ഇന്ത്യൻ റെട്രോ ബൈക്കുകളുടെ നിരയിൽ ഇനി കവാസാക്കിയും. Kawasaki W 175 നെ കുറിച്ച് കൂടുതലറിയാം..


Spread the love

കരുത്തുറ്റ ഇരുചക്ര വാഹനങ്ങൾ പുറത്തിറക്കുന്ന ജാപ്പനീസ് കമ്പനിയായ കവസാക്കി അവരുടെ ഏറ്റവും പുതിയ മോട്ടോർസൈക്കിളായ കവസാക്കി W 175 ഇന്ത്യയിലും അവതരിപ്പിക്കാൻ പോകുകയാണ്. റെട്രോ ബൈക്കുകൾക്ക് ഇന്ന് ഇന്ത്യയിൽ ലഭിക്കുന്ന സ്വീകാര്യതയാണ് കവസാക്കിയുടെ ഈ നീക്കത്തിന് പിന്നിലെ കാരണം. ക്ലാസ്സിക്‌ റെട്രോ ലുക്കിലുള്ള ഈ ബൈക്ക് സെപ്റ്റംബർ 25 നു മുമ്പായി ഇന്ത്യയിൽ പുറത്തിറക്കുമെന്നാണ് റിപോർട്ടുകൾ പറയുന്നത്. ഇന്ത്യയിൽ തന്നെ നിർമ്മിച്ചും ഇന്ത്യൻ നിരത്തുകൾക്ക് പാകമാകുന്ന തരത്തിലുമാണ് ബൈക്ക് രൂപകൽപന ചെയ്തിരിക്കുന്നത്. വിപണിയിലുള്ള മറ്റ്‌ കവാസാക്കി ബൈക്കുകളെ അപേക്ഷിച്ച് നോക്കുകയാണെങ്കിൽ W175 ന് ഏതൊരു സാധാരണകാരനും സ്വന്തമാക്കാൻ പാകത്തിലായിരിക്കും വിലയിടുക.

മികച്ച പവർ ഡെലിവറിയും ഇനിഷിയൽ ടോർക്കുമുള്ള ബൈക്ക് വേണ്ട ഒരാൾക്ക് ഇപ്പോൾ ഒട്ടനവധി ഓപ്ഷനുകളാണ് മുന്നിലുള്ളത്. മുമ്പൊക്കെ ഇത്തരം ആവിശ്യങ്ങൾക്കായി സ്പോർട്സ്, റേസിങ്‌, ടൂറിങ് ബൈക്കുകളാണ് എല്ലാവരും തെരഞ്ഞെടുത്തിരുന്നത്. എന്നാൽ ഇതിനു പുറമെ ക്ലാസ്സിക്‌, റെട്രോ, മെട്രോ എന്നീ സെഗ്മെന്റിൽ വരുന്ന ബൈക്കുകളും ജനങ്ങൾ സ്വന്തമാക്കുന്നുണ്ട്. ഇതിന് ഉദാഹരണമായി റോയൽ എൻഫീൽഡ് ഹണ്ടർ 350, ന്യൂ ബോൺ ക്ലാസ്സിക്‌ 350, ഹോണ്ട ഹൈനസ്സ് 350 തുടങ്ങിയ ബൈക്കുകളുടെ വില്പനയിൽ വന്നിട്ടുള്ള വർദ്ധനവ് നോക്കിയാൽ മനസ്സിലാകും.

പഴമയുടെ ഭംഗിയും മോഡേൺ എഞ്ചിനുകളുടെ കാര്യക്ഷമതയും കൂടി ചേർന്നുകൊണ്ടാണ് കവാസാക്കി W175 പുറത്തിറങ്ങുന്നത്. ബൈക്കിനെ കൂടുതൽ ആകർഷകമാക്കുന്നതിനായി രണ്ട് കളർ കോമ്പിനേഷനുകളും നൽകിയിട്ടുണ്ട്. ഗ്ലോസി ഫിനിഷിങ്ങോട് കൂടിയ എബോണി ബ്ലാക്ക്‌, സ്പെഷ്യൽ എഡിഷനായ റെഡ് എന്നിവയാണ് ആ രണ്ട് കളർ കോമ്പിനേഷനുകൾ. കവാസാക്കിയുടെ ഔദ്യോഗിക സോഷ്യൽ മീഡിയ ഫ്ലാറ്റ്‌ഫോമിൽ ഈ ബൈക്കിന്റെ ടീസർ പുറത്തിറക്കിയിട്ടുണ്ട്. അനൗദ്യോഗിക റിപോർട്ടുകൾ പ്രകാരം ബൈക്കിന്റെ എക്‌സ് ഷോറൂം വില 1.50 ലക്ഷം രൂപയുടെ അടുത്ത്  ഉണ്ടാവാനാണ് സാധ്യത.

English summary :- new kawasaki w 175 will be launch in india on september 25. More details above the new retro bike.

Read also കറൻസി നോട്ടുകളിലെ സുരക്ഷാ സംവിധാനങ്ങൾ പരിചയപ്പെടാം…

പെട്രോൾ ബൈക്കുകളെക്കാൾ വേഗതയിൽ പായുന്ന ഇലക്ട്രിക് ബൈക്ക്. അൾട്രാവയലറ്റ് f77 നെ കുറിച്ച് കൂടുതലറിയാം…

Ad Widget
Ad Widget

Recommended For You

About the Author: Aman Roshan

Freelance Content Creator
Close