കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമ്മാണം പൊതുമരാമത്ത് മന്ത്രി വിലയിരുത്തി


Spread the love

കഴക്കൂട്ടം എലവേറ്റഡ് ഹൈവേ നിർമ്മാണം 2022 ഏപ്രിൽ മാസത്തിനകം പൂർത്തിയാക്കുമെന്ന് കരാറുകാർ ഉറപ്പു നൽകിയതായി പൊതുമരാമത്ത് ടൂറിസം – വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. 60 ശതമാനം പ്രവൃത്തിയാണ് നിലവിൽ പൂർത്തിയായത്. പദ്ധതി സമയബന്ധിതമായി പൂർത്തിയാക്കാൻ എല്ലാ മാസവും കടകംപള്ളി സുരേന്ദ്രൻ എം എൽ എ യുടെ നേതൃത്വത്തിൽ അവലോകന യോഗം ചേരും. ആവശ്യമെങ്കിൽ മന്ത്രിതല യോഗങ്ങളും വിളിച്ചു ചേർക്കും. ടാർഗറ്റ് അനുസരിച്ച് ഓരോ പ്രവൃത്തിയും പൂർത്തീകരിക്കുന്നുണ്ടോ എന്ന് കർശനമായി നിരീക്ഷിക്കുമെന്നും മന്ത്രി പറഞ്ഞു.

സർവ്വീസ് റോഡ് നിർമ്മാണം ഉടൻ പൂർത്തിയാക്കും. മഴക്കാലത്ത് വെള്ളക്കെട്ട് പരിഹരിക്കാനുള്ള നടപടി ആലോചിക്കാൻ എം എൽ എ യുടെ നേതൃത്വത്തിൽ കോർപ്പറേഷൻ അധികൃതരെ കൂടി ഉൾപ്പെടുത്തി യോഗം വിളിക്കും. ഗർഡറുകൾ സ്ഥാപിക്കുന്ന ഘട്ടത്തിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസിനെ ചുമതലപ്പെടുത്തി.

എലവേറ്റഡ് ഹൈവേ നിർമ്മാണം മന്ത്രി വിലയിരുത്തി. തുടർന്ന് അവലോകന യോഗവും ചേർന്നു. കടകംപള്ളി സുരേന്ദ്രൻ എം എൽ എ, കൗൺസിലർ എൽ എസ് കവിത, ഉദ്യോഗസ്ഥർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Ad Widget
Ad Widget

Recommended For You

About the Author: Athira Suresh

Close