
ഉപഭോക്താക്കൾക്ക് ഇനി ആശ്വസിക്കാം. 90 ലക്ഷം ഉപഭോക്താക്കൾക്ക്ഉപകാരപ്രദമാകുന്ന രീതിയിൽ വൈദ്യുത ബില്ലുകളിൽ വൻ ഇളവുകൾ പ്രഖ്യാപിച്ചു.ലോക്ക് ഡൌൺ ബില്ല് അടക്കാത്തതിന്റെ പേരിൽ ആരുടെയും വൈദ്യുതി വിച്ഛേദിക്കില്ല എന്ന് മുഖ്യമന്ത്രി ഉറപ്പ് നൽകി. ബില്ലുകൾ 5 തവണകളായി അടക്കാനുള്ള സൗകര്യമുണ്ട്. 40 യൂണിറ്റ് വരെ ഉപയോഗിക്കുന്ന 500 വാട്സ് കണക്ടഡ് ലോഡുള്ളവർ ബില്ല് അടക്കേണ്ട. 50 യൂണിറ്റ് വരെ ഉപയോഗിച്ചവർക്ക് തുകയുടെ 50 ശതമാനം സബ്സിഡി നൽകും. പ്രതിമാസം 100 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് തുകയുടെ 30 ശതമാനം സബ്ഡിഡി നൽകും. 150 യൂണിറ്റ് വരെ ഉപയോഗിക്കുന്നവർക്ക് വർധിച്ച തുകയുടെ 25 ശതമാനം സബ്സിഡി നൽകും. 150 യൂണിറ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് വർധിച്ച തുകയുടെ 20 ശതമാനം സബ്സിഡി ലഭിക്കും.
സാദാരണ ഫെബ്രുവരി -മെയ് വരെയുള്ള മാസങ്ങളിൽ വൈദ്യുതി ബില്ല് കൂടാറുണ്ടെന്നു മന്ത്രി പറഞ്ഞു. വൈദ്യുതി നിരക്കിൽ മാറ്റം വരുത്തിയിട്ടില്ല എന്നും 4 മാസത്തെ ബില്ല് ഒരുമിച്ച് നൽകിയതാണ് ഉപഭോക്താക്കളുടെ പരാതിക്കു കാരണമെന്നും മന്ത്രി അറിയിച്ചു.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2