സംസ്ഥാനം പ്രളയദുരിതത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ മന്ത്രി കെ.രാജു ജര്‍മനിയില്‍


Spread the love

സംസ്ഥാനം പ്രളയദുരിതത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍ വനംവകുപ്പ് മന്ത്രി കെ. രാജുവിന്റെ വിദേശ പരിയടനം. ഇന്നലെ പുലര്‍ച്ചെയാണ് മന്ത്രി ജര്‍മനിയിലേക്ക് യാത്ര തിരിച്ചത്. കോട്ടയം ജില്ലയുടെ ചുമതലയുള്ള മന്ത്രിയാണ് കെ. രാജു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ പരിപാടിയില്‍ പങ്കെടുക്കാനാണ് മന്ത്രി ജര്‍മനിയിലേക്ക് പോയത്.
അതേസമയം, തോരാമഴയില്‍ ദുരിതക്കയത്തിലകപ്പെട്ടവരുടെ കണ്ണീരൊപ്പാനും ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ഏകോപിപ്പിക്കാനും ഉറക്കമിളച്ച് പ്രവര്‍ത്തിക്കുകയാണ് മുഖ്യമന്ത്രിയുടെ ഓഫീസ്. ഇന്നലെ രാത്രി ചേര്‍ന്ന അടിയന്തര യോഗത്തിനുശേഷം ഇന്ന് സംസ്ഥാനത്താകമാനം നടപ്പാക്കേണ്ട ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യുന്നതിന്റെയും അതിനാവശ്യമായ ക്രമീകരണങ്ങള്‍ സജ്ജീകരിക്കുന്നതിന്റെയും തിരക്കിലായിരുന്നു മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസ് ജീവനക്കാരും.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close