റിലയൻസ് പുതിയ ജിയോ ടിവി പ്ലസ് സേവനം പുറത്തിറക്കി


Spread the love

ജൂലൈ മാസം നടന്ന റിലയൻസ് കമ്പനിയുടെ നാല്പത്തിമൂന്നാം വാർഷിക ജനറൽ മീറ്റിങ്ങിൽ  ആകാശ്  അംബാനിയാണ് ജിയോ ടിവി പ്ലസ് എന്ന യൂസർ ഇന്റർഫെയ്സ് അവതരിപ്പിച്ചത്.  ആമസോൺ പ്രൈം വീഡിയോ, ഡിസ്നി, ഹോട്ട്സ്റ്റാർ, നെറ്റ്ഫ്ളിക്സ്, സോണി ലൈവ് തുടങ്ങിയ ഓവർ ദി ടോപ് (ഒ.ടി.ടി) പ്ലാറ്റ്ഫോമുകൾ, ടിവി ചാനലുകൾ, വിവിധ തരം ആപ്ലിക്കേഷനുകൾ, സേവനങ്ങൾ എന്നിവയെല്ലാം ജിയോ ടിവി പ്ലസ് എന്ന പ്ലാറ്റ്ഫോമിലൂടെ ലഭ്യമാവും. 

എന്താണ് ഓവർ ദി ടോപ് (ഒ.ടി.ടി) സേവനങ്ങൾ? 

 ഇന്റർനെറ്റിന്റെ  സഹായത്തോടുകൂടി മീഡിയ സ്ക്രീനിങ്, ഉപഭോക്താക്കൾക്ക് നേരിട്ട് എത്തിക്കുന്ന സേവനമാണ് ഒ. ടി. ടി.  ഇന്റർനെറ്റ്‌ കണക്ഷനുള്ള കംപ്യൂട്ടറുകളിൽ, സ്മാർട്ട്‌ ഫോണുകളിൽ, സ്മാർട്ട്‌ ടി. വി കളിൽ, ഡിജിറ്റൽ മീഡിയ പ്ലേയേറുകളിൽ എന്നിവയിൽ എല്ലാം ഒ.ടി. ടി സേവങ്ങൾ ലഭ്യമാണ്.

        പന്ത്രണ്ട്  മുൻനിര ഒ.ടി.ടി പ്ലാറ്റ്ഫോമുകൾ ജിയോ ടിവി പ്ലസ്സിൽ ലഭ്യമാവും. കൂടാതെ അലക്സ പോലുള്ള  വോയ്സ് സെർച്ച് സൗകര്യവും ഇതിലുണ്ട്. അതിനാൽ ഉപയോക്താക്കൾക്ക് വളരെ എളുപ്പത്തിൽ സിനിമകളും, പരിപാടികളും ഇതിലൂടെ തിരയാൻ സാധിക്കും. വിവിധ അപ്ലിക്കേഷനുകൾക്കും, ഒ.ടി.ടി  സേവനങ്ങൾക്ക് എല്ലാം കൂടി ഒറ്റ തവണ ലോഗിൻ ചെയ്താൽ മതി എന്നുള്ളതാണ് ഇതിന്റെ പ്രത്യേകത. ഓരോ ആപ്ലിക്കേഷനും  പ്രത്യേകം ലോഗിൻ ചെയ്യേണ്ടതില്ല. 

 

ജിയോ ടിവി പ്ലസിനൊപ്പം ജിയോ ഗ്ലാസ് എന്ന നൂതന  ഉപകരണവും റിലയൻസ് ഇൻഡസ്ട്രീസ് അവതരിപ്പിച്ചിട്ടുണ്ട്. മിക്സഡ് റിയാലിറ്റി സാങ്കേതിക വിദ്യ അടിസ്ഥാനമാക്കിയുള്ള സേവനങ്ങളാണ് ജിയോ ഗ്ലാസിലുള്ളത്. ജിയോ ഗ്ലാസ്സിനെ കുറിച്ച് കൂടുതൽ അറിയുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു  : ജിയോ ഗ്ലാസ്‌ : ഉടൻ വിപണിയിൽ എത്തും

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Rani Raj

Close