
തിരുവനന്തപുരം: ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പുതിയ പദ്ധതിയുമായി കേരളാ പോലീസ്. ഈ കോവിഡ് കാലത്ത് സേവനത്തിന്റെ പുതിയ പാതയിലൂടെ സഞ്ചരിക്കുകയാണ് കേരളത്തിലെ പൊലീസുകാര്‍. കോവിഡ് പ്രതിരോധത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കൊപ്പം മുന്‍പന്തിയില്‍ തന്നെയാണ് നമ്മുടെ പോലീസ് സേനയും നിലകൊള്ളുന്നത്.
ഇപ്പോഴിതാ ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികള്‍ക്ക് ആവശ്യമായ എല്ലാ സഹായവും എത്തിക്കാന്‍ പോലീസ് പ്രത്യേക ഇ വിദ്യാരംഭം പദ്ധതിക്ക് തുടക്കം കുറിച്ചിരിക്കുകയാണ്. ഈ പദ്ധതി ജനമൈത്രി പോലീസിന്റെ സഹകരണത്തോടെയാണ് നടപ്പാക്കുക.
50,000 കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് ആവശ്യമായ ഡിജിറ്റല്‍ ഉപകരണങ്ങള്‍ പദ്ധതി മുഖേന ലഭ്യമാക്കാനാണ് പോലീസ് ലക്ഷ്യമിടുന്നത്. ഉപയോഗിച്ചതോ പുതിയതോ ആയ സ്മാര്‍ട്ട്ഫോണ്‍, ലാപ്ടോപ്പ്, ഡെസ്ക്ടോപ്പ്, ടാബ്ലെറ്റ്, ഐഫോണ്‍, ഐപാഡ് എന്നിവ ഇതിനായി ലഭ്യമാക്കാനാണ് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ പോലീസ് ഉദ്യോഗസ്ഥരോട് അഭ്യര്‍ത്ഥിച്ചിരിക്കുന്നത്.
ഓണ്‍ലൈന്‍ വിദ്യാഭ്യാസം നേടുന്ന കുട്ടികളെ സഹായിക്കാനായി കമ്ബ്യൂട്ടര്‍ സാക്ഷരതയുളള പോലീസ് ഉദ്യോഗസ്ഥര്‍ ഒഴിവ് സമയങ്ങളില്‍ കുട്ടികളുടെ വീടുകളിലുമെത്തും. സാമൂഹിക അകലം ഉള്‍പ്പെടെയുളള ആരോഗ്യസുരക്ഷാമാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും ഇത്. ഇത് സംബന്ധിച്ച നിര്‍ദേശം എല്ലാ സ്റ്റേഷന്‍ഹൗസ് ഓഫീസര്‍മാര്‍ക്കും നല്‍കിയിട്ടുമുണ്ട്.
ഈ വാർത്ത നിങ്ങൾക്ക് പ്രയോജനകരമായെങ്കിൽ share ചെയ്തു നിങ്ങളുടെ വേണ്ടപ്പെട്ടവർക്ക് എത്തിക്കുക.
തുടർന്നുള്ള അപ്ഡേറ്സ് ലഭിക്കുന്നതനായി പേജ് like ചെയ്യുക http://bitly.ws/8Nk2