K Fon അവസാന ഘട്ടത്തിലേക്ക്. ഒപ്ടിക്കൽ ഫൈബർ ടെക്‌നിഷ്യന്മാർക്ക് ധാരാളം തൊഴിലവസരങ്ങൾ.


Spread the love

മലയാളികളുടെ സ്വപ്ന പദ്ധതി ആയ K Fon (കേരള ഫൈബർ ഒപ്റ്റിക് നെറ്റ്‌വർക്ക്) അവസാന ഘട്ടത്തിലേക്കെത്തി എന്ന സന്തോഷ വാർത്ത പങ്ക് വെച്ച് മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ. 2022 ഏപ്രിൽ 28 വരെ ഉള്ള കണക്ക് പ്രകാരം പദ്ധതിയുടെ 61.38 ശതമാനം ജോലികൾ പൂർത്തിയായി എന്നാണ് അദ്ദേഹം മാധ്യമങ്ങളെ അറിയിച്ചത്. കേരളത്തിലെ എല്ലാ ബി. പി. എൽ കുടുംബങ്ങളിലേക്കും സൗജന്യ ഇന്റർനെറ്റ്‌ സൗകര്യം ഉറപ്പാക്കുന്ന പദ്ധതി ആണ് K Fon.

കേരളത്തിൽ എല്ലാവർക്കും ഹൈ സ്പീഡ് ഇന്റർനെറ്റ്‌ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോട് കൂടി ആണ് സർക്കാർ K FON പദ്ധതി ആരംഭിച്ചത്. സർക്കാർ സേവനങ്ങളായ ഇ- ഹെൽത്ത്‌, ഐ. റ്റി പാർക്കുകൾ, എയർ പോർട്ട്‌, സീ പോർട്ട്‌ എന്നിവയെല്ലാം ഡിജിറ്റൽ ആക്കുന്നതിന്റെ ഭാഗമായിട്ടാണ് K Fon പദ്ധതി വിഭാവനം ചെയ്തിരിക്കുന്നത് . ബി. പി. എൽ വിഭാഗത്തിൽ പെടാത്ത കുടുംബങ്ങൾക്കും മിതമായ നിരക്കിൽ ഈ പദ്ധതി വഴി ഇന്റർനെറ്റ്‌ സേവനം ലഭ്യമാക്കുന്നതാണ് എന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. നിലവിൽ പദ്ധതിയുടെ ആദ്യഘട്ടമായി എല്ലാ നിയോജക മണ്ഡലങ്ങളിൽ നിന്നും 100 വീതം കുടുംബങ്ങളെ തിരഞ്ഞെടുത്തു കണക്ഷൻ നൽകുവാനാണ് തീരുമാനിച്ചിരിക്കുന്നത് . ഇതിന് അർഹത ഉള്ളവരെ കണ്ടെത്തുവാനുള്ള നടപടികൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ വഴി ആരംഭിച്ചു കഴിഞ്ഞു. ഈ പദ്ധതി പ്രകാരം ഒരു ദിവസം 10 മുതൽ 15 M.B.P.S. വേഗതയിൽ പ്രതിദിനം 1.5 ജി. ബി ഡാറ്റ ഉപഭോക്താക്കൾക്ക് സൗജന്യം ആയി നൽകുമെന്നാണ് അറിയിച്ചിട്ടുള്ളത്.

2019 ലെ ‘ഫഹീമ ഷെറിൻ v/s സ്റ്റേറ്റ് ഓഫ് കേരള’ കേസ് പ്രകാരം ഇന്റർനെറ്റ്‌ ഉപയോഗം ഒരു വ്യക്തിയുടെ ഭൗതിക അവകാശം ആണെന്ന് കേരള ഹൈ കോടതി വിധി പുറപ്പെടുവിച്ചിട്ടുണ്ട്. ഇതിനെ തുടർന്ന് ആണ്, എല്ലാ ബി. പി. എൽ കുടുംബങ്ങൾക്കും സൗജന്യമായും , മറ്റുള്ളവർക്ക് മിതമായ നിരക്കിലും ഇന്റർനെറ്റ്‌ ലഭ്യം ആക്കുവാൻ ഉള്ള K Fon പദ്ധതിയുമായി കേരള സർക്കാർ മുൻപോട്ട് വന്നത്. 52,000 കിലോമീറ്റർ ദൈർഖ്യം ഉള്ള ഒപ്റ്റികൽ ഫൈബർ ശൃംഗല ആവശ്യമുള്ള ഈ പദ്ധതിയുടെ മുതൽ മുടക്ക് 1531 കോടി രൂപ ആണ്. കാക്കനാട് ഇൻഫോ പാർക്കിലാണ് ഇതിന്റെ നെറ്റ്‌വർക്ക് ഓപ്പറേഷൻ സെന്റർ. ഇതോടു കൂടി ഇന്റർനെറ്റ് ലഭ്യത പൗരന്റെ അവകാശം ആണ് എന്ന് പ്രഖ്യാപിക്കുന്ന ഇന്ത്യയിലെ പ്രഥമ സംസ്ഥാനം ആയി കേരളം മാറി.

കെ ഫോണിന്റെ കടന്നു വരവോട് കൂടി, കേരളത്തിൽ ഫൈബർ ഒപ്റ്റിക്സ് ടെക്നീഷ്യന്മാരുടെ തൊഴിലവസരങ്ങൾ വൻതോതിൽ കൂടിയിരിക്കുകയാണ്. തൊഴിൽ പരിചയം ഉള്ള ഒപ്റ്റിക്കൽ ഫൈബർ ടെക്നീഷ്യന്മാരുടെ ജോലി ഒഴിവുകൾ കെ ഫോൺ വെബ്സൈറ്റിലും, പ്രമുഖ പത്രങ്ങളിലും തുടർച്ചയായി പ്രസിദ്ധീകരിക്കുന്നുണ്ട്. http://www.kfon.kerala.gov.in എന്ന വെബ്സൈറ്റിലൂടെ ഇതിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭിക്കുന്നതാണ്യോ. യോഗ്യത ഉള്ളവർക്ക് ഈ വെബ്സൈറ്റ് വഴി ജോലിക്ക് അപേക്ഷിക്കാവുന്നതാണ്.

കേരളത്തിൽ മാത്രം അല്ല, മറിച്ചു ലോകത്തെങ്ങും വളരെ അധികം തൊഴിൽ സാധ്യത ഉള്ള ഒരു മേഖല ആണ് ഒപ്റ്റിക്കൽ ഫൈബറിന്റേത്. എസ്. എസ്. എൽ. സി, പ്ലസ് ടു, വി. എച്ച്. എസ്. ഇ, ഐ. ടി. ഐ, പോളി ടെക്നിക്, എഞ്ചിനീയറിങ് വരെ പഠിച്ചവർക്ക് 4 മാസം കാലാവധി ഉള്ള ഈ തൊഴിൽ അധിഷ്ഠിത കോഴ്സ്സിന് ചേർന്ന് പഠിക്കാവുന്നതാണ്. S.S.L.C, പ്ലസ് ടു എന്നിവ കഴിഞ്ഞവർക്ക് ഒപ്റ്റിക്കൽ ഫൈബർ ടെക്‌നിഷ്യൻ ആയിട്ടും, I. T. I, V. H. S. E എന്നിവ പൂർത്തിയാക്കിയവർക്ക് ഒപ്റ്റിക്കൽ ഫൈബർ സ്പ്ലൈസർ ആയും, ഡിപ്ലോമ, എഞ്ചിനീയറിംഗ് എന്നിവ കഴിഞ്ഞവർക്ക് നെറ്റ്‌വർക്ക് എഞ്ചിനീയർ, പ്ലാനിങ് എഞ്ചിനീയർ, പ്രൊജക്റ്റ്‌ എഞ്ചിനീയർ എന്നിങ്ങനെ നാട്ടിലും, വിദേശത്തും ജോലി നേടാവുന്നതാണ്. ഈ മേഖലയിൽ തൊഴിൽ പരിശീലനം നൽകി വരുന്ന കേരളത്തിലെ പ്രമുഖ സ്ഥാപനമാണ് I.A.S.E. ഇവിടെ പഠിക്കുന്നവർക്ക് 100% ജോലി ഉറപ്പ് നൽകുന്നു. സാമ്പത്തികമായി ബുദ്ധിമുട്ടുള്ളവർക്ക് പ്ലെയ്സ്‌മെന്റ് ലഭിച്ചതിനു ശേഷം ഇൻസ്റ്റാൾമെന്റായി ഫീസ് അടക്കുവാനുള്ള സൗകര്യവുമുണ്ട്. കൂടുതൽ വിവരങ്ങൾക്ക്  https://iasetraining.org/ എന്ന വെബ്സൈറ്റ് സന്ദർശിക്കുകയോ, http://wa.me/917025570055 വാട്സാപ്പിൽ ബന്ധപെടുകയോ ചെയ്യുക.

Read also: ഫയർ അലാറം കോഴ്സ്- ജോലി സാധ്യതകൾ

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close