കലാഭവന്‍ മണിയുടെ കഥ പറയുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി


Spread the love

കലാഭവന്‍ മണിയുടെ ജീവിത കഥ പറയുന്ന വിനയന്‍ സംവിധാനം ചെയ്യുന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി എന്ന ചിത്രത്തിലെ ‘ചാലക്കുടി ചന്തയ്ക്കു പോകുമ്പോള്‍’ എന്ന് തുടങ്ങുന്ന ഗാനം പുറത്തുവിട്ടു. നമ്മളെ എല്ലാവരെയും ഒരിക്കല്‍ കൂടി കലാഭവന്‍ മണിയെ ഓര്‍മ്മിപ്പിക്കുകയാണ് ഈ ഗാനത്തിലൂടെ. അറമുഖന്‍ വെങ്കിടങ്ങിന്റേതാണ് വരികള്‍. ആര്‍എല്‍വി രാമകൃഷ്ണന്‍ ആലപിച്ചിരിക്കുന്ന ഗാനം റീമിക്‌സ് ചെയ്തിരിക്കുന്നത് റാം സുരേന്ദറാണ്. രാജാമണിയാണ് ചിത്രത്തിലെ നായകന്‍.
സിനിമയില്‍ എത്തുന്നതിനു മുമ്പ് ഓട്ടോറിക്ഷ ഡ്രൈവറായാണ് മണി ജീവിതം ആരംഭിക്കുന്നത്. മണിക്ക് ഏറെ പ്രിയപ്പെട്ട ഓട്ടോയുടെ പേരായിരുന്നു ചാലക്കുടിക്കാരന്‍ ചങ്ങാതി. ഇതേ പേര് തന്നെയാണ് സിനിമയ്ക്കും നല്‍കുന്നത്.
സലിം കുമാര്‍, ജനാര്‍ദനന്‍, ശിവജി ഗുരുവായൂര്‍, കോട്ടയം നസീര്‍, ധര്‍മ്മജന്‍, വിഷ്ണു, ജോജു ജോര്‍ജ്ജ്, ടിനി ടോം, കൊച്ചുപ്രേമന്‍, ശ്രീകുമാര്‍, കലാഭവന്‍ സിനോജ്, ജയന്‍, രാജാസാഹിബ്, ചാലി പാലാ, സാജുകൊടിയന്‍, കെ.എസ്. പ്രസാദ്, കലാഭവന്‍ റഹ്മാന്‍, ആദിനാട് ശശി, പൊന്നമ്മ ബാബു എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്.

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close