കരിപ്പൂര്‍ വിമാനാപകടം: മരിച്ച ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരും ഉടന്‍ നിരീക്ഷണത്തില്‍ പോകാന്‍ നിര്‍ദേശിച്ച് ആരോഗ്യമന്ത്രി


Spread the love

കോഴിക്കോട്: കരിപ്പൂര്‍ വിമാനാപകടത്തില്‍ മരിച്ച യാത്രക്കാരില്‍ ഒരാള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പോസ്റ്റ്‌മോര്‍ട്ടത്തിന് തൊട്ടുമുമ്ബ് നടത്തിയ സ്വാബ് ടെസ്റ്റിലാണ് മരിച്ചയാള്‍ക്ക് രോഗബാധ കണ്ടെത്തിയത്. മരിച്ചവരില്‍ ഒരാള്‍ക്ക് കൊവിഡ് കണ്ടെത്തിയ സാഹചര്യത്തില്‍ രക്ഷാപ്രവര്‍ത്തനത്തിന് എത്തിയ എല്ലാവരോടും അടിയന്തരമായി നിരീക്ഷണത്തില്‍ പോകണമെന്ന് അധികൃതര്‍ നിര്‍ദേശിക്കുന്നു.
വെള്ളിയാഴ്ച രാത്രിയുണ്ടായ അപകടത്തില്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നതെല്ലാം മറന്ന് രക്ഷാ പ്രവര്‍ത്തനത്തിന് ഇറങ്ങിയതാണ് നാട്ടുകാര്‍. ജാഗ്രത പാലിക്കുന്നതുമായി ബന്ധപ്പെട്ടാണ് എല്ലാവരോടും നിരീക്ഷണത്തില്‍ സ്വയം പോകണമെന്ന് അധികൃതര്‍ നിര്‍ദേശിച്ചിരിക്കുന്നത്. രക്ഷാപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടവര്‍ എല്ലാവരും മുന്‍കരുതലിന്റെ ഭാഗമായി സ്വയം നിരീക്ഷണത്തിനായി ക്വാറന്റീനില്‍ പ്രവേശിക്കേണ്ടതാണ് എന്ന് ആരോഗ്യമന്ത്രി അറിയിച്ചു. എല്ലാവരുടേയും പരിശോധനകള്‍ നടത്തുന്നതാണ്. ആരും ഇതൊരു ബുദ്ധിമുട്ടായി കരുതരുത്.
രക്ഷാദൗത്യത്തില്‍ പങ്കെടുത്തവര്‍ ശനിയാഴ്ച തന്നെ ആരോഗ്യ വകുപ്പിനെ വിവരം അറിയിക്കേണ്ടതാണ്. ദിശ 1056, 0471 2552056 എന്ന നമ്ബരിലേക്കോ മലപ്പുറം, കോഴിക്കോട് ജില്ലാ കണ്‍ട്രോള്‍ റൂം നമ്ബരിലേക്കോ (മലപ്പുറം: 0483 2733251, 2733252, 2733253, കോഴിക്കോട്: 0495 2376063, 2371471, 2373901) ബന്ധപ്പെട്ട് പേര്, മേല്‍വിലാസം, ഫോണ്‍ നമ്ബര്‍ എന്നിവ നല്‍കേണ്ടതാണ്. എത്രയും വേഗം ഇവരുടെ ലൈന്‍ ലിസ്റ്റ് തയ്യാറാക്കി ആരോഗ്യ വകുപ്പ് മേല്‍നടപടി സ്വീകരിക്കുന്നതാണ്. ആര്‍ക്കെങ്കിലും ബുദ്ധിമുട്ടുകളുണ്ടെങ്കില്‍ വിദഗ്ധ ചികിത്സ ലഭ്യമാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

Ad Widget
Ad Widget

Recommended For You

About the Author: Anitha Satheesh

Close