സംരംഭങ്ങൾ തുടങ്ങാൻ അനുമതി നേടാം കെ-സ്വിഫ്റ്റിലൂടെ


Spread the love

നമ്മുടെ നാട്ടിൽ ഒരു സംരംഭം ആരംഭിക്കുന്നതിന് മുന്നോടിയായി അനേകം നൂലാമാലകൾ കടക്കേണ്ടതുണ്ട്  എന്ന് നമുക്കറിയാം. ആ കടമ്പകൾ ഒക്കെ കടന്ന്  ‘സംരംഭം’ എന്ന സ്വപ്നം സാക്ഷാത്കരിക്കുവാൻ  കഠിനപരിശ്രമം ആവശ്യമായി വരുന്നു. എന്നാൽ എത്രയും പെട്ടെന്ന് സംരംഭം/ബിസിനസ് തുടങ്ങുവാൻ സഹായിക്കുന്ന ഒരു പദ്ധതി കേരള സർക്കാർ മുന്നോട്ട് വെച്ചിട്ടുണ്ട്.

K SWIFT

സംരംഭങ്ങൾ തുടങ്ങുന്നതും  പ്രവർത്തിപ്പിക്കുന്നതും സുഗമമാക്കുവാൻ വേണ്ടി 1999 ൽ കേരളം സിംഗിൾ വിൻഡോ ക്ലിയറൻസ് ആക്ട് അവതരിപ്പിക്കുക ഉണ്ടായി. പ്രസ്തുത ആക്ട് പ്രകാരം ‘ഈസ് ഓഫ് ടൂയിംഗ് ബിസിനസ്’ ന്റെ ഭാഗമായി ഓൺലൈൻ ക്ലിയറൻസ് മെക്കാനിസം  KSWIFT (Kerala Single Window Interface for Fast and Transparent) നിലവിൽ വന്നു. സമയബന്ധിതമായി ലൈസൻസുകളും അംഗീകാരങ്ങളും നൽകുന്ന വിഷയത്തിൽ കേരള സർക്കാരുമായുള്ള എല്ലാ ഇടപാടുകൾക്കുമുള്ള വേദിയാണ് KSWIFT. 10 കോടി വരെ നിക്ഷേപമുള്ള സംരംഭങ്ങൾക്ക് ഇത് സഹായകമാണ്.

സംസ്ഥാനത്ത് ഒരു സംരംഭം ആരംഭിക്കുന്നതിനോ  പ്രവർത്തിപ്പിക്കുന്നതിനോ  ആവശ്യമായ വിവിധ വകുപ്പുകളുടെ അനുമതികൾ വളരെ വേഗത്തിൽ ലഭ്യമാക്കുക എന്നതാണ് KSWIFT ന്റെ ലക്ഷ്യം. ഇതിനായി  സംസ്ഥാന- ജില്ല- ഇൻഡസ്ട്രിയൽ തലങ്ങളിൽ സിംഗിൾ വിൻഡോ ക്ലിയറൻസ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. സംരംഭകരുടെ സംശയ നിവാരണങ്ങൾക്കായി സംസ്ഥാന, ജില്ലാ തലങ്ങളിൽ സെല്ലുകളും പ്രവർത്തിക്കുന്നുണ്ട്.

കെ-സ്വിഫ്റ്റിലൂടെ ഒരു സംരംഭം ആരംഭിക്കാൻ  ആവശ്യമായിട്ടുള്ള സാക്ഷ്യപത്രം സമർപ്പിക്കാം. ഇതിലൂടെ തന്നെ കൈപ്പറ്റ് രസീത് ഡൗൺലോഡ് ചെയ്യാനും കഴിയും. പ്രസ്തുത കൈപ്പറ്റ് രസീതിന് മൂന്നുവർഷം പ്രാബല്യം ഉണ്ടായിരിക്കും. കാലാവധി അവസാനിച്ച്, 6 മാസത്തിനുള്ളില്‍ വ്യവസായ സ്ഥാപനം ആവശ്യമായ അനുമതികള്‍ വാങ്ങിയാല്‍ മതി. അതും കെ സ്വഫ്റ്റിലൂടെ തന്നെ അനായാസം നിര്‍വഹിക്കാം.

ഓൺലൈനിലൂടെ അപേക്ഷിക്കേണ്ട വിധം

 • കെ-സ്വിഫ്റ്റ് വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്യുക.
 • രജിസ്റ്റർ ചെയ്തതിനു ശേഷം ലോഗിൻ ചെയ്യുക.
 • നിങ്ങളുടെ സംരംഭത്തെ കുറിച്ച് ഉള്ള വിവരങ്ങൾ സമർപ്പിക്കുക.
 •  പ്രസ്തുത സംരംഭത്തിന്  ആവശ്യമായ അംഗീകാരങ്ങളുടെ ലിസ്റ്റ് സ്ക്രീനിൽ  ദൃശ്യമാകും.
 • പൊതു അപേക്ഷാഫോം പൂരിപ്പിച്ച് ആവശ്യമായ രേഖകളും സമർപ്പിക്കുക.
 • പ്രോസസിങ്ങിന് ആവശ്യമായ പണം നൽകുക.

അപേക്ഷ സമർപ്പണത്തിനു ശേഷം ബന്ധപ്പെട്ട വകുപ്പുകളിൽ നിന്നും വെരിഫിക്കേഷൻ കഴിഞ്ഞ് അനുമതി ലഭിക്കുന്നതാണ്.

 KSWIFT ൽ ലഭ്യമാക്കിയിട്ടുള്ള 14 വകുപ്പുകൾ

 • Directorate of Urban Affairs
 • Directorate of Panchayats
 • Department of Town and Country Planning
 • Department of Factories and Boilers
 • Department of Electrical Inspectorate
 • Department of Mining and Geology
 • Department of Forest and Wildlife
 • Department of Labour
 • Department of Fire and Rescue Services
 • Kerala State Pollution Control Board
 • State Environment Impact Assessment Authority
 • Kerala State Electricity Board Ltd
 • Kerala Water Authority
 • Department of Ground Water

ഒന്നിലധികം വകുപ്പുകളിൽ നിന്നും അനുമതികൾ വേഗത്തിൽ ലഭ്യമാക്കുന്നതിന് ഈ ഏകജാലക പോർട്ടൽ  വഹിക്കുന്ന പങ്ക് ചെറുതല്ല. നടപടികളുട നൂലാമാലകളിൽ കുടുങ്ങി സംരംഭകർ പ്രയാസപ്പെടുന്നതിന് ഒരു അറുതി വരുത്താൻ  ഇതിന് സാധിക്കുന്നുണ്ട്.

Read also :- മടങ്ങി എത്തിയ പ്രവാസികൾക്ക് സപ്ലൈകോ പ്രവാസി സ്റ്റോർ തുടങ്ങാം 

ഈ അറിവ് നിങ്ങൾക്ക്‌ പ്രയോജനപ്പെട്ടു എങ്കിൽ മറ്റുള്ളവർക്ക് കൂടി ഷെയർ ചെയ്യുക. കൂടുതൽ അറിവുകൾക്കായി എക്സ്പോസ് കേരളയുടെ ഫേസ്ബുക് പേജ് ലൈക്‌ ചെയ്യുക.http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close