കച്ചോലം കൃഷി ചെയ്യാം; ഔഷധത്തിനു പുറമെ നല്ലൊരു വരുമാനമാര്‍ഗ്ഗം.


Spread the love

നിലത്ത് പറ്റി വളരുന്നതും ഇഞ്ചി വർഗ്ഗത്തിൽപെടുന്നതുമായ ഒരു ഔഷധസസ്യമാണ് കച്ചോലം അഥവാ കച്ചൂരി. ഔഷധ സസ്യകൃഷിയിൽ പേരുകേട്ടതും, എന്നാൽ അധികമാരും പരീക്ഷിക്കാത്തതുമായ ഒരു സുഗന്ധ വിളയാണ് കച്ചോലം.

ഉപയോഗങ്ങൾ

*ശ്വാസ സംബന്ധവും, ദഹനസംബന്ധവുമായ അസുഖങ്ങൾക്ക് പ്രതിവിധിയാണ് കച്ചോലം(കിഴങ്ങ് ).

*ഇവ സുഗന്ധ തൈല നിർമ്മാണത്തിന് ഉപയോഗിക്കാറുണ്ട്.

*വിഷവസ്തുക്കളെ പുറന്തള്ളാനുള്ള കഴിവ് ഇവർക്ക് ഉണ്ട്.

*അശ്വഗന്ധാദി ചൂര്‍ണ്ണം, കച്ചൂരാദി ചൂർണ്ണം, നാരായ ചുര്‍ണ്ണം, ഹിഗുപചാദി ചൂര്‍ണ്ണം എന്നിവയുടെ നിർമ്മാണത്തിന് കച്ചോലം പ്രധാന ചേരുവയാണ്.

*കുട്ടികളിൽ ഉണ്ടാകുന്ന വിരശല്യം ഒഴിവാക്കാൻ കഴിവുള്ളവയാണ് കച്ചോലം.

*ഉദരസംബന്ധമായ രോഗങ്ങളെ ചെറുക്കാൻ സഹായിക്കുന്നു.

*ഇവയിൽ നിന്നുണ്ടാക്കുന്ന തൈലം പനി, വയറു വേദന, ദഹനക്കേട് എന്നിവക്ക് പ്രതിവിധിയായി ഉപയോഗിക്കാം.

*കച്ചോലകിഴങ്ങ് ഉണക്കിപ്പൊടിച്ചത് തേനിൽ ചേർത്ത് കഴിക്കുന്നത് ചുമ മാറാൻ ഉത്തമം.

*ഛർദ്ദിക്കും പരിഹാരമായി ഇവ ഉപയോഗിക്കാറുണ്ട്.

*കൂടാതെ കച്ചോലം ഉത്തേജകവും, വേദനസംഹാരിയും, മൂത്രവർദ്ധകവും, കഫനിവാരണിയും ആണ്.

കച്ചോലത്തിലെ ഇനങ്ങള്‍

*രജനി
*കസ്തൂരി

എന്നിവയാണ് കച്ചോലത്തിലെ വിവിധ ഇനങ്ങള്‍.

കൃഷി രീതി

നല്ല വളക്കൂറും,നീർവാഴ്ചയുമുള്ള മണ്ണിൽ‌ ഏതു കാലാവസ്തയിലും ഇവ വളരും. ഏപ്രിൽ, മെയ് മാസങ്ങളിൽ കാലവർഷം കനക്കുന്നതിനു മുമ്പേ കച്ചോലത്തിന്റെ കൃഷി ആരംഭിക്കാം. കൃഷി ചെയ്യാന്‍ പോകുന്ന സ്ഥലം ആദ്യം നന്നായി ഉഴുതുമറിക്കണം. നല്ല മൂപ്പുള്ള രോഗബാധ തീരെയില്ലാത്ത കിഴങ്ങുകള്‍ വേണം നടീൽ വസ്തുവായി ഉപയോഗിക്കാൻ. കിഴങ്ങുകൾ നടുവാൻ ഉപയോഗിക്കുന്നതിന് മുമ്പ് സ്യൂഡോമോണാസ് ലായനിയിലോ, പച്ചച്ചാണക വെള്ളത്തില്ലോ ഒരു ദിവസം മുക്കിവെക്കണം. ശേഷം ഇവ തണലത്ത് ഉണക്കിയെടുക്കണം. കച്ചോലം വന്‍തോതില്‍ കൃഷി ചെയ്യുകയാണെങ്കില്‍ ഒരു സെന്റ് സ്ഥലത്ത് 30 മുതല്‍ 40 കിലോ ചാണകപ്പൊടിയോ, മണ്ണിരക്കമ്പോസ്‌റ്റോ ചേര്‍ത്ത് ഇളക്കണം. ഒരു മീറ്റർ വീതിയും, 25 സെ.മീറ്റർ ഉയരവുമുള്ള തടങ്ങളിലാണ് കച്ചോലക്കിഴങ്ങുകൾ നടേണ്ടത്. ഇലകള്‍ പൊട്ടിവിരിയുന്നതുവരെ നനാച്ചുകൊടുക്കേണ്ടത് അത്യാവശ്യമാണ്. പുതയിടാന്‍ ഉപയോഗിക്കുന്നത് കമ്മ്യൂണിസ്റ്റ് പച്ചയുടെ ഇലകളാണ്.തെങ്ങിന്‍തോപ്പില്‍ ഇടവിളയായിയും ഇവ കൃഷി ചെയ്യാവുന്നതാണ്. ഹെക്റ്ററിന് 100 കി.ഗ്രാം എല്ലുപൊടിയും, ജൈവാംശം കുറഞ്ഞ മണ്ണാണെങ്കിൽ 100 കി.ഗ്രാം ചാണകവും നടുന്നതിനു മുമ്പ് ചേർത്തുകൊടുക്കണം. കച്ചോലം നട്ട് 8 മാസം കൊണ്ട് വിളവെടുക്കാൻ സമയമാകും. ഇലകള്‍ ഉണങ്ങുമ്പോളാണ് വിളവെടുപ്പിന് പാകമായെന്ന് മനസിലാക്കുന്നത്. വിളവെടുത്ത കച്ചോലം നന്നായി കഴുകി അറിഞ്ഞു ഉണക്കി വിൽക്കാവുന്നതാണ് .

കീടങ്ങൾ

*ഇലവണ്ടുകൾ
*കറുത്തരോമപ്പുഴു
*പട്ടാളപ്പുഴു
*ചെല്ലിയുടെ ആക്രമണം
എന്നിവയാണ് കച്ചോലത്തിന്റെ പ്രധാന ശത്രുക്കൾ. കൂടാതെ മൊസൈക്ക് രോഗം ബാധിക്കാനുള്ള സാധ്യതയുണ്ട്.

രോഗ പരിചരണം

*ഇലവണ്ടുകൾ, കറുത്ത രോമപ്പുഴു എന്നിവക്കെത്തിരെ പുകയിലക്കഷായം ഉപയോഗിക്കാവുന്നതാണ്.

*ഇവയിൽ ഇലപ്പുള്ളി രോഗം ബാധിച്ചാല്‍ ഇലകള്‍ പറിച്ചുകളയണം. ശേഷം 8 ഗ്രാം സോഡാപ്പൊടിയും, 32 ഗ്രാം മഞ്ഞള്‍പ്പൊടിയും, 10 ലിറ്റര്‍ വെള്ളത്തില്‍ ലയിപ്പിച്ച് അതിലേക്ക് 40 ഗ്രാം പാല്‍ക്കായം കൂടി ചേര്‍ത്ത് കിട്ടുന്ന ലായനിയുടെ തെളിവെള്ളം ഇലകളിൽ രണ്ടാഴ്ചയിലൊരിക്കല്‍ തളിച്ചുകൊടുക്കണം.

*പട്ടാളപ്പുഴുവിന് വേപ്പിൻകുരു സത്ത് ലായനി തളിച്ചു കൊടുത്താൽ മതിയാകും.

*മൊസൈക്ക് രോഗം ബാധിച്ചാല്‍ വെര്‍ട്ടിസീലിയം ലയാനി അഞ്ച് മില്ലി എടുത്ത് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിച്ചാല്‍ മതിയാകും.

*പൂപ്പല്‍രോഗങ്ങള്‍ മണ്ണിലൂടെ പകരാന്‍ സാധ്യതയുണ്ട്. ഇതിന് വേപ്പിന്‍പിണ്ണാക്കും, ചാണകപ്പൊടിയും കിഴങ്ങ് നടുമ്പോള്‍ മണ്ണിലിട്ട് മൂടിയാല്‍ മതിയാകും.

പരിപാലനം

*വിത്തുകൾ നട്ട ശേഷം നന്നായി പുതയിട്ടു കൊടുക്കണം.

*മഴക്കാലം കഴിഞ്ഞ ശേഷം കളകൾ നീക്കം ചെയ്യൻ മറക്കരുത്.

*കീടബാധയേറ്റ ചെടികൾ പിഴുതെടുത്ത് നശിപ്പിക്കണം.

*ഇടക്ക് പച്ചച്ചാണകം വെള്ളത്തിൽ കലക്കി ചെടികൾക്കിടയിൽ ഒഴിച്ചു കൊടുക്കുന്നത് നല്ലതാണ്.

*തടങ്ങളിൽ വെള്ളം കെട്ടി നില്‍ക്കാൻ അനുവദിക്കരുത്. തടങ്ങളില്‍ വെള്ളം കെട്ടിനിന്നാല്‍ പെട്ടെന്ന് വേര് ചീഞ്ഞ് എല്ലാം നശിച്ചുപോകും.

*മണ്ണിന്റെ അമ്ല-ക്ഷാര നിലവാരം ആറിനും ഏഴിനും ഇടയില്‍ ആകുന്നതാണ് നല്ലത്.

പല ആയുർവേദ മരുന്ന് നിർമ്മാണ ശാലകൾ നല്ലവിലനൽകി കർഷകരിൽ നിന്നും കച്ചോലം വാങ്ങാറുണ്ട്. അതിനാൽ തന്നെ കച്ചോലം കൃഷി വളരെ ആദായകരമായിക്കൊണ്ടിരിക്കയാണ്.

കേരളത്തിൽ കൊക്കോ എങ്ങനെ ലാഭകരമായി കൃഷി ചെയ്യാം എന്ന് വായ്കുവാൻ ഈ ലിങ്ക് ക്ലിക്ക് ചെയ്യു.കൊക്കോ കൃഷിയിലൂടെ സ്ഥിരവരുമാനം.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക Expose Kerala

Ad Widget
Ad Widget

Recommended For You

About the Author: admin

Close