
വഴിയോരങ്ങളില്‍ ജ്യൂസും പറ്റ് പാനീയങ്ങളും വില്ക്കുന്നവരുടെ എണ്ണം വര്‍ധിക്കുകയാണ്. എന്നാല്‍ വഴിയോരങ്ങളില്‍ വില്‍ക്കുന്ന പാനീയങ്ങള്‍ എത്രത്തോളം സുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ച് നിര്‍മ്മിക്കുന്നവയാണെന്ന് ആരെങ്കിലും ശ്രദ്ധിക്കാറുണ്ടോ? എന്നാല്‍ ആരോഗ്യം ശ്രദ്ധിക്കുന്നവര്‍ പുറത്ത് നിന്ന് ഏത് തരം ഭക്ഷണം കഴിച്ചാലും ചില കാര്യങ്ങള്‍ ശ്രദ്ധിക്കണം. തെരുവില്‍ ജ്യൂസ് വില്പന നടത്തുന്നവര്‍ 20 ലീറ്റര്‍ വാട്ടര്‍ ബോട്ടിലില്‍ പലപ്പോഴും ടാപ്പില്‍ നിന്നും മറ്റും വെള്ളം നിറച്ച് ഉപയോഗിക്കുന്നതായി ശ്രദ്ധയില്‍പ്പെട്ടിട്ടുള്ളതായി ഭക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മിഷണര്‍ കെ.ശ്രീകല അറിയിച്ചു.
മാത്രമല്ല ബോട്ടിലിലെ ലേബലോ നിര്‍മാണ തീയതിയോ പലരും ശ്രദ്ധിക്കാറുമില്ല. ബിഐഎസ് മുദ്രയുള്ള കുപ്പിയിലെ വെള്ളം മാത്രമേ ജ്യൂസ് നിര്‍മിക്കാന്‍ ഉപയോഗിക്കാന്‍ പാടുള്ളൂ. നിയമാനുസൃതമുള്ള എഫ്എസ്എസ്എഐ റജിസ്ട്രേഷന് ഉള്ളവര്‍ക്ക് മാത്രമേ ജ്യൂസ് വില്പന നടത്താന്‍ അനുമതിയുള്ളൂ. കരിമ്പിന് ജ്യൂസ് വില്പന നടത്തുന്നവര്‍ കരിമ്ബ് കഴുകാതെ തൊലികളഞ്ഞ് ജ്യൂസ് ഉണ്ടാക്കുന്നതായും ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്. ഇതും ഭക്ഷ്യവിഷബാധയ്ക്ക് കാരണമായേക്കാം.ശുചിത്വമില്ലാത്ത സ്ഥലങ്ങളില്‍ നിന്ന് ഭക്ഷണം കഴിക്കുന്നതുമൂലം വയറിളക്കം ഛര്‍ദ്ദി മഞ്ഞപ്പിത്തം എന്നിവ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2