കേരളത്തിൽ മഴ കടുക്കുമ്പോൾ..


Spread the love

വീണ്ടും ഓഗസ്റ്റ് മാസം പടി കടന്ന് എത്തുമ്പോൾ കേരളം പ്രളയ ഭീഷണിയിലാണ്. കേന്ദ്ര കാലാവസ്ഥാ വകുപ്പും, കേന്ദ്ര ജല കമ്മീഷനും റെഡ് അലർട്ട് പ്രഖ്യാപിച്ചുകഴിഞ്ഞു. കൊങ്കൻ, ഗോവ, കർണാടക, കേരളം എന്നിവിടങ്ങളിലെ പശ്ചിമഘട്ട മേഖലകളിൽ ആണ് ഇത്തവണ രാജ്യത്തെ തന്നെ ഏറ്റവും കൂടുതൽ മഴ ലഭിക്കുക എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  പറയുന്നു.

2018 ൽ ഡാമുകൾ അനിയന്ത്രിതമായി തുറന്നത് മൂലമാണ്  ജനവാസ മേഖലകളിൽ പ്രളയത്തിൻറെ തീവ്രത  അനുഭവപ്പെട്ടത് എങ്കിൽ 2019 ൽ മലയോരമേഖലകളിൽ ഉണ്ടായ ഉരുൾപൊട്ടലും മണ്ണിടിച്ചിലും ഒക്കെയാണ് ദുരന്തത്തിൻറെ വ്യാപ്തി കൂട്ടിയത്.

ഇപ്പോൾ കാലാവസ്ഥ വകുപ്പ് പറയുന്നത് വന മേഖലകളിൽ കനത്ത മഴ തുടരുമെന്ന തന്നെയാണ്. ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദ്ദം  ആണ് ഇപ്പോൾ കേരളത്തിൽ അനുഭവപ്പെടുന്ന ശക്തമായ മഴയ്ക്ക് കാരണം. ഇവ ദുർബലമായി വരുന്നതായാണ് കാലാവസ്ഥാ നിരീക്ഷകർ പറയുന്നത്. ന്യൂനമർദ്ദം ദുർബലം ആകുന്നതോടെ ഇപ്പോഴത്തെ മഴയുടെ തീവ്രത കുറയുമെങ്കിലും പത്താം തീയതിയോടുകൂടി പുതിയ ന്യൂനമർദ്ദം രൂപപ്പെടുമെന്നും അതിതീവ്ര മഴ ഉണ്ടാകും എന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നൽകുന്ന വിവരം. 

തമിഴ്നാട്ടിലെ നീലഗിരി ജില്ലയിൽ അനുഭവപ്പെടുന്ന പേമാരി കാരണം തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന കേരളത്തിലെ വിവിധ ജില്ലകളിൽ മിന്നൽ വെള്ളപ്പൊക്കത്തിന് സാധ്യത ഉണ്ടെന്നും ജല കമ്മീഷൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇന്ന് രാവിലെയാണ് മലയോര മേഖലയായ മൂന്നാർ രാജമല പെട്ടി മുടിയിൽ കണ്ണൻ ദേവൻ പ്ലാൻറേഷൻസിന്റെ ലയങ്ങളിൽ മണ്ണിടിഞ്ഞുവീണ് 20 കുടുംബങ്ങൾ അപകടത്തിലായത്. ദുരന്തം പുറം ലോകം അറിയാൻ വൈകിയത് ദുരന്തത്തിന് വ്യാപ്തി കൂട്ടി. നിരവധി മരണങ്ങളും റിപ്പോർട്ട്‌ ചെയ്തിട്ടുണ്ട്.

ഇടുക്കി, കോട്ടയം, വയനാട്, പത്തനംതിട്ട എന്നീ ജില്ലകളിൽ റെഡ് അലർട്ടും തിരുവനന്തപുരം ഒഴികെ ബാക്കിയുള്ള ജില്ലകളിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.ഇതുവരെ 19 അണക്കെട്ടുകൾ തുറന്നിട്ടുണ്ട്. എന്നിരുന്നാലും പ്രധാന ഡാമുകളുടെ ജലനിരപ്പിൽ ആശങ്കയില്ല എന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.മീനച്ചിലാർ, ചാലിയാർ എന്നിവ അടക്കമുള്ള പ്രധാന നദികൾ ഒക്കെ കരകവിഞ്ഞ് ഒഴുകുകയാണ്. വെള്ളക്കെട്ടിൽ ഇറങ്ങുന്നതും വെള്ളം ഉയർന്ന സ്ഥലങ്ങളിൽ പോകുന്നതും ദുരന്ത നിവാരണ അതോറിറ്റി വിലക്കിയിട്ടുണ്ട്. അടിയന്തര സാഹചര്യങ്ങളിൽ അതത് ജില്ലകളിലെ കോഡ് ചേർത്ത് 1077 എന്ന നമ്പറിൽ ബന്ധപ്പെടാൻ സർക്കാർ വൃത്തങ്ങൾ അറിയിച്ചിട്ടുണ്ട്.

Read also :- കൂടുതൽ ചൈനീസ് ആപ്പുകൾ നിരോധിച്ച് ഇന്ത്യ

ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.

തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുകhttp://bitly.ws/8Nk2

Ad Widget
Ad Widget

Recommended For You

About the Author: Aiswarya S

Close