കടുവ ബോക്സ് ഓഫീസ് കളക്ഷൻ


Spread the love

 

സിംഹാസനം എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ്-ഷാജി കൈലാസ് ടീം ഒന്നിക്കുന്ന ചിത്രമാണ് കടുവ. ജിനു വി എബ്രഹാമിന്റേതാണ് തിരക്കഥ. ലൂസിഫറിന് ശേഷം വിവേക് ഒബ്രോയ് മലയാളത്തില്‍ അഭിനയിക്കുന്ന ചിത്രം കൂടിയാണ് കടുവ. വിവാദങ്ങൾക്കിടയിലും  കടുവ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. ജൂലൈ ഏഴിന് റിലീസ് ചെയ്ത ശേഷം നാല് ദിവസം പിന്നിടുമ്പോള്‍ 25 കോടിയോളമാണ്   കടുവ നേടിയെടുത്തത്. മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. പൃഥ്വിരാജിന്റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റായി മാറിയിരിക്കുകയാണ് കടുവ.

സിനിമയിലെ രംങ്ങള്‍ നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹിക മാധ്യമങ്ങളില്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് ഡയലോഗില്‍ മാറ്റം വരുത്താനുള്ള തീരുമാനം.ഭിന്നശേഷികുട്ടികള്‍ ജനിക്കുന്നത് അവരുടെ മാതാപിതാക്കള്‍ ചെയ്ത പാപത്തിന്റെ ഫലമാണ് എന്ന അര്‍ഥത്തില്‍ നായകന്റെ സംഭാഷണം ഉള്‍പ്പെടുത്തിയിരിക്കുന്നത് 2016-ലെ ഭിന്നശേഷി അവകാശനിയമം 92-വകുപ്പ് പ്രകാരമുള്ള കുറ്റകൃത്യമാണെന്ന് ചൂണ്ടിക്കാട്ടി പരിവാര്‍ കേരള എന്ന ഭിന്നശേഷി സംഘടന ജനറല്‍ സെക്രട്ടറി ആര്‍. വിശ്വനാഥനാണ് പരാതി നല്‍കിയത്. സിനിമയില്‍ ശാരീരിക വെല്ലുവിളി നേരിടുന്ന ബാലകഥാപാത്രത്തേക്കുറിച്ച് നായക കഥാപാത്രം നടത്തുന്ന വിവാദ ഡയലോഗ് കൈപ്പിഴയാണെന്നായിരുന്നു സംവിധായകന്‍ ഷാജി കൈലാസ് പ്രതികരിച്ചത്. അങ്ങനെയൊരു സംഭാഷണം എഴുതുമ്പോള്‍ തിരക്കഥാകൃത്ത് ജിനുവോ അത് പറയുമ്പോള്‍ നായകനായ പൃഥ്വിരാജോ ആ സീന്‍ ഒരുക്കുമ്പോള്‍ ഞാനോ അതിന്റെ മറ്റ് വശങ്ങളെക്കുറിച്ച് ചിന്തിച്ചില്ല എന്നതാണ് സത്യമെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. വിവാദ പരാമര്‍ശത്തില്‍ ക്ഷമാപണം നടത്തി ഷാജി കൈലാസും പൃഥ്വിരാജും. അര്‍ജുന്‍ അശോകന്‍, അലന്‍സിയര്‍, ബൈജു, രഞ്ജി പണിക്കര്‍ തുടങ്ങിയവരാണ് മറ്റുപ്രധാനവേഷങ്ങളിലെത്തുന്നത്.

 

Read also… പ്ലാസ്റ്റിക് ഉപഭോക്താക്കൾ ഒന്ന് സൂക്ഷിച്ചോ.. സ്ട്രോ മുതൽ ബോട്ടിൽ വരെ നിരോധിക്കാൻ ഒരുങ്ങി കേന്ദ്രസർക്കാർ.

Ad Widget
Ad Widget

Recommended For You

About the Author: Aiswarya

Freelance journalist
Close