
ഓട്ടന്തുള്ളല് കലാകാരനും നടനുമായ കലാമണ്ഡലം ഗീതാനന്ദന് (58) അന്തരിച്ചു. തൃശൂര്‍ അവിട്ടത്തൂരില്‍ ക്ഷേത്രത്തില്‍ ഓട്ടന്തുള്ളല് അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. ഉടന്‍ തന്നെ പ്രഥമ ശുശ്രൂഷ നല്കിയ ശേഷം ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കലാമണ്ഡലത്തില്‍ അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്ന അദ്ദേഹം നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. കമലദളം, മനസിനക്കരെ, തൂവല്‍ കൊട്ടാരം, ഇരട്ടകുട്ടികളുടെ അച്ഛന് തുടങ്ങിയ സിനിമകളില്‍ അഭിനയിച്ചു. പ്രശസ്ത നര്‍ത്തകി ശോഭയാണ് ഭാര്യ. മക്കള്‍: സനല്‍ കുമാര്‍, ശ്രീലക്ഷ്മി, ചെറുതുരുത്തിക്ക് അടുത്ത് പുതുശ്ശേരിയിലായിരുന്നു താമസം.