ജിയോ ഗ്ലാസ്‌ : ഉടൻ വിപണിയിൽ എത്തും


Spread the love

ജൂലൈ മാസം നടന്ന ‘റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡി’ന്റെ 43-ാം വാർഷിക ജനറൽ മീറ്റിങ് വേദിയിലാണ്, ‘ജിയോ ഗ്ലാസ്” എന്ന നൂതന സാങ്കേതിക വിദ്യാ ഉപകരണം ജിയോ അവതരിപ്പിച്ചത്.

എന്താണ് ജിയോ ഗ്ലാസ്‌?

മിക്സഡ് റിയാലിറ്റി അടിസ്ഥാനമാക്കിയുള്ള “ഹോളോഗ്രാഫിക് ലെൻസ്” ആണ് ജിയോ ഗ്ലാസ്. സ്മാർട്ട്‌ ഫോണുമായി ബന്ധിപ്പിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുക, വീഡിയോ കോൾ ചെയ്യുക, പ്രസന്റേഷൻ പങ്കുവയ്ക്കുക എന്നിങ്ങനെ, ഒരു പിടി നൂതന സാധ്യതകളാണ് ഈ ജിയോ ഗ്ലാസിലൂടെ സാധ്യമാകുന്നത്..

പ്രത്യേകതകൾ

75 ഗ്രാം ഭാരമുള്ള ജിയോ ഗ്ലാസിന്റെ രണ്ട് ലെൻസുകളുടെയും മധ്യത്തിലായി ഒരു ക്യാമറ ഘടിപ്പിച്ചിട്ടുണ്ട്. ലെൻസുകൾക്ക് പുറകിലായാണ് മിക്സഡ് റിയാലിറ്റി എന്ന സാങ്കേതിക സൗകര്യങ്ങൾ സജ്ജീകരിച്ചിരിക്കുന്നത്. ഗ്ലാസിന്റെ ഇരു കാലുകളിലും സ്പീക്കറുകളുണ്ട്. ഇവയ്ക് ഹൈ റെസല്യൂഷൻ ഡിസ്‌പ്ലേയ്ക്കൊപ്പം ചൂട് പുറം തള്ളാൻ, ജിയോ ഗ്ലാസിന്റെ ഫ്രയ്മിൽ വെന്റുകളും ഘടിപ്പിച്ചിട്ടുണ്ട്. കട്ടി കൂടിയ ജിയോ ഗ്ലാസിന്റെ ഫ്രെയിം പ്ലാസ്റ്റിക് നിർമ്മിതമാണ്.

ഉപയോഗങ്ങൾ

• ജിയോ ഗ്ലാസ് ഉപയോഗിച്ച് തത്സമയ
ഹോളോ ഗ്രാഫിക് വീഡിയോ കോൾ ചെയ്യാൻ സാധിക്കും. ഇതുവഴി കോൾ ചെയ്യുന്ന വ്യക്തിയുടെ 3D രൂപത്തിൽ, സുഹൃത്തുക്കളോട് സംസാരിക്കുവാനും, പ്രസന്റേഷനുകളും, സ്ക്രീനും പങ്കുവയ്ക്കാനും സാധിക്കും.

• സ്വന്തമായി ശബ്ദ സംവിധാനം ജിയോ ഗ്ലാസിനുള്ളതിനാൽ ശബ്ദ നിർദ്ദേശങ്ങളിലൂടെ കോൾ ചെയ്യാൻ സഹായിക്കും. എച്ച്ഡി ഗുണമേന്മയിലുള്ള ശബ്ദമുൾപ്പടെ എല്ലാത്തരം ശബ്ദ ഫോർമാറ്റുകളും ഇത് പിന്തുണയ്ക്കും. ഇതിനായി, അലെക്സ, ഗൂഗിൾ അസിസ്റ്റന്റ് പോലുള്ള വിർച്വൽ അസിസ്റ്റന്റ് സംവിധാനമാണ് ജിയോ ഉപയോഗിക്കുന്നത്. നിലവിൽ 25 ആപ്ലിക്കേഷനുകളാണ് ജിയോ ഗ്ലാസിൽ ലഭ്യമാകുന്നത്.

• ജിയോ ഗ്ലാസ് ഉപയോഗിച്ച് വിർച്വൽ ക്ലാസുകൾ നടത്താനാകും. ഗ്ലാസ് ഉപയോഗിച്ച് സൃഷ്ടിക്കുന്ന വിർച്വൽ ക്ലാസ് മുറിയിൽ അധ്യാപകർക്കും, വിദ്യാർഥികൾക്കും ഒന്നിച്ചിരിക്കാൻ സാധിക്കും. ഗ്ലാസ് വച്ചുള്ള കോളിങ് ക്ലാസിനിടെ വിര്‍ച്വല്‍ ഫ്രെയിമുകള്‍ നിര്‍മ്മിക്കാനും, പ്രസന്റേഷനുകള്‍ പങ്കുവയ്ക്കാനുമാവും. കൂടാതെ 3D പ്രസന്റേഷനുകളുടെ സഹായത്തോടെ അവതരണ വിഷയത്തിലെ ചിത്രങ്ങളും മറ്റും ത്രിഡിയായി കാണിക്കാനുമാവും.

കോവിഡ് 19 എന്ന മഹാമാരിയുടെ വ്യാപന പശ്ചാത്തലത്തിൽ തൊഴിൽ, വിദ്യാഭ്യാസ മേഖലകൾ ഓൺലൈൻ രീതിയിലേക്കായതോടെ ഭാവിയിൽ ഇത്തരം ഡിജിറ്റിൽ സംവിധാനങ്ങളുടെ സാധ്യത കണക്കിലെടുത്താണ് ജിയോ ഗ്ലാസ് അവതരിപ്പിച്ചിട്ടുള്ളത്. ജിയോ ഗ്ലാസിന്റെ വില എത്രയാണെന്നോ, എന്ന് മുതൽ വിൽപനയ്ക്ക് എത്തുമെന്നോ കമ്പനി വെളിപ്പെടുത്തിയിട്ടില്ല. എന്നിരുന്നാലും ഈ വർഷം അവസാനത്തോടു കൂടി ജിയോ ഗ്ലാസ്‌ വിപണിയിൽ എത്തുമെന്ന് പ്രതീക്ഷിക്കാം.

Read also: ആരോഗ്യ സംരക്ഷണത്തിനായി ഗൂഗിൾ ഫിറ്റ് ആപ്ലിക്കേഷൻ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: admin

Close