളിങ് ആനുകൂല്യങ്ങളും ജിയോ ടിവി ഉൾപ്പെടെയുള്ള ആപ്പുകളുടെ ജിയോ സ്യൂട്ട് ആക്‌സസും സൗജന്യ നെറ്റ്ഫ്ലിക്സ് ആക്സസ് കൂടാതെ ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകൾ എന്നിവയും ലഭിക്കുന്നു.499 രൂപയ്ക്ക്  1 അധിക കണക്ഷനും പ്ലാനിലൂടെ ലഭിക്കുന്നു. 799 രൂപ പ്ലാനിലൂടെ അധിക 2 സിം കാർഡുകളും നൽകുന്നുണ്ട്  ഇതിലൂടെ കുടുംബാഗങ്ങൾക്കും ഒറ്റ പ്ലാനിലൂടെ ആനുകൂല്യങ്ങൾ നേടാം.

ജിയോയുടെ 999 രൂപ വിലയുള്ള പോസ്റ്റ്‌പെയ്ഡ് പ്ലാൻ ഉപയോക്താക്കൾക്ക് 200 ജിബി ഡാറ്റയാണ് നൽകുന്നത്.പ്ലാനിലൂടെ 500 ജിബി വരെയുള്ള ഡാറ്റ റോൾഓവർ സൌകര്യവം ലഭ്യമാണ്.ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഉപയോക്താക്കൾക്ക് ഓരോ ജിബി ഡാറ്റയ്ക്കും 10 രൂപ വീതം നൽകേണ്ടി വരും. 3 എക്സ്ട്രാ സിം കാർഡുകളാണ് ഈ പ്ലാനിലൂടെ വരിക്കാർക്ക് ലഭിക്കുന്നത്. 1499 രൂപയുടെ പോസ്റ്റ്‌പെയ്ഡ് പ്ലാനിലൂടെ ജിയോ ഉപയോക്താക്കൾക്ക് 300 ജിബി ഡാറ്റയാണ് നൽകുന്നത്. ഈ ഡാറ്റ ലിമിറ്റ് അവസാനിച്ചാൽ ഓരോ ജിബിക്കും 10 രൂപ വീതം നൽകേണ്ടി വരും.500 ജിബി വരെ ഡാറ്റ റോൾഓവർ സൌകര്യം. സൗജന്യ നെറ്റ്ഫ്ലിക്സ്, ഡിസ്നി+ ഹോട്ട്സ്റ്റാർ, ആമസോൺ പ്രൈം സബ്സ്ക്രിപ്ഷനുകളും പ്ലാനിലൂടെ ലഭിക്കും.

ടെലിക്കോം വിപണിയിലെ മത്സരം കടുത്തതോടെയാണ് ഓപ്പറേറ്റർമാർ തങ്ങളുടെ പ്ലാനുകൾക്കൊപ്പം ഒടിടി സബ്ക്രിപ്ഷനുകൾ സൌജന്യമായി നൽകാൻ ആരംഭിച്ചത്. ജിയോയുടെ പ്രീപെയ്ഡ് പ്ലാനുകളൊന്നും സൗജന്യ നെറ്റ്ഫ്ലിക്സ് സബ്സ്ക്രിപ്ഷൻ നൽകുന്നില്ല.

Read more…ഇന്ത്യയുടെ യുദ്ധവിമാനം തേജസ് വിൽപനയ്ക്കൊരുങ്ങുന്നു

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close