തട്ടുകട സ്റ്റൈൽ കാട ഫ്രൈ.


Spread the love

സ്വാദിനൊപ്പം ആരോഗ്യത്തിലും മുൻ പന്തിയിൽ നിൽക്കുന്നതാണ് കാട. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് തയ്യാറാക്കി എടുക്കുവാൻ കഴിയുന്ന ഒരു വിഭവം ആണ് കാട ഫ്രൈ. നമ്മുടെ നാട്ടിൽ സുലഭമായ കാട കൊണ്ട് കുട്ടികൾക്കും, മുതിർന്നവർക്കും എല്ലാം ഇഷ്ടമാകുന്ന രീതിയിൽ സ്വാദിഷ്ടമായ ഫ്രൈ തയ്യാർ ആക്കി നോക്കിയാലോ.

ആവശ്യമുള്ള സാധനങ്ങൾ.

കാട: 3 എണ്ണം
മുളക് പൊടി: 2 tsp
കുരുമുളക് പൊടി: 1 tsp
മഞ്ഞൾ പൊടി: ½ tsp
ഇഞ്ചി: 1 കഷ്ണം പേസ്റ്റ് ആക്കിയത്
വെളുത്തുള്ളി: 10 അല്ലി പേസ്റ്റ് ആക്കിയത്.
ജീരക പൊടി: 1 tsp
നാരങ്ങ: 1 എണ്ണം
കോൺ ഫ്ളവർ: 2 ടേബിൾ സ്പൂൺ
ഗരം മസാല: 1 ടേബിൾ സ്പൂൺ
ഉപ്പ്: ആവശ്യത്തിന്
എണ്ണ: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം.

ആദ്യമായി കാട വറുത്തെടുക്കുവാൻ ആവശ്യമായ മസാല തയ്യാറാക്കുക. ഇതിനായി 2 tsp മുളക് പൊടി, 1 tsp കുരുമുളക് പൊടി, ½ tsp മഞ്ഞൾ പൊടി, 2 ടേബിൾ സ്പൂൺ ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, 1 tsp വലിയ ജീരകം പൊടിച്ചത്, 2 ടേബിൾ സ്പൂൺ കോൺ ഫ്ളവർ, 1 ടേബിൾ സ്പൂൺ ഗരം മസാല, 1 നാരങ്ങയുടെ നീര്, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് ആവശ്യത്തിന് വെള്ളവും ചേർത്ത് കൈ കൊണ്ട് നല്ലത് പോലെ കൂട്ടി യോജിപ്പിച്ചു അധികം ലൂസ് അല്ലാത്ത രീതിയിൽ മസാല തയ്യാറാക്കി എടുക്കുക.

കാട നല്ല വൃത്തി ആയി കഴുകി എടുക്കുക. ശേഷം മസാല നല്ലത് പോലെ കാടയിൽ പിടിക്കുവാൻ വേണ്ടി, കത്തി ഉപയോഗിച്ച് കാട വരഞ്ഞു കൊടുക്കുക. അതിന് ശേഷം തയ്യാറാക്കി വെച്ചിരിക്കുന്ന മസാല കാടയിൽ പുരട്ടി എടുക്കുക. ഈ സമയം എല്ലാ ഭാഗത്തും മസാല നല്ലത് പോലെ പുരളുവാൻ വേണ്ടി പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. ശേഷം മസാല നല്ലത് പോലെ കാടയിൽ പിടിച്ചു വരുവാൻ വേണ്ടി 1 മണിക്കൂർ നേരത്തേക്ക് മാറ്റി വെയ്ക്കുക.

1 മണിക്കൂറിനു ശേഷം ഒരു പാൻ അടുപ്പിൽ വെച്ചു ചൂടാകുമ്പോൾ, കാട വറുക്കുവാൻ ആവശ്യമായ എണ്ണ ഒഴിക്കുക. എണ്ണ ചൂടായതിന് ശേഷം ഓരോ കാട ആയി എണ്ണയിലേക്കിട്ട്, ചെറിയ തീയിൽ വെച്ച് വറുത്തെടുക്കാവുന്നതാണ്. വളരെ എളുപ്പത്തിൽ തന്നെ തയ്യാറാക്കി എടുക്കാവുന്ന കാട ഫ്രൈ തീർച്ചയായും എല്ലാവരും പരീക്ഷിച്ചു നോക്കേണ്ടതാണ്.
Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close