കരിപ്പൂരിലെ വിമാനാപകടം- മരണ സംഖ്യ ഉയരുന്നു 


Spread the love

കരിപ്പൂർ എയർപോർട്ടിൽ ലാൻഡ് ചെയ്യുന്നതിന്നിടക്ക് വിമാനം റൺവേയിൽ നിന്ന് തെന്നിമാറി 30 അടി താഴ്ചയിലേക്കു മറിഞ്ഞു.  എയർ ഇന്ത്യ എക്സ്പ്രസ്സ് IX 1 3 4 4 ദുബായ് – കോഴിക്കോട് വിമാനമാണ് അപകടത്തിൽ പെട്ടത്.

ദുബൈയിൽ നിന്ന് 4:45 ന് പുറപ്പെട്ട വിമാനം 7:45 ഓടെ കരിപ്പൂരിൽ എത്തിയപ്പോൾ കനത്ത മഴയായിരുന്നു. പൈലറ്റിന് വ്യക്തമായി റൺവേ കാണാൻ കഴിഞ്ഞില്ലെന്ന് പറയപ്പെടുന്നു. മഴ കാരണം സാധാരണ ലാൻഡ് ചെയ്യേണ്ട സ്ഥലം കഴിഞ്ഞാണ് വിമാനം ഇറങ്ങിയതെന്നു കരുതുന്നു. റൺവേയിൽ നിന്നും തെന്നിയപ്പോൾ നിയന്ത്രിക്കാൻ കഴിയാതെ പോയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മലയിടിച്ച് നിരത്തി ടേബിൾ ടോപ്പ് രീതിയിൽ നിർമിച്ച എയർപോർട്ടിന്റെ റൺവേയിൽ നിന്ന്  തെന്നിമാറി 30 അടി താഴ്ചയിലേക്കു വിമാനം പതിക്കുകയാണ് ഉണ്ടായത്.

പൈലറ്റ് ഉൾപ്പെടെ 19 പേർ മരണപ്പെട്ടു. പൈലറ്റ് ഡി.വി.സഥെ ആണ് മരണപ്പെട്ടത്. നിരവധി പേർ ഗുരുതരാവസ്ഥയിലുമാണ്. ആകെ 191 യാത്രക്കാരാണ് വിമാനത്തിൽ ഉണ്ടായിരുന്നത്. ഇതിൽ 174 പേർ പ്രായപൂർത്തിയായവരും, 10 പേർ കുട്ടികളും, 6 പേർ ജീവനക്കാരും ആണ്. പരിക്കേറ്റവരെ  കൊണ്ടോട്ടിയിലെയും നഗരത്തിലെ വിവിധ ഹോസ്പിറ്റലുകളിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

പോലീസും ഫയർഫോഴ്സും നാട്ടുകാരും അടക്കമുള്ള സംഘം ആണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടത്. മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഫയർ യൂണിറ്റുകൾ സ്ഥലത്തെത്തി രക്ഷാ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു. അടിയന്തര നടപടികൾ സ്വീകരിക്കുവാൻ മുഖ്യമന്ത്രി നിർദ്ദേശിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.സി മൊയ്തീൻ  സംഭവസ്ഥലത്തെത്തി രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകുന്നുണ്ട്.

അപകടവുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് എയർപോർട്ടിൽ കൺട്രോൾ റൂം തുറന്നിട്ടുണ്ട്. 

PH No: 0495 2376901

Read also : കേരളത്തിൽ മഴ കടുക്കുമ്പോൾ..

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close