കാര്യവട്ടം ക്യാമ്പസിലെ യക്ഷി ഇനി പഴങ്കഥ….


Spread the love

കാര്യവട്ടം ക്യാമ്പസിന്റെ പേടിസ്വപ്നമായിരുന്ന ഹൈമവതിക്കുളവും യക്ഷിയും ഇനി പഴങ്കഥ. കോളെജിലെ ധൈര്യശാലികളെയും, നാസ്തികരെയും പോലും ഭീതിയിലാഴ്ത്തിയിരുന്ന ഹൈമവതികുളത്തിനെ ചുറ്റിപ്പറ്റിയുള്ള അന്ധവിശ്വാസങ്ങളെ വിദ്യാര്‍ത്ഥികളും, അധ്യാപകരും ചേര്‍ന്ന്ത ളച്ചിരിക്കുകയാണ്
ബ്രാഹ്മണ കുടംബത്തില്‍ പിറന്ന ഹൈമവതി അതിസുന്ദരിയായിരുന്നു. കാര്യവട്ടം കാമ്ബസ് സ്ഥിതി ചെയ്യുന്ന പ്രദേശത്തായിരുന്നു ഹൈമവതിയുടെ വീട്. താഴ്ന്ന ജാതിയില്‍പ്പെട്ട യുവാവുമായി ഹൈമവതി പ്രണയത്തിലാകുകയും ഇതറിഞ്ഞ അവളുടെ വീട്ടുകാര്‍ യുവാവിനെ തല്ലിക്കൊല്ലുകയും ചെയ്തു. അതീവ ദുഖിതയായ ഹൈമവതി കുളത്തില്‍ചാടി ജീവനൊടുക്കി. ഹൈമവതിയുടെ ഗതികിട്ടാത്ത ആത്മാവ് ഇവിടെ കറങ്ങിനടക്കുകയും നിരവധി ദുരൂഹമരണങ്ങള്‍ നടന്നുവെന്നുമാണ് വാമൊഴി . ഹൈമവതിയുടെ സാന്നിധ്യമുണ്ടെന്ന് പറയുന്ന ഒരു വീടും ഇവിടെയുണ്ട്.
സംഗതിയുടെ നിഗൂഢത പൊളിക്കാന്‍ പ്രശസ്ത പാരാസൈക്കോളജിസ്റ്റ് ജോര്‍ജ് മാത്യുവിന്റെ നേതൃത്വത്തില്‍ എസ്എഫ്‌ഐയാണ് ഒരു സംവാദം സംഘടിപ്പിച്ചു. അന്ധവിശ്വാസത്തില്‍നിന്നും ഹൈമവതിക്കുളത്തെ രക്ഷിച്ച് ഒരു വിശ്രമ ഇടമായി മാറ്റുക എന്നാണ് ഇവരുടെ ലക്ഷ്യം. ഇതിനായി സര്‍ക്കാര്‍ 15 ലക്ഷം രൂപയും അനുവദിച്ചിട്ടുണ്ട്. ക്യാമ്ബസിന് കുടിവെള്ളമെത്തിക്കാനുള്ള പദ്ധതിയും ഇവിടെ തുടങ്ങുന്നുണ്ട്.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close